കേരളത്തിലെ ഇടതുപക്ഷം 2015ല്‍ നിയമസഭയില്‍ കാട്ടിക്കൂട്ടിയതുപോലുള്ള നാണംകെട്ട പ്രവൃത്തികള്നോക്കുമ്പോള് രാജ്യസഭയിലേത് എത്രമാത്രം മാന്യമായ പ്രവൃത്തിയാണെന്ന് കാണാവുന്നതേയുള്ളൂ. 2001ല്‍ ഇതേ ബി.ജെ.പിയുടെ പ്രധാനമന്ത്രി എ.ബി വാജ്പേയി സര്‍ക്കാരുകള്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കേണ്ട ആവശ്യകത ഊന്നിപ്പറയുകയുണ്ടായിട്ടുണ്ട്. സര്‍ക്കാറല്ല, ജനങ്ങളാണ് പാര്‍ലമെന്റിന്റെയും...
20 ാം നൂറ്റാണ്ടിലെ സുപ്രധാന രാഷ്ട്രീയ സംഭവം എന്ന് കമ്യൂണിസ്റ്റ് ലോകം അവകാശപ്പെടുമ്പോള്‍ വിപ്ലവ വാര്‍ഷികം റഷ്യയില്‍ പോലും ആഘോഷിക്കാറില്ല. ഇതിന് ഉണ്ടായിരുന്ന അവധി 1996ല്‍ റഷ്യ റദ്ദാക്കുകയും ചെയ്തു. അത്രമാത്രം കമ്മ്യൂണിസം ജനമനസുകളില്‍ നിന്ന്...
192 ഊരുകളുള്ള അട്ടപ്പാടി ആദിവാസിമേഖലയില്‍ പരമ്പരാഗതമായി ആദിവാസികള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം തിരിച്ചുകൊണ്ടുവരുന്നതിനും റേഷനും സാമൂഹിക അടുക്കളയും ആതുരസംവിധാനങ്ങളും കാര്യക്ഷമമാക്കുന്നതിനും തയ്യാറായ യു.ഡി.എഫ് കാലത്തേതില്‍നിന്ന് പിണറായിസര്‍ക്കാര്‍ ഏറെ പിറകോട്ടുപോയതാണ് ഇന്നത്തെ ദുരവസ്ഥയിലേക്കെത്തിച്ചത്. പട്ടികവര്‍ഗ-ആരോഗ്യ-തദ്ദേശവകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് കാരണം.
വിശ്വാസികളായ മുസ്ലിംകള്ക്ക് ഹലാല്‍ എന്നത് കേവലം ഭക്ഷണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഹലാലും (അനുവദനീയം) ഹറാമും (നിഷിദ്ധം) അവരുടെ ജീവിത വിശുദ്ധിയുടെ നിലവാര മാനദണ്ഡമാണ്
മഹാമാരി മുതലെടുത്ത് വന്‍കിട കമ്പനികള്‍ ലാഭത്തെക്കുറിച്ച് ചിന്തിക്കാന്‍ സാധ്യത ഏറെയാണ്. വാക്സിനേഷന് വഴി തുടച്ചുനീക്കപ്പെടുകയോ പൂര്‍ണതോതില്‍ നിയന്ത്രിക്കപ്പെടുകയോ ചെയ്ത പകര്‍ച്ചവ്യാധികളാണ് വസൂരിയും പോളിയോയും. വസൂരി വാക്സിന് വികസിപ്പിച്ച എഡ്വേര്‍ഡ് ജെന്നര്‍ക്ക് പണ മോഹങ്ങളുണ്ടായിരുന്നില്ല. ഏതെങ്കിലും മരുന്നു...
വ്യവസ്ഥാപിത സംവിധാനത്തോടെ പ്രത്യേക ബോര്‍ഡുകള്‍ രൂപീകരിച്ച് സംരക്ഷിച്ചു പോരുന്ന വഖഫ് സ്വത്തുക്കള്‍ അതിന്റെ കൃത്യമായ വിനിയോഗം നടക്കുകയാണെങ്കില്‍ രാജ്യത്തെ അതി ദാരിദ്രരായ മുസ്ലിം സമുദായത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെടുത്താന്‍ കഴിയും. വഖഫ് ബോര്‍ഡില്‍ കൈയ്യേറ്റങ്ങളും...
ഹിന്ദുത്വവാദിയായ സ്വാമിയെ കൂടെക്കൂട്ടിയിട്ടെന്തുകാര്യമെന്നൊന്നും മമതയോട് ചോദിക്കരുത്. മോദിക്കെതിരെ എന്തുകിട്ടിയാലും അത് മമത ഏറ്റെടുക്കും. വലിയ പോരാട്ടമാണ് വരാനിരിക്കുന്നത്. വല്ലഭന് പുല്ലും ആയുധമെന്നല്ലേ.
ഇത് കാണുമ്പോള്‍ ഉത്തരവാദപ്പെട്ട സംഘടനകളും ഭരണകൂടവും ചെയ്യണ്ടിയിരുന്നത് എന്താണ്? ഭക്ഷണത്തില്‍ വര്‍ഗീയത കലര്‍ത്തുന്നവര്‍ക്കെതിരെ ബോധവല്‍ക്കരണവും പൊലീസ് നടപടിയും സ്വീകരിക്കുക. പകരം ഡി.വൈ.എഫ്.ഐ ചെയ്തതെന്താണ്. പന്നി മാംസവും കൂടി ഉള്‍പ്പെടുത്തി സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവല്‍ നടത്തുകയും മുസ്ലിംകള്...
കേന്ദ്ര സര്‍ക്കാറിനെയും കേരള സര്‍ക്കാറിനെയും ഒരേ സമയം പ്രീതിപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതാണ് സത്യം. നിയമ വിരുദ്ധമായ ഒരു സുപ്രധാന നിയമനം നടത്തിക്കൊടുത്ത് പിണറായിയെ പ്രീതിപ്പെടുത്തി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെന്ന യോഗ്യതക്ക് മാര്‍ക്കു നല്കി അവരെ...
അതേസമയം കോടതിവിധിയോട് പ്രതികരിച്ച പൊതുമരാമത്തുവകുപ്പുമന്ത്രി പി.എ മുഹമ്മദ്റിയാസും ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിനും തമ്മില്‍ റോഡ് അറ്റകുറ്റപ്പണിയുടെ കാര്യത്തില്‍ പരസ്പരധാരണയില്ലാതെ പ്രസ്താവന നടത്തുന്നതാണ് കേട്ടത്. റോഡുകള്‍ വെട്ടിപ്പൊളിക്കുന്ന ജലഅതോറിറ്റിക്കാരാണ് പ്രശ്നത്തിന് ഉത്തരവാദികളെന്ന് റിയാസ് പറയുമ്പോള്‍ അതിന് കാരണം...