പരിചയസമ്പന്നനായ ഒരു നയതന്ത്രജ്ഞനെപ്പോലെയും ദേശസ്നേഹിയെപ്പോലെയുമാണ് ഗോവയെ മോചിപ്പിക്കുന്നതില്‍ നെഹ്റു പെരുമാറിയത്. ഒരു സംശയവുമില്ല മോദിയുടെത് നിഷേധാത്മക പ്രചാരണം തന്നെ!
യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശത്തെ അപലപിക്കുകയും ഉപരോധങ്ങളടക്കമുള്ള ശിക്ഷാനടപടികളിലേക്ക് പ്രവേശിക്കുകയും ചെയ്ത അമേരിക്കന്‍ സഖ്യകക്ഷികള്‍ക്ക് ഫലസ്തീനികളോട് അലിവു തോന്നാത്തത് എന്തുകൊണ്ടാണ്?
മത പ്രബോധന രംഗത്തെ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ക്ക്, ലോകോത്തര മാതൃകകളും കാലിക മാറ്റങ്ങളും ഉള്‍പെടുത്തി സവിശേഷമായൊരു സംവിധാനം ആവിഷ്കരിക്കണമെന്ന വലിയ ആശയത്തില്‍ നിന്നാണ് ദാറുല്‍ഹുദാ ഇസ്്ലാമിക സര്‍വകലാശാലയുടെ പിറവി
ഇരുപതാംനൂറ്റാണ്ടിന്റെ ദുരന്തമെന്താണെന്ന് ചോദിച്ചാല്‍ നമ്മള്പറയുക, ഹിരോഷിമയും നാഗസാക്കിയും എന്നാകും. പക്ഷേ വ്ളാഡിമിര്‍ വ്ളാഡിമിറോവിച് പുടിന് പറയുക അത് സോവിയറ്റ്യൂണിയന്റെ പതനമെന്നാണ്.
'വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം' എന്നതാണ് എം.എസ്.എഫ് ദേശീയ സമ്മേളനത്തിന്റെ മുദ്രാവാക്യം.
1994ല്‍ നാറ്റോ ഉച്ചകോടിയില്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ് ഇനി സൈനിക ചേരിയിലൂടെ കിഴക്കും പടിഞ്ഞാറും തമ്മില്‍ ഒരു വിഭജനം നടത്താന്‍ കഴിയില്ല എന്ന് വ്യക്തമാക്കിയിരുന്നു. പക്ഷേ അമേരിക്കക്ക് അവരുടെ സുരക്ഷാ സംവിധാനങ്ങളുടേതാണ് അവസാന വാക്ക്. യുക്രെയ്നെ...
കേരളത്തിന്റെ സാംസ്കാരിക വളര്‍ച്ച വിപരീത ദിശയിലേക്കാണ്. അത് തിരിച്ചറിഞ്ഞ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നാം തയ്യാറാകേണ്ടതുണ്ട്. സര്‍ക്കാരുകള്‍ ഈ ദിശയിലേക്ക് സമൂഹത്തെ നയിക്കാന്‍ പ്രചോദനമാകുകയും വേണം. അങ്ങനെയെങ്കില്‍ മാത്രമേ അപരനും ഞാനാണെന്ന ബോധമുള്ള സമൂഹത്തിലേക്ക് എത്തിച്ചേരുകയുള്ളൂ.
കൊറോണ വ്യാപനകാലത്തും മോദി സര്‍ക്കാര്‍ ഏതാണ്ട് ഇങ്ങനെതന്നെയാണ് പെരുമാറിയതെന്നതിനാല് ഭരണകൂടത്തിന്റെ സമ്പൂര്ണപരാജയമെന്നേ ഇതിനെ വിശേഷിപ്പിക്കേണ്ടതുള്ളൂ.
ഭൗതികമായി നമസ്കാരം വിശ്വാസിക്ക് നല്കുന്ന ഏറ്റവും വലിയ ദാനം മാനസിക ഉന്മേഷവും ആരോഗ്യവുമായിരിക്കും. ഇവിടെ രണ്ട് ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നാമതായി പൊതുവെ ധ്യാനത്തിന് മനുഷ്യന്റെ മനസിലും ശരീരത്തിലും ചെലുത്താന്‍ കഴിയുന്ന സ്വാധീനം.
യുക്രെയ്ന് യുദ്ധം ആ രാജ്യത്തിന്റെ പിടിച്ചടക്കലായി റഷ്യയും പുടിനും വ്യാഖ്യാനിക്കുന്നില്ലെങ്കിലും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇടപെട്ടാലത് എങ്ങോട്ടെത്തുമെന്ന് പറയാനാവാത്ത സ്ഥിതിയാണിപ്പോള്‍. അതൊരു മൂന്നാം ലോക യുദ്ധത്തിലേക്കെത്താതിരിക്കട്ടെ എന്നു മാത്രമാണ് എല്ലാ മനുഷ്യസ്നേഹികളുടെയും പ്രാര്‍ത്ഥന.