മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തില്‍ ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദര്‍ ആന്റണി തറെക്കടവിലിനെ തള്ളി കത്തോലിക്ക സഭ. ഇസ്ലാം മത വിശ്വാസത്തിന് എതിരായ പരാമര്‍ശം കത്തോലിക്കാ സഭയുടേയോ രൂപതയുടേയോ നിലപാടല്ലെന്നും മതസൗഹാര്‍ദത്തെ തകര്‍ക്കുന്ന ആശയങ്ങളെ അനുകൂലിക്കുന്നില്ലെന്നും തലശ്ശേരി രൂപത ചാന്‍സിലര്‍ ഫാദര്‍ തോമസ് തെങ്ങുമ്പള്ളില്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഫാദര്‍ ആന്റണി തറെക്കടവിലിനെതിരെ കേസ് എടുത്തിട്ടുണ്ട്.
മണിക്കടവ് സെന്റ് തോമസ് ചര്‍ച്ചിലെ പെരുന്നാള്‍ പ്രഭാഷണത്തിനിടെ ഫാദറിന്റെ വിദ്വേഷ പ്രസംഗം. സമൂഹത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷമായ രീതിയില്‍ പ്രസംഗിച്ചു എന്നാണ് കേസ്. ഉളിക്കല്‍ പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. ഹലാല്‍ ഭക്ഷണമെന്നാല്‍ മുസ്ലിങ്ങള്‍ തുപ്പിയതാണെന്നും മലബാറിലും മറ്റും ജ്യൂസ് കടകള്‍ വഴി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് മതം മാറ്റുന്നുണ്ടെന്നുമായിരുന്നു പ്രഭാഷണത്തിനിടെ വൈദികന്‍ പറഞ്ഞത്. പ്രവാചകനെയും അല്ലാഹുവിനെയും ഇദ്ദേഹം അധിക്ഷേപിച്ച് സംസാരിച്ചു. പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കേസെടുത്തത്.