ചരിത്രത്തെ അപനിര്‍മിക്കുന്നതിനുള്ള തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഇതിനായുള്ള പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
. നരേന്ദ്ര മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററിയുടെ സോഷ്യല്‍ മീഡിയ ലിങ്കുകളെല്ലാം നിമിഷ നേരം കൊണ്ട് നിരോധിക്കപ്പെട്ട അതേ ഇന്ത്യയിലാണ് ഒരു ജനവിഭാഗത്തെ വേട്ടയാടാന്‍ ആഹ്വാനം ചെയ്യുന്ന പാട്ടുകള്‍ ലൈവായി നില്‍ക്കുന്നത്.
സാധാരണക്കാരായ ജനങ്ങളെ ഈ നാട്ടില്‍ ജീവിക്കാന്‍ സമ്മതിക്കില്ലെന്ന പ്രഖ്യാപനമാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ്.
പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും പുറത്തുവിട്ട കാര്യങ്ങള്‍ ലിംഗസമത്വവും സ്കൂള്‍ സമയമാറ്റവും ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ വിവാദമാവുകയും കെ.എ.ടി.എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രക്ഷോഭങ്ങള്‍ക്ക്മുന്നില്‍ താല്‍ക്കാലികമായെങ്കിലും സര്‍ക്കാര്‍ പിന്നോട്ട്പോകുകയും ചെയ്തിട്ടുണ്ട്
മത ഗ്രന്ഥങ്ങളെ അവഹേളിക്കുന്നതും നശിപ്പിക്കുന്നതും ഇസ്ലാമിക വിശ്വാസ പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ് എന്നും സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു
കഴിഞ്ഞ ബജറ്റുകളിലെ വാഗ്ദാനങ്ങള്‍ക്ക് എന്ത് സംഭവിച്ചിരിക്കുന്നുവെന്ന് സാമ്പത്തിക സര്‍വ്വേയിലെ സ്ഥിതി വിവരകണക്കുകള്‍ തുറന്നു കാണിക്കുന്നുണ്ട്. അകം പൊള്ളയായ ഊതിവീര്‍പ്പിച്ച വാഗ്ദാനങ്ങളെ രാജ്യം തിരിച്ചറിയുക തന്നെ ചെയ്യും.
ഒരു സാധാരണക്കാരനിങ്ങനെ വിശ്വിസിച്ചിരിക്കുമ്പോള്‍ സി.പി.എം ഒളിച്ചുകടത്തുന്നത് തങ്ങള്‍ക്ക് സ്വന്തമായി അഥവാ പാര്‍ട്ടിക്ക് മാത്രമായൊരു ബാങ്കെന്ന ലക്ഷ്യം മാത്രമാണ്. സഹകരണ വകുപ്പിന്റെയും സര്‍ക്കാറിന്റെയും പുതിയ നീക്കങ്ങളുടെ പരിണിത ഫലമെന്തെന്ന് ചോദിച്ചാല്‍ ലാഭത്തിലുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്കും...
രാജ്യത്ത് അധിവസിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളുടെയും പുരോഗതിയാണ് രാജ്യത്തിന്റെ പുരോഗതി എന്നിരിക്കെ പിന്നോക്ക അധസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ള ശ്രമങ്ങളൊന്നുമില്ല എന്ന ഒറ്റക്കാര്യം തന്നെ ഈ ബജറ്റിനെ അപ്രസക്തമാക്കുന്നു.
യാത്രയില്‍ രാഹുല്‍ഗാന്ധി ബി.ജെ.പി സംഘ്പരിവാര്‍ വിരുദ്ധ പ്രസംഗം അല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല. ഭാരത് ജോഡോ യാത്ര കോണ്‍ഗസ് പാര്‍ട്ടിയുടെ കേവലം ജനസമ്പര്‍ക്ക യാത്ര മാത്രമല്ല. വിളിപ്പാടകലെ എത്തിനില്‍ക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ബി.ജെ.പിയും ആര്.എസ്.എസും പരീക്ഷിച്ച...
യാത്രയെ പിന്തുണക്കാതിരിക്കാനുള്ള കാരണമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ന്യായം പറഞ്ഞത് ബി.ജെ.പിയെ നേരിടുന്നതിനുള്ള പ്രാപ്തി കോണ്‍ഗ്രസിനില്ലെന്നും അവരുടെ പോരാട്ടങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നുമായിരുന്നു. എന്നാല്‍ തങ്ങളുടെ നിലനില്‍പ്പിന്റെ വിഷയം വന്നപ്പോള്‍ അതേ കോണ്‍ഗ്രസിനെ ഒപ്പംകൂട്ടാന്‍ ഒരു തരത്തിലുള്ള പ്രത്യയശാസ്ത്ര പ്രശ്നങ്ങളും...