മുഖ്യമന്ത്രിയുടെ മാസം 80 ലക്ഷം രൂപ വാടകയുള്ള ഹെലികോപ്റ്ററും സംസ്ഥാനത്തെ ദുരന്തനിവാരണ സേനാസംവിധാനങ്ങളൊക്കെ ദയനീയമാംവിധം പരാജയപ്പെട്ടതിനെക്കുറിച്ചും ജനം ചിന്തിച്ചതില്‍ അത്ഭുതമില്ല. മഹാപ്രളയമടക്കം നിരവധി ദുരന്തമുഖങ്ങളില്‍ സംസ്ഥാന സംവിധാനങ്ങള്‍ പരാജയപ്പെട്ടപ്പോഴും അതിര്‍ത്തികാക്കുന്ന ധീരജവാന്മാരാണ് കേരളത്തിന്റെ രക്ഷക്കെത്തിയതെന്നതും ഇത്തരുണത്തില്‍...
ബ്രിട്ടീഷുകാര്‍ ഏറ്റവും കൂടുതല്‍ കാലം കൈയ്യടക്കിവെച്ച പ്രദേശങ്ങളിലാണ് ദാരിദ്ര്യം കൊടുകുത്തി വാഴുന്നത് എന്ന നെഹ്റുവിന്റെ വാക്കുകള്‍ സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷത്തിലൂടെ നടന്ന്പോകുമ്പോഴും ദരിദ്രരും പണക്കാരും തമ്മിലുള്ള അസമത്വം ഉണ്ടായതിനുള്ള കാരണത്തിന് ആരെയാണ് കുറ്റം പറയുക...
ഹിന്ദുത്വവൈതാളികര് തടയുന്നത് കേവലം ഏതാനും മുസ്ലിം പെണ്കുട്ടികളെമാത്രമല്ല, മറിച്ച് രാഷ്ട്രപിതാവിന്റെ ആത്മാവിനെയും ആദര്ശത്തെയുംതന്നെയാണ്. നാഥുറാം ഗോദ്സേ മാത്രമേ ഇല്ലാതായിട്ടുള്ളൂ. പതിനായിരക്കണക്കിന് ഗോദ്സേമാര് ഇന്നും രാജ്യത്തിന്റെ അധികാരകൊത്തളങ്ങളില്പോലും വിലസുന്നുവെന്നാണിതിന്റെയൊക്കയര്ത്ഥം!
ചന്ദ്രികയുമായി അദ്ദേഹത്തിനു ആത്മബന്ധമായിരുന്നു. ചന്ദ്രിക ആഴ്ച്ചപ്പതിപ്പിലും പ്രസിദ്ധീകരണങ്ങളിലും ഗംഗാധരന് സ്ഥിരമായി എഴുതിയിരുന്നു. മുസ്ലിംലീഗിന്റെ രാഷ്ട്രീയ സ്വാധീനം കേരളത്തില്‍ ന്യൂനപക്ഷ പുരോഗതിയുണ്ടാക്കിയതായും അദ്ദേഹം തുറന്നെഴിതിയിരുന്നു. തലമുറകളെ ചേര്‍ത്തുപിടിച്ച് ചരിത്രത്തിലേക്ക് വഴിനടത്തിച്ച ഡോ: ഗംഗാധരന്റെ വിടവ് ചരിത്രപാതയില്‍ നികത്താനാവാത്ത...
ആളുകളില്‍ 25 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള ഫോബിയ ഉള്ളവരാണ്. നൂറ് കണക്കിന് വ്യത്യസ്ത തരം ഫോബിയകള്‍ ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്.
അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലും സാമ്പത്തിക ശേഷിയുള്ള രക്ഷിതാക്കളുടെ കുട്ടികളും സ്വകാര്യ ട്യൂഷന്വഴി എല്ലാ പാഠ ഭാഗങ്ങളും നന്നായി പഠിച്ചു പരീക്ഷ എഴുതി ഉയര്‍ന്ന ഗ്രേഡ് വാങ്ങുമ്പോള്‍ പ്രതികൂല സാഹചര്യത്തിലും ഫോക്കസ് ഏരിയ മുഴുവന്‍ നന്നായി പഠിച്ചു പരീക്ഷ...
ലാവ്ലിന് അഴിമതിക്കേസിലും സുപ്രീംകോടതിവിധി കാത്തിരിക്കുകയാണദ്ദേഹം. ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍-ജനാധിപത്യ സംവിധാനത്തെയും അടുത്തയാഴ്ച സമ്മേളിക്കാനിരിക്കുന്ന നിയമനിര്‍മാണസഭയുടെ അവകാശത്തെയുമാണ് സര്‍ക്കാര്‍ ചോദ്യംചെയ്തിരിക്കുന്നത്.
ഏഴ് പതിറ്റാണ്ടോളം അണമുറിയാതെ ഒഴുകിയ ആ സ്വരമാധുരി ഇനിയില്ല. പക്ഷെ, സംഗീതമുള്ള കാലത്തോളം ലതാ മങ്കേഷ്കര്‍ എന്ന അനശ്വര ഗായിക സുവര്ണനാദത്തിലൂടെ നമ്മെ കൊതിപ്പിച്ചുകൊണ്ടിരിക്കും.
. പുസ്തകം പുറത്തിറങ്ങിയതോടെ അശ്വത്ഥാമാവിനെ കളിയാക്കി സമൂഹമാധ്യമങ്ങളില്‍ ഉപമയും ഉല്പ്രേക്ഷയും കൊണ്ട് മുഖരിതമാണിപ്പോള്‍. അശ്വത്ഥാമാവ് വെറുമൊരു ആനയല്ല, യുദ്ധത്തിന് പരിശീലനം ലഭിച്ച ആനയാണെന്നാണ് നടന് വിനായകന്റെ ഒളിയമ്പ്. ശിവശങ്കര്‍ സ്വര്‍ണക്കടത്തുകേസിലെ ആനയെങ്കില്‍ മുഖ്യമന്ത്രി ആനപ്പാപ്പാനാണെന്നും ട്രോളുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷണത്തിന്റെ കോട്ട പണിതും സ്വയം വിശുദ്ധനായി ചമഞ്ഞുമുള്ള 'അനുഭവമെഴുത്ത്' ഔദ്യോഗികമായി പുറത്തിറങ്ങുംമുമ്പ് തന്നെ സ്വപ്ന സമാനമായ കൗണ്ടറില്‍ അടിയേറ്റത് എം ശിവശങ്കറിനാണെങ്കിലും അസ്ത്രമേറ്റത് കാരണഭൂതനു തന്നെയാണ്.