X

സി.ബി.ഐ , ഇ. ഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗപ്പെടുത്തുന്നു: ഇ. ടി.മുഹമ്മദ് ബഷീർ എംപി

സി.ബി.ഐ , ഇ. ഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗപ്പെടുത്തുകയാണെന്നും എതിർപ്പുകളെ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള ഹീനമായ ശ്രമമാണ് ഇതെന്നും മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ. ടി.മുഹമ്മദ് ബഷീർ എംപി. പാർലമെന്റിൽ ഉന്നയിച്ചു.

ഗവൺമെന്റ് ഇന്ന് അനുവർത്തിച്ചു വരുന്ന നയങ്ങൾ ഇത്തരം ഏജൻസികളെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗപ്പെടുത്തുന്നു എന്നത് വ്യക്തമാക്കുന്നവയാണ്. ഇത്തരം നീക്കങ്ങൾ നിയമ,നിർവ്വഹണ ഏജൻസികളുടെ സ്വാതന്ത്ര്യത്തിലുള്ള പൊതുവിശ്വാസത്തെ ഇല്ലാതാക്കുന്നു. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള ശ്രമമായി ഇതിനെ കാണുന്നതും അതുകൊണ്ട് തന്നെയാണ്.

ഈ സ്ഥാപനങ്ങളുടെ വിശ്വാശ്യത ഉറപ്പുവരുത്താൻ ഇടപെടലുകൾ ഇല്ലാതെ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണങ്ങൾ ഇന്നത്തെ സാഹചര്യത്തിൽ വളരെ ശ്രദ്ധേയമാണ്. അന്വേഷണ ഏജൻസികളുടെ പ്രവർത്തനത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ ആവശ്യമാണ്.അവ സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് . അല്ലാത്തപക്ഷം അന്വേഷണത്തിന്റെ ഉത്തരവാദിത്വവും സുതാര്യതയും ഒന്നും തന്നെ പാലിക്കപ്പെടുന്നില്ലെന്ന ജനങ്ങളുടെ സംശയം വർധിക്കുകയാണ്.

ഗവൺ മെന്റ് ഇത്തരം കാര്യങ്ങളിൽ സത്യസന്ധമായ സമീപനം എടുക്കുന്നതിന് പകരം അന്വേഷണ ഏജൻസികളെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത് അനന്തരഫലങ്ങൾ ക്ഷണിച്ചു വരുത്തുന്ന തെറ്റായ നടപടിയാണെന്ന് ഇ. ടി. പാർലമെന്റിൽ ഉന്നയിച്ചു.

webdesk14: