കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇടഞ്ഞ് രണ്ടുവര്‍ഷം മുമ്പ് 23 നേതാക്കളുടെ കൂട്ടായ്മ രൂപീകരിച്ചവരിലെ (ജി-23) നേതാവാണ് ആരോരുമറിയാതെ (അറിഞ്ഞവര്‍ പറയാതെ) ഒറ്റ രാത്രികൊണ്ട് എതിര്‍പാളയത്തില്‍ ചേക്കേറിയിരിക്കുന്നത്.
ഈ കെട്ടകാലത്തും സ്വന്തം വീട്ടില്‍ സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കുന്നുഎങ്കില് അതിന് ഒരു കാരണമുണ്ട്, ചിലകാരണക്കാരുമുണ്ട്. ആ കാരണക്കാരില്ആരും കത്തിയും വടിവാളുമായിട്ടല്ല സമുദായത്തെ നയിച്ചത്, തീവ്ര നിലപാടുകളുമായിരുന്നില്ല.
ഇങ്ങനെ കൊണ്ടും കൊടുത്തും മുന്നേറുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ മൂന്നര പതിറ്റാണ്ടിന്റെ മിച്ചമെന്തെന്ന് ചോദിച്ചാല്‍ പൊതുവെ സമാധാന കാംക്ഷികളായ സഭാധ്യക്ഷന്മാരിലടക്കം ഇസ്ലാമോഫോബിയ ഉണ്ടാക്കിയെന്നല്ലാതെ ഒരുത്തരവും ലഭിക്കില്ല. ജോസഫ് മാഷിന്റെ കൈവെട്ടിക്കൊണ്ട് പ്രതീകാത്മക ഖിലാഫത്ത് ഭരണം കൊണ്ടുവരാന്‍ ശ്രമിച്ച,...
ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നതിനുപിന്നില് അധികാരവുമായി ബന്ധപ്പെട്ട സ്വാര്‍ത്ഥ ഘടകങ്ങളാണുള്ളത്. നീചമായ സൃഗാല വിദ്യയാണത്. രാജ്യം ഭരിക്കുന്ന കക്ഷിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് ആര്.എസ്.എസ് ഉള്‍പെടുന്ന സംഘ്പരിവാരം വര്‍ഗീയ വിഷം പ്രവഹിപ്പിക്കുന്നതെങ്കില് അതിനെ ചെറുക്കാനെന്ന പേരിലാണ് മറ്റു ചിലര്‍ പ്രകോപനവുമായി...
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന് ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിനെ എല്ലാവരും ഉറ്റുനോക്കുന്നു. ഭരണകൂടം ഒന്നടങ്കം തൃക്കാക്കരയില്‍ തമ്പടിച്ചിരിക്കുകയാണ്. മന്ത്രിമാരും എം.എല്‍.എമാരും പാര്‍ട്ടി സംവിധാനങ്ങളുമെല്ലാം മണ്ഡലത്തിലാണ്. ഉപതിരഞ്ഞെടുപ്പിനെ ഈ സര്‍ക്കാര്‍ എത്രത്തോളം ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണിത്.
മുസ്്ലിംകളോടെന്നപോലെ ഇതര സമുദായത്തിലെ അംഗങ്ങളോടും സൗഹാര്‍ദ്ദം പുലര്‍ത്തി ജീവിക്കാനാണ് ഇസ്്ലാം അനുശാസിക്കുന്നത്. ഇന്ത്യയില്‍ ഇന്ന് ഈ സൗഹാര്‍ദ്ദബന്ധമാണ് മുസ്ലിംകളുടെ ഏറ്റവും വലിയ ശക്തി.
യു.എസ് പ്രസിഡന്റ് ജോ ബൈഡന് പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്തെ സ്കൂള്‍ വളപ്പുകളില്‍ മാത്രം 900 വെടിവെപ്പുകളുണ്ടായിട്ടുണ്ട്. അമേരിക്കയില്‍ വാഹനാപകടങ്ങളേക്കാള്‍ ചെറുപ്പക്കാരുടെ ജീവനുകള്‍ കവരുന്നത് വെടിവെപ്പുകളിലാണ്. 2020ല്‍ മാത്രം പതിനായിരത്തിലേറെ യുവാക്കള്‍ വെടിവെപ്പുകളില്‍...
ഇസ്ലാമോഫോബിയ പടര്‍ത്തി ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ ഒരു പോലെ താലോലിച്ച് നേട്ടം കൊയ്യാമെന്ന സി.പി.എം കണക്കുകൂട്ടലാണ് അടിമുടി വര്‍ഗീയമായ തിരുവനന്തപുരത്തെ ഹിന്ദു മഹാ സമ്മേളന സംഘാടകര്‍ക്കെതിരെ ഒരു പെറ്റിക്കേസ് പോലും എടുക്കാതെ പി.സി ജോര്‍ജിന്റെ അറസ്റ്റ്...
അവള്ക്കൊപ്പമെന്നുപറഞ്ഞ് അന്താരാഷ്ട്ര സിനിമാവേദിയില്‍ കൊണ്ടുപോയി നടിയെ പ്രദര്‍ശിപ്പിച്ചവരുടെ കാപട്യമാണിവിടെ അഴിഞ്ഞുവീഴുന്നത്. കേസില്‍ ഹൈക്കോടതിയുടെ നേതൃത്വത്തില്‍ സത്യസന്ധമായ അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് കരുതേണ്ടത്. ആദ്യം മുതല്‍ മുഖ്യമന്ത്രിയും സി.പി.എം-ഇടത് എം.എല്‍.എമാരുമാണ് സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്നുപറഞ്ഞത് എന്നതിനാല്‍ ഈ കാപട്യക്കാരില്നിന്ന്...
1975 ല്‍ നിലവില്‍ വന്ന ആദിവാസി ഭൂനിയമം 21 വര്‍ഷത്തോളം ആദിവാസികള്‍ക്ക് പ്രയോജനമില്ലാതെ തുടരുന്നു. തുടര്‍ന്ന് 1996ല്‍ നിലവില്‍ വരുന്ന ആദിവാസി ഭൂനിയമ ഭേദഗതി ബില്ല് ആദിവാസി ഊരുകളെ മുഴുവന്‍ കഷ്ടത്തിലാക്കുന്നതായിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ടാല്‍ മറ്റെവിടെയെങ്കിലും ഭൂമി...