ഹിന്ദുത്വവാദിയായ ഹരജിക്കാരന് സുപ്രീംകോടതിയെ സമീപിച്ചപ്പോഴേക്കും ചിലര്‍ മുസ്ലിംലീഗ് ഇതാ നിരോധിക്കപ്പെടാന്‍ പോകുന്നുവെന്ന തരത്തിലുള്ള സന്തോഷപ്രകടനം തുടങ്ങിക്കഴിഞ്ഞു. അതില്‍ വലിയ ആവേശം കാണിച്ചത് കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. 'പേരില്‍ മതം, ആശങ്കയില്‍ മുസ്ലിംലീഗ്, പേരും കൊടിയും മാറ്റേണ്ടിവരും'...
രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാകുന്ന ഒട്ടേറെ പരിപാടികള്‍ ഇന്ന് കേരളത്തിലുണ്ട്. കായലോരങ്ങളുടെയും ഹില്സ്റ്റേഷനുകളുടെയും ബീച്ചുകളുടെയും പരമ്പരാഗത കലാരൂപങ്ങളുടെയും അന്തരീക്ഷമൊരുക്കുന്ന വിനോദസഞ്ചാര സാധ്യതകളില്‍നിന്ന് കലയുടെയും സംസ്കാരത്തിന്റെയും പുതിയൊരുതലത്തിലേക്ക് കേരളം സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല
ദളിതുകള്‍ സിനിമയെക്കുറിച്ച് പഠിക്കേണ്ടെന്നും ആ മേഖലയിലേക്ക് വരേണ്ടെന്നും അധികൃതര്‍ക്ക് വാശിയുള്ളതുപോലെ തോന്നുന്നു. സവര്‍ണ വരേണ്യ ബോധം ഗതികിട്ടാത്ത ആത്മാവായി ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിനെ വേട്ടയാടുന്നുണ്ടെങ്കില്‍ ആ ബാധ ഒഴിപ്പിക്കേണ്ടതും സ്ഥാപനത്തിന് ശാപമോക്ഷം ഉറപ്പാക്കേണ്ടതും സര്‍ക്കാര്‍ തന്നെയാണ്
ഇത്തവണ ഹിമാചലില്‍ പാര്‍ട്ടി പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് സുഖ്വീന്ദര് സിങ് സുകു തന്നെയായിരുന്നു. എന്നും പാര്‍ട്ടിയുടെ വിധേയനായി നിന്ന മുന്‍ സംസ്ഥാന അധ്യക്ഷനായ 58കാരന് സുഖ്വീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി ഉയര്‍ത്തിക്കാണിക്കുമ്പോള്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല.
ഗുജറാത്തിലേത് പോലെ ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ വിജയവും വലിയ പ്രാധാന്യമുള്ളതാണ്. ദേശീയ മാധ്യമങ്ങളെ കുറ്റപ്പെടുത്താന്‍ വരട്ടെ, ഇക്കാര്യത്തില്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ കാണിക്കുന്ന ഇരട്ടത്താപ്പ് ന്യായീകരിക്കാന്‍ കഴിയാത്തതാണ്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ മതത്തിന്റെയോ സമുദായത്തിന്റെ പേരുണ്ടാവുന്നത്കൊണ്ട് മാത്രം അവ വര്‍ഗീയമാണെന്ന് നിരീക്ഷിക്കുന്നത് ശരിയല്ല എന്ന നിലപാട് ലോകത്തെ വിവിധ രാജ്യങ്ങള്‍ തന്നെ സ്വീകരിച്ചിട്ടുള്ള നിലപാടാണ്.
ശക്തമായ വെല്ലുവില്‍കള്‍ അതിജീവിച്ച് ഖത്തറിലേക്ക് ലോകകപ്പ് എത്തിക്കുന്നതിന് അഹോരാത്രം പ്രയത്നിച്ച ഒരാള്‍ ഖത്തറിലുണ്ട്. ഫിഫ എക്സിക്യൂട്ടിവ് മുന്‍ അംഗവും ദീര്‍ഘകാലം ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ കോണ്‍ഫെഡറേഷന്‍(എ.എഫ്.സി) മുന്‍ പ്രസിഡന്റുമായിരുന്ന മുഹമ്മദ് ബിന്‍ ഹമ്മാം. ഖത്തര്‍ കണ്ട...
അക്രമത്തെ ഭയാനകമായ രീതിയില്‍ സിനിമ കാണിക്കുന്നു, ചിലത് യഥാര്‍ത്ഥ കഥകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ഇത്തരം ക്രൂരമായ അക്രമങ്ങള്‍ നടന്നിട്ടില്ലെന്ന് മറുവാദങ്ങളുണ്ട്. മുസ്ലിം അയല്‍വാസികള്‍ പണ്ഡിറ്റുകളെ അതിക്രമങ്ങളില്‍നിന്ന് രക്ഷിക്കുകയും അവരെ പലവിധത്തില്‍ സഹായിക്കുകയും ചെയ്തതിന്റെ കഥകളുണ്ട്. കശ്മീരി ജീവിതത്തിലെ...
സംസ്ഥാനത്ത് ക്രമസമാധന നില വഷളായിട്ട് നാളേറെയായി. പിണറായി വിജയന് സര്‍ക്കാറില്‍ അദ്ദേഹം തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ് ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്നത് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല.
പരമാവധി സംസ്ഥാനങ്ങളില്‍ ഏക സിവില്‍കോഡ് നടപ്പാക്കുമെന്നാണ് ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ പ്രസ്താവിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഈ പ്രഖ്യാപനമുണ്ട്. ഏക സിവില്‍കോഡ് ഒരു പ്രത്യേക വിഭാഗത്തെ ഉന്നംവെച്ച് സജീവമാക്കി നിര്‍ത്തുകയാണ് സംഘ്പരിവാറും അവരുടെ...