ഒന്നും പറയാനില്ലെന്ന് വെച്ച് എസ്.എഫ്.ഐക്ക് എന്തും എഴുതിവെക്കാം. എന്നാല്‍ അതംഗീകരിക്കാത്തവര്‍ക്ക് മനുഷ്യത്വ സര്‍ട്ടിഫിക്കറ്റിനായി നിങ്ങളുടെ ക്യൂവില്‍ നില്ക്കാന് മാത്രം കാമ്പുള്ളതല്ല നിങ്ങള്‍ മുന്നോട്ട്വെക്കുന്ന പ്രത്യയശാസ്ത്രം.
പൊലീസിനെ നിലക്കുനിര്‍ത്താന്‍ ആഭ്യന്തര മന്ത്രിയായ പിണറായി വിജയന് കഴിവില്ല എന്നാണ് ഈ സംഭവങ്ങള്‍ സംശയലേശമന്യെ തെളിയിക്കുന്നത്. ആഭ്യന്തരമന്ത്രിപ്പണിക്ക് പിണറായി വിജയനെ കൊള്ളില്ല എന്ന് സി.പി. എം അണികള്‍ പോലും പരസ്യമായി പറഞ്ഞ് തുടങ്ങിയിരിക്കുന്നു
കേന്ദ്രാനുമതി ലഭിക്കാതെ നൂറുശതമാനം പിന്‍വലിക്കാന്‍ സാധ്യതയുള്ള ഒരു പദ്ധതിയുമായി ജനത്തെ വെല്ലുവിളിക്കുന്ന മുഖ്യമന്ത്രിയുടെ ലക്ഷ്യം കമ്മീഷനാണെന്ന പ്രതിപക്ഷാരോപണത്തെ തള്ളിക്കളയാനാവില്ല. ലാവലിന്‍ പദ്ധതിയിലുള്‍പ്പെടെ കോടികള്‍ കമ്മീഷന് കൈപ്പറ്റിയതിന് വിചാരണ കാത്തിരിക്കുകയാണ് പിണറായി വിജയന്. ഉമ്മാക്കികാട്ടി വിറപ്പിച്ചാല്‍ എടുത്ത...
രാഷ്ട്ര മോചനത്തിനായി ഇന്ത്യന്‍ ജനത ഒരുമിച്ച്നിന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തി സമരസജ്ജരായിരുന്നപ്പോഴും സ്വാതന്ത്ര്യ സമരത്തെ പോലും ഒറ്റാന്‍ ശ്രമിച്ചവരാണിപ്പോള് രാജ്യരക്ഷക്ക് വേണ്ടി പടനയിച്ച വീരന്മാരുടെ, ധീര രക്തസാക്ഷികളുടെ പിന്മുറക്കാരെ ഒറ്റപ്പെടുത്താനുള്ള ഒരുക്കങ്ങളുമായി രംഗത്തിറങ്ങിയതായി കാണുന്നത്.
മനുഷ്യര്‍ സാമൂഹ്യ ജീവികള്‍ എന്ന നിലക്ക് പരസ്പരം ബന്ധിതരായി ജീവിക്കുമ്പോള്‍ അത് നിഷ്കളങ്കവും ആത്മാര്‍ഥവുമാകാന്‍ അവര്‍ തമ്മില്‍ മാനസികമായി ബന്ധിതരായിരിക്കേണ്ടതുണ്ട്.
പഠനമില്ലാതെ പരീക്ഷകള്‍ മാത്രമായി മാറിയ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തില്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്. ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും അടിയന്തരമായി രംഗത്ത് വരണം.
പദ്ധതി നിലവില്‍ വന്നാല്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും ഭൂചലനത്തിനും സാധ്യതയുണ്ടെന്നും ഇരുവശത്തുമുള്ള ഭൂമിയുടെ വിനിയോഗത്തില്‍ മാറ്റം വരുമെന്നും 164 സ്ഥലങ്ങളിലെ ജലനിര്‍ഗമന മാര്‍ഗങ്ങള്‍ തടസപ്പെടുമെന്നും സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കോണ്‍ഗ്രസും ഇതര മതേതര ശക്തികളും യോജിച്ച് നില്ക്കുമ്പോള് അതിനോട് ചേരണം. ശൂന്യത നികത്താന്‍ പര്യാപ്തമായ ഒരു ബദല്‍ അന്വേഷിച്ചു തുടങ്ങണം. ജയിച്ചു കൊള്ളണമെന്നില്ല. തോല്‍വിയുടെ ആഘാതം കുറക്കണം. യഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രതിവിധി തേടണം. സംഘ്പരിവാരവും സഖ്യകക്ഷികളും...
എന്തുകൊണ്ട് മുസ്്ലിംകളെ, അതല്ലെങ്കില്‍ അവരിലെ വനിതകളെ വിദ്വേഷത്തിന് കരുവാക്കുന്നു എന്നതിനുത്തരം ഒന്നേയുള്ളൂ: അധികാരത്തിലൂന്നിയ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ മറ്റുവഴിയില്ല. പാവപ്പെട്ടവരും സാധാരണക്കാരുമായ ഹിന്ദുമതവിശ്വാസികളില്‍ മുസ്്ലിം വിദ്വേഷം പരമാവധി പ്രചരിപ്പിച്ച് അതിലൂടെ എന്നെന്നേക്കുമായി രാജ്യഭരണം ഏതാനും പേരിലേക്ക്...
അടുത്തിടെയാണ് കേന്ദ്രസര്‍ക്കാര്‍ കര്ഷകസമരക്കാര്ക്കുവഴങ്ങി കരിനിയമങ്ങള്‍ പിന്‍വലിച്ചത്. അതിന്റെ പ്രതികാരംകൂടിയാണ് രാസവളങ്ങളുടെ കുത്തനെയുള്ള വിലയുയര്ച്ചയെന്ന് സന്ദേഹിക്കുന്നവരെ കുറ്റപ്പെടുത്താനാകാത്ത വിധത്തിലാണ് സര്‍ക്കാരുകളുടെ തദ്വിഷയത്തിലെ നിസ്സംഗത. കാര്‍ഷികമേഖലയെ കുത്തകകള്‍ക്ക് കൈമാറുന്നതിനുള്ള ഗൂഢനീക്കങ്ങളാണ് മോദികാലത്ത് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ കര്‍ഷകരും ബഹുജനങ്ങളും...