X
    Categories: indiaNews

സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി നീട്ടിയ നടപടി; കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി നീട്ടിയുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. കേന്ദ്ര നടപടി സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല ഹര്‍ജിയില്‍ പറഞ്ഞു.

ഓര്‍ഡിനന്‍സിലൂടെ ഉന്നതരുടെ അധികാര ദുര്‍വിനിയോഗം നടക്കുകയാണെന്ന് കോണ്‍ഗ്രസ് ഹര്‍ജിയില്‍ പറയുന്നു.

സിപിഐഎം, ടിഎംസി ഉള്‍പെടെയുല്‌ള പ്രതിപക്ഷ പാര്‍ട്ടികളും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു. നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ എസ് കെ മിശ്രയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് സുപ്രിം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. അപൂര്‍വവും അസാധാരണവുമായ കേസുകളില്‍ മാത്രമേ കാലാവധി നീട്ടാവൂ എന്ന് കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നീക്കം.

web desk 1: