X
    Categories: CultureNewsViews

ഷുക്കൂര്‍ വധം: പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍: എം.എസ്.എഫ് തള്ളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തി. തലശ്ശേരി കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. 302, 120ബി വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു ഷുക്കൂര്‍ വധം. പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും നേതൃത്വത്തില്‍ വളരെ ആസൂത്രിതമായാണ് 2012 ഫെബ്രുവരി 20ന് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. പി.ജയരാജനെ കാറ് തടഞ്ഞ് ആക്രമിച്ചുവെന്നാരോപിച്ച് ഷുക്കൂറിനെ തടഞ്ഞുവെക്കുകയായിരുന്നു.

പി.ജയരാജനും രാജേഷും കൈരളി ടി.വിയുടെ മാധ്യമസംഘത്തോടൊപ്പം ആസൂത്രിതമായാണ് അരിയില്‍ പ്രദേശത്തെത്തിയത്. ഒരാളെ ഇടിച്ചിട്ട് നിര്‍ത്താതെപോയ ജയരാജന്റെ വാഹനം നാട്ടുകാര്‍ തടഞ്ഞതിനെ ലീഗുകാര്‍ കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് ജയരാജനും സി.പി.എമ്മും പ്രചരിപ്പിച്ചത്. ഇതില്‍ ഒരു പങ്കുമില്ലാത്ത ഷുക്കൂറിനെ ജയരാജന്റെ നിര്‍ദേശപ്രകാരം തടഞ്ഞുവെച്ച് വിചാരണ നടത്തി കൊലപ്പെടുത്തുകയായിരുന്നു.

മണിക്കൂറുകളോളം ജനമധ്യത്തില്‍ തടഞ്ഞുവെച്ച ശേഷമാണ് പി.ജയരാജന്റെ നിര്‍ദേശപ്രകാരം ഷുക്കൂറിനെ കുത്തിക്കൊലപ്പെടുത്തിയത്. സ്ത്രീകളടക്കം നിരവധി സി.പി.എം പ്രവര്‍ത്തകരുടെ മധ്യത്തില്‍ പരസ്യമായാണ് പാര്‍ട്ടി കോടതിയുടെ വിധി നടപ്പാക്കിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: