കോഴിക്കോട്: തിയേറ്ററില്‍ ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്ക്കാത്തതിന്റെ പേരില്‍ സംസ്ഥാനത്ത് വീണ്ടും മര്‍ദ്ദനം. കോഴിക്കോട് ബാലുശ്ശേരിയിലെ തിയേറ്ററിലാണ് വീട്ടമ്മയും കൈക്കുഞ്ഞും അടങ്ങുന്ന കുടുംബത്തിന് മര്‍ദ്ദനമേറ്റത്. മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം കാണാനെത്തിയവരായിരുന്നു...
ന്യൂഡല്‍ഹി:രാജ്യത്തിന്റെ 68ാം റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പഥില്‍ പതാകയുയര്‍ത്തി. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് മുഖ്യാതിഥി. രാജ്യത്തിന്റെ സൈനിക ശേഷിയും സാംസ്കാരിക വൈവിധ്യവും വ്യക്തമാക്കുന്ന പരേഡാണ്...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് പദം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടും മുമ്പെ മുസ്്ലിം വിരോധത്തിന്റെ കെട്ടഴിച്ച് ഡൊണാള്‍ഡ് ട്രംപ്. മുസ്്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ യു.എസ് പ്രസിഡണ്ട് ഒപ്പുവെച്ചു....
കുവൈത്ത് സിറ്റി: കുവൈത്തില്‍ രാജകുടുംബാംഗമായ ഷെയ്ഖര്‍ ഫൈസല്‍ അബ്ദുല്ല അല്‍ ജാബിര്‍ അല്‍ സബാഹ് അടക്കം ഏഴു പേരെ തൂക്കിലേറ്റി. ബന്ധുവായ ഷെയ്ഖ് ബാസില്‍ സലെം സബാഹ് അല്‍ സലെം അല്‍ മുബാറക് അല്‍ സബാഹിനെ...
ദുബൈ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ത്രിവര്‍ണ പതാകയണിഞ്ഞു. ഇന്നു വൈകിട്ടും കെട്ടിടം 15 മിനിറ്റ് നേരത്തേക്ക് ത്രിവര്‍ണ പതാക പുതയ്ക്കും. കെട്ടിടത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍...
ബീജിങ്: 2008 ബീജിങ് ഒളിബിക്സില്‍ 4*100 മീറ്റര്‍ റിലേയില്‍ ഉസൈന്‍ ബോള്‍ട്ട് നേടിയ സ്വര്‍ണം നഷ്ടമായി. റിലേ ടീം അംഗമായ നെസ്റ്റ കാര്‍ട്ടര്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതാണ് കാരണം. 2008 ബീജിങ് ഒളിബിക്സില്‍ സ്വര്‍ണം...
മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് എട്ടു മാസം മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും നിക്കോളായ് ആഡമിനെ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പുറത്താക്കി. മോസ്കോയില്‍...
ന്യൂഡല്‍ഹി: അസഹിഷ്ണുതയല്ല, സംവാദാത്മകതയാണ് ഇന്ത്യന്‍ ബഹുസ്വരതയുടെ സവിശേഷതയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ബഹുമുഖ ചിന്തകള്‍ നൂറ്റാണ്ടുകളോളം സമാധാനപരമായി സംവദിച്ചതിലൂടെയാണ് ജനാധിപത്യ ചിന്ത ഇന്ത്യന്‍ മനസ്സില്‍ പാകപ്പെട്ടത്. അത് സംരക്ഷിക്കപ്പെടണമെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിനു നല്കിയ റിപ്പബ്ലിക്...
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങളില് ആറ് മലയാളികളുടെ സാന്നിധ്യം. ഗാനഗന്ധര്വന് ഡോ. കെ.ജെ യേശുദാസ് പരമോന്നത സിവിലിയന്‍ പുരസ്കാരമായ പത്മവിഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹനായപ്പോള്‍ ഗുരു ചേമഞ്ചേരി, പാറശ്ശാല പൊന്നമ്മാള്‍, ഹോക്കി താരം ശ്രീജേഷ്, കളരി...
തിരുവനന്തപുരം: കേരള ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ തല്‍സ്ഥാനത്തു നിന്ന് മാറ്റാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നിലപാടെടുത്തതോടെ സമരത്തിലുള്ള വിദ്യാര്‍ത്ഥി സംഘടനകളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു. വിദ്യാര്‍ത്ഥികളോട് ക്രൂരമായി പെരുമാറുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന ലക്ഷ്മി...