എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ ആധുനിക ബ്രിട്ടന്റെ ചരിത്രത്തിലെ ഒരു അധ്യായത്തിനാണ് അവസാനമാകുന്നത്. 1952 ഫെബ്രുവരി ആറിനാണ് അവര്‍ പദവിയില്‍ എത്തിയത്. ബ്രിട്ടീഷ് രാജപദവിയിലെത്തിയ നാല്പതാമത്തെ വ്യക്തിയായിരുന്നു എലിസബത്ത്.
'ഓരോ വ്യക്തിക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശമുണ്ട്. (ഹാഥ്റസ്) ഇരയ്ക്ക് നീതി ആവശ്യമാണെന്ന് കാണിക്കാനും പൊതുശബ്ദം ഉയര്‍ത്താനുമാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് നിയമത്തിന്റെ കണ്ണില്‍ കുറ്റകൃത്യമാകുമോ' മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചു സുപ്രീംകോടതി ചീഫ്...
ആധുനികമുതലാളിത്തത്തിന്റെ ലോകപ്രതീകങ്ങളിലൊന്നായ ലണ്ടന്‍ സ്റ്റോക്എക്സ്ചേഞ്ചില്ചെന്ന് മണിയടിക്കാനും മസാലബോണ്ടിലൂടെ കോടികള്‍ വായ്പയെടുക്കാനും കാട്ടിയ ധീരതയും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര തിരസ്കാരവും ഇന്ത്യയിലെ അവശേഷിക്കുന്ന കമ്യൂണിസ്റ്റ് മുഖ്യമന്തിക്ക് ആവാമെങ്കില്‍ എന്തുകൊണ്ട് സ്വന്തം പാര്‍ട്ടിയുടെ ഒരു വനിതാ നേതാവിനെ അതിന്റെ ചെറിയൊരംശമുള്ള...
സംഘ്പരിവാര്‍ സംഘടനകളാലും ഭരണകൂടത്താലും നിരന്തരം ആക്രമിക്കപ്പെടുന്ന രാഹുല്‍ ഗാന്ധിയെന്ന നേരിന്റെ രാഷ്ട്രീയത്തിലൂടെ, കോണ്‍ഗ്രസ് എന്ന മഹത്തരമായ പ്രസ്ഥാനത്തിലൂടെ, ഇന്ത്യന്‍ ജനത രാജ്യത്തിന്റെ പൊതുശത്രുവിനെ തിരിച്ചറിയും. സമീപകാലത്തു കര്‍ഷകരുടെ മുന്നില്‍ മുട്ടുമടക്കേണ്ടി വന്നവര്‍ക്ക്, ഇന്ത്യ എന്ന വികാരത്തിന്...
സമൂഹം ഒന്നാകെ ഉണര്‍ന്നുപ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ വിപത്തിനെ തുടച്ചുനീക്കാനാകൂ. സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സമീപമുള്ള കടകളില്‍ രക്ഷിതാക്കളുടേയും സന്നദ്ധ പ്രവര്‍ത്തകരുടെയും അധ്യാപകരുടെയും കണ്ണ് എപ്പോഴും ഉണ്ടായിരിക്കണം. ഒപ്പം സര്‍ക്കാര്‍ സംവിധാനങ്ങളും സദാ ജാഗ്രത പാലിക്കണം.
'നമ്മുടെ നാട്ടിലെ പരമോന്നത കോടതികളില്‍ ഞാന്‍ വിശ്വസിച്ചു. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഞാന്‍ വിശ്വസിച്ചു. ഇന്ന് പക്ഷേ ഭയം തിരികെവന്നിരിക്കുന്നു'. ഭയം തിരികെ നല്കുന്ന വ്യവസ്ഥിതി ജനാധിപത്യമല്ല; ഫാസിസമാണ്.
നാട്ടില്‍ മനുഷ്യര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്തവിധം നായ്ക്കള്‍ പെരുകുമ്പോള്‍, അവ മനുഷ്യരെ കടിച്ചുകൊല്ലുമ്പോള്‍ സര്‍ക്കാര്‍ ഉറങ്ങുകയാണെന്നത് അംഗീകരിക്കാനാവാത്തതാണ്.
വൈകുന്നേരം കുട്ടികളെ കടല്‍ തീരത്തു കൊണ്ടുപോയി കടല്‍ പക്ഷികള്‍ കൂട്ടമായി പറക്കുന്നത് ചൂണ്ടികാട്ടി. പറക്കുമ്പോള്‍ പക്ഷികള്‍ക്കുണ്ടാകുന്ന മാറ്റങ്ങളും ചിറകടിക്കുന്നതും ഉദ്ദേശിക്കുന്ന ദിക്കിലേക്ക് പറക്കാന്‍ വാല് സഹായിക്കുന്നതും കൃത്യമായി മനസിലാക്കി കൊടുക്കുന്നതില്‍ അധ്യാപകന് വിജയിച്ചു. എഞ്ചിനീയര്‍ ,...
പത്ത് ലക്ഷത്തോളം പേരെ പാര്‍പ്പിച്ച ഡിറ്റന്‍ഷന്‍ ക്യാമ്പുകളിലെ പീഡനങ്ങളുടെ അട്ടഹാസങ്ങള്‍ ഇതിന് പുറമെയാണ്. കസേരയില്‍ കെട്ടിയിട്ട് അടിക്കുക, മുഖത്തേക്ക് വെള്ളം ചീറ്റിക്കൊണ്ടിരിക്കെ ചോദ്യം ചെയ്യുക, ഉറക്കവും ഭക്ഷണവും നിഷേധിക്കുക, രോഗമെന്തെന്ന് പറയാതെ മരുന്ന് തീറ്റിക്കുക, ഇഞ്ചക്ഷന്...
കേരളത്തില്‍ പേ വിഷ ബാധയേറ്റ് ചികിത്സ തേടുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങളെ ഭീതിപ്പെടുത്തുന്ന വിധമാണ് പേവിഷ ബാധയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ തെരുവുകളില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ജനം ആശങ്കാകുലരാണ്.