ഇനി കേസുകളുമായി മുന്നോട്ടുപോകുകയാണെങ്കില്‍ പൊലീസുകാരും ഉദ്യോഗസ്ഥരും സി.പി.എമ്മുകാരും ജനങ്ങളുടെയും യു.ഡി.എഫ് പ്രവര്‍ത്തകരുടെയും നേര്‍ക്ക് നടത്തിയ ആക്രമങ്ങളുടെ പേരിലും കേസെടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. നാലു വോട്ടിനും അധികാരത്തിനും പണത്തിനുംവേണ്ടി പ്രബുദ്ധരായ കേരള ജനതയെ ഇങ്ങനെ വഞ്ചിക്കരുത്, ദ്രോഹിക്കരുത്.
മദ്യം സാമൂഹ്യവിപത്തായി മാറിയിട്ടുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ മുന്‍ നിയമസഭാതിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കണം. ഇതൊന്നും ചെയ്യാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നില്ലെങ്കില്‍ കേരളത്തെ സമ്പൂര്‍ണ സാമൂഹ്യ തകര്‍ച്ചയിലേക്കെത്തിച്ച ഭരണകൂടമെന്ന പേരിലായിരിക്കും ഭാവിയില്‍ പിണറായി മന്ത്രിസഭ...
ഉന്മൂലനം സാംസ്കാരിക അടിത്തറയില്‍നിന്ന് തന്നെ വേണം എന്ന ലക്ഷ്യത്തോടെയാകാം വിദ്യാഭ്യാസ രംഗത്തും അത്തരം ചൂവടുവെപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലേതുപോലുള്ള ജനാധിപത്യ ഭരണസംവിധാനത്തില്‍ നാസിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും സുഗമതക്കു തടസ്സമായേക്കാവുന്ന എക്സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും ഒരളവോളം വരുതിയിലാക്കുന്നതിലും ബി.ജെ.പി വിജയിച്ചിട്ടുണ്ട്.
ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീംകോടതിയിലെത്തുമ്പോള്‍ പ്രതീക്ഷയോടെ തന്നെയാണ് ജനാധിപത്യ വിശ്വാസികള്‍ നോക്കികാണുന്നത്. മോദി തന്നെ മുന്നില്‍നിന്ന് നയിക്കുമ്പോള്‍ ഗ്യാന്വാപികള് അത്ര ലളിതമായി ചെയ്യാവുന്ന സൂത്രവാക്യമല്ലതാനും.
മോദി പറഞ്ഞ 2012ലും 2013ലും ഡോളറൊന്നിന് 50 രൂപ നല്കിയാല് മതിയായിരുന്നെങ്കില്‍ അതേ മോദിയും കൂട്ടരും ഭരിക്കുന്ന 2022ല്‍ 78 രൂപയോളം നല്കേണ്ടിവന്നിരിക്കുന്നുവെന്നര്ത്ഥം. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയാണ് വിദേശത്തേക്ക് ഒഴുക്കപ്പെടുന്നത്. നാടിനാകട്ടെ സാമ്പത്തിക ശോഷണവും.
വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ഉറപ്പുമായി എത്തിയവര്‍ വര്‍ഗീയതയോട് കുടക്കീഴില് ഒരുമിച്ചിരുന്ന് ആഭാസത്തിലേര്പ്പെടുന്ന അവസ്ഥ തിരിച്ചറിയണം. അധികാരം നുണയാന്‍ അതിവൈകാരികതയെ ഉപയോഗിക്കുന്നവര്‍ തിരിച്ചറിയാന്‍ പ്രാപ്തിയുള്ള ജനതയാണ് കേരളം എന്ന് തിരിച്ചറിഞ്ഞാല്‍ നന്നാവുമെന്ന് ഒന്നുകൂടി ഓര്‍മ്മപ്പെടുത്തട്ടെ.
ഇംഗ്ലണ്ട്, ജര്‍മ്മനി, അമേരിക്ക, ന്യൂസിലാന്റ്, കാനഡ, നോര്‍വെ, ഇന്തോനേഷ്യ മുതലായ വികസിത രാജ്യങ്ങള്‍ ഐ.പി.സി 124എക്ക് സമാനമായ നിയമങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തേയും വ്യക്തി സ്വാതന്ത്ര്യത്തേയും തടയാനുള്ള ഉപകരണമായി ഐ.പി.സി 124എ വകുപ്പിനെ കാണരുതെന്നാണ് വിധിയുടെ...
ലജ്ജയല്പമെങ്കിലുമുണ്ടെങ്കില് പാലാരിവട്ടവുമായി ബന്ധപ്പെട്ടുയര്‍ത്തിയ കല്ലുവെച്ച നുണകള്‍ പിന്‍വലിച്ച് മാപ്പു പറയാന്‍ സി.പി.എമ്മും മുഖ്യമന്ത്രിയും തയ്യാറാകുകയാണ് ഈ ഘട്ടത്തില്‍ വേണ്ടത്. അന്വേഷണം തീരുംവരെ കൂളിമാട് കാര്യത്തില്‍ കരാറുകാര്‍ക്ക് വിലക്കുകല്പിക്കാനും ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താനും സര്‍ക്കാര്‍ തയ്യാറാകണം.
ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം കാരണം ഇത്തവണ ഉത്പാദനം കുറയാന്‍ ഇടയുണ്ടെന്ന് കണ്ടാണ് കയറ്റുമതി നിരോധിച്ചതെന്നാണ് വിശദീകരണം.
കേരളം എന്ന ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനത്തില്‍ മാത്രമേ ഇന്നത് ബാക്കിയുള്ളു എന്നോര്‍ക്കുക. അവിടെത്തന്നെ ഒറ്റക്കല്ല ഭരിക്കുന്നത്, കുറെ വലതുപക്ഷ പിന്തിരിപ്പന് വാല്ക്കഷ്ണങ്ങളുടെ സഹകരണത്തോടെയാണ്. ഇപ്പോള്‍ നിവര്‍ന്നു നിന്ന് 'കമ്യൂണിസ്റ്റ് പാര്‍ട്ടി' എന്ന് ഒരു സഖാവും...