ചിലര്‍ക്ക് ഇപ്പോഴും ചുവന്നകൊടി കണ്ടാല്‍ അലര്‍ജിയാണെന്നായിരുന്നു മാര്‍ച്ച് നാലിന് കൊച്ചിയില്‍ സി.പി.എം സമ്മേളനസമാപനപൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രിയുടെ കമന്റ്. യഥാര്‍ത്ഥത്തില്‍ ഇതിലൂടെ കോടതിയെ ധിക്കരിക്കുകയും പരിഹസിക്കുകയും മാത്രമല്ല, അധികാരം കയ്യിലുള്ള സ്വേച്ഛാധിപതിയുടെ ഭാഷയാണ് പിണറായിയില്നിന്നുണ്ടായത്.
മാര്‍ച്ച് 10 ഓര്‍മകള്‍ പെയ്യുന്ന ദിവസമാണ്. അസ്തിത്വവും വ്യക്തിത്വവും ഉയര്‍ത്തിപ്പിടിച്ച് ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി മുസ്ലിംലീഗിന്റെ ആശയം സ്വതന്ത്ര ഇന്ത്യയുടെ മണ്ണില്‍ നിലവില്‍ വന്ന ദിവസം.
സംഘടനയെ ജീവിപ്പിക്കാനും കര്‍ഷകര്‍ക്ക് നേട്ടങ്ങളുണ്ടാക്കിക്കൊടുക്കാനും മമ്മുവിന്റെ സേവനത്തിലൂടെ കഴിഞ്ഞു.
റഷ്യയിലിപ്പോള്‍ യുദ്ധ വികാരം പ്രകടമാണ്.പൂട്ടിന്റെ കരാള ഹസ്തങ്ങളില്‍ നിന്നും മോചനം നേടാനുള്ളവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു എന്ന സത്യം റഷ്യ മനസിലാക്കുമ്പോള്‍ ഇടപെടാനുള്ള അവസരമാണിത്. യുദ്ധ രാഷ്ട്രീയത്തില്‍ ഇടപെടലാണ് പ്രധാനം അതിന് ഇനിയും സമയമെടുക്കരുത്.
ജീവിതം തന്നെ സമൂഹത്തിന് സന്ദേശമായി നല്കിയ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വര്‍ത്തമാനകാലത്തെ മഹാമനീഷിയായി കാലം വിശേഷിപ്പിച്ചു കഴിഞ്ഞു.കരയാന്‍ കണ്ണീര്കടം വാങ്ങിയ ആയിരങ്ങളത് സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യയില്‍ 2014 മുതലിങ്ങോട്ട് നാളോരോന്നിലും നടന്നുകൊണ്ടിരിക്കുന്ന ഭരണകൂടഭീകരതകളും മൗലികാവകാശ ലംഘനങ്ങളും പാര്‍ലമെന്റിനെപോലും നോക്കുകുത്തിയാക്കിയുള്ള നിയമനിര്‍മാണങ്ങളും കൊണ്ട് ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ഈ റിപ്പോര്‍ട്ട് യാതൊരു അത്ഭുതവും ഉളവാക്കുന്നില്ല
കോവിഡ് മഹാമാരിയും ചികില്‍സാചെലവുകളും വന്‍തോതിലുള്ള തൊഴില്‍ നഷ്ടവും തൊഴിലില്ലായ്മയുമെല്ലാം ചേര്‍ന്ന് പട്ടിണിയുടെ വക്കിലെത്തിയ സാധാരണക്കാരോടും പാവങ്ങളോടുമാണ് സര്‍ക്കാരുകള്‍ ഈ വെല്ലുവിളി നടത്തുന്നത്. ജനാധിപത്യമെന്നാല്‍ ജനങ്ങളുടെമേലുള്ള ആധിപത്യമെന്നാണോ ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്?
എന്നും മത സാഹോദര്യത്തിനും മതേതരത്വത്തിനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കുമായി പ്രവര്‍ത്തിച്ചു. ഫാസിസ്റ്റ് ശക്തികളും വിഭാഗീയതയും രാജ്യത്തെ പിന്നോട്ട് വലിക്കുന്ന ഈ കാലത്ത് ശരിക്കൊപ്പം എന്നും നിന്ന വലിയ മനുഷ്യന് കടന്നുപോകുന്നത് തീരാനഷ്ടമാണ്.
പ്രസിദ്ധ എഴുത്തുകാരന് ഓസ്കാര്‍ വൈല്‍ഡ് പറഞ്ഞതുപോലെ, മഹത്തായ ലക്ഷ്യങ്ങളേക്കാള്‍ മൂല്യവത്തായത് തീരെ ചെറിയ കാരുണ്യഹസ്തമാണ്. അതുമാത്രമാണ് ഹൈദരലി ശിഹാബ് തങ്ങളിലൂടെ നമുക്കിനി പകരാനും പകര്ത്താനുമുള്ളതും.
ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും.