തിരുവനന്തപുരം: മലപ്പുറം ജില്ലാ കളക്ടര്‍ എ ഷൈനമോളെ മാറ്റി. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഷൈനമോളെ ജലവിഭവ വകുപ്പിലേക്കാണ് മാറ്റിയിരിക്കുന്നത്. എന്നാല്‍ മലപ്പുറത്ത് പകരം ആളെ തീരുമാനിച്ചിട്ടില്ല. നേരത്തെ കൊല്ലം ജില്ലാ കളക്ടര്‍ ആയിരുന്നു ഷൈനമോള്‍....
ഗുജറാത്ത്: 2000ന്റെ ആദ്യത്തെ കള്ളനോട്ട് ഗുജറാത്തില്‍ നിന്നുതന്നെ പിടിയിലായി. റിസര്‍വ്വ് ബാങ്കിറക്കിയ പുതിയ 2000ന്റെ നോട്ടുകളുടെ ഫോട്ടോസ്റ്റാറ്റുകള്‍ പലയിടത്തുനിന്നും പിടികൂടിയിരുന്നു. എന്നാല്‍ ഗുജറാത്തിലെ ഒരു കടയില്‍ നിന്നും ഒറിജിനല്‍ കള്ളനോട്ട് കണ്ടെത്തുകയായിരുന്നു. ഗുജറാത്തിലെ ബംഗ്ലാവ് റോഡില്‍...
ന്യൂഡല്‍ഹി: നോട്ടുപിന്‍വലിക്കല്‍ മൂലം ആളില്ലാതാകുമോയെന്ന ഭയത്താല്‍ ലക്നൗവിലെ തെരഞ്ഞെടുപ്പ് റാലി ബിജെപി റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് റാലി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. നോട്ടുദുരിതം കാരണം ആളില്ലാതാകുമോയെന്ന ഭയമാണ് റാലി റദ്ദാക്കല്‍ തീരുമാനത്തിലേക്ക് പാര്‍ട്ടിയെ കൊണ്ടെത്തിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്...
മലപ്പുറം: കൊടിഞ്ഞി ഫൈസലിന്റെ വധത്തില്‍ സഹോദരീ ഭര്‍ത്താവ് വിനോദടക്കം പത്തോളം പേര് കസ്റ്റഡിയില്‍. കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ ഏതു രാഷ്ട്രീയപാര്ട്ടിയിലുള്ളവരാണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കൊലപാതകത്തില്‍ ഓരോരുത്തരുടേയും...
താരങ്ങളുടെ മക്കളും മലയാള സിനിമാ അഭിനയരംഗത്ത് തിളങ്ങുന്ന കാലമാണിത്. മമ്മുട്ടിയുടെ മകന് ദുല്‍ഖറും യുവനിര നായകന്മാരില് തിളങ്ങിനില്ക്കുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ മകന് പ്രണവ് അഭിനയരംഗത്തേക്ക് കടന്നുവരാനുള്ള തയ്യാറെടുപ്പിലാണ്. യാത്രകളിലൂടെയും വായനയിലൂടെയും വേറിട്ട ജീവിതരീതി തെരഞ്ഞെടുത്ത പ്രണവിനെപ്പോലെ...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനത്തെ പിന്തുണച്ച് രത്തന്‍ടാറ്റ. സര്‍ക്കാരിന്റേത് ധീരമായ നടപടിയാണെന്ന് ടാറ്റ ട്വിറ്ററില്‍ കുറിച്ചു. നോട്ട് പിന്‍വലിക്കലിലൂടെ അഴിമതിയും കള്ളപ്പണവും തടയാനാകും. സര്‍ക്കാര്‍ പിന്തുണ അര്‍ഹിക്കുന്നുവെന്നും ടാറ്റ വ്യക്തമാക്കി. മോദി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ രാജ്യമെമ്പാടും...
തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായി ചുമതലയേറ്റ എംഎം മണിക്ക് ആശംസകള്‍ നേര്‍ന്ന് ഇപി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെയാണ് മണി മ്ന്ത്രിയായി ചുമതലയേറ്റത്. മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും പ്രത്യേകം വിളിച്ചുചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍...
ഗോഹട്ടി: അവസാനം നോര്‍ത്ത് ഈസ്റ്റുകാര് വിജയവഴിയില്‍ മാത്രമല്ല, ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശ്വാസവും നേടി. ഇന്ദിരാഗാന്ധി അത്ലറ്റിക് സ്്റ്റേഡിയത്തില്‍ നടന്ന കയ്യാങ്കളിയുടെ പോരാട്ടത്തില്‍ ഒരു ഗോളിനവര്‍ പൂനെയെ പരാജയപ്പെടുത്തി. ജയിച്ചതിലുടെ പോയന്‍ര് ടേബിളില്‍ നോര്‍ത്ത് ഈസ്റ്റ്...
കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ സ്റ്റാഫും സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും അറസ്റ്റില്‍. മന്ത്രിയുടെ സ്റ്റാഫ് മാക്സണ്‍, ജില്ലാ കമ്മിറ്റി അംഗം കെ. ബാബു പണിക്കര്‍ എന്നിവരെയാണ് സിബിഐ അറസ്റ്റു...
സ്വന്തംലേഖകന്‍/ തിരുവനന്തപുരം വാണിജ്യബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് പോലെ സഹകരണബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭയില്‍ നോട്ടുപ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ, അക്ഷയ പോലെയുള്ള ചെറുകിട സംരംഭങ്ങള്‍ക്ക് വാണിജ്യബാങ്കുകളല്ല സഹകരണബാങ്കുകള്‍...