വായനയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കാനായി 'വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക' എന്ന മുദ്രാവാക്യമുയര്‍ത്തി 1970 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പണിക്കരുടെ നേതൃത്വത്തില്‍ നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ...
ലോകത്തെ എല്ലാ സമരങ്ങള്‍ക്കും സാക്ഷിയായ തെരുവുകള്‍ക്ക് ഒരുപാട് രക്തസാക്ഷിത്വത്തിന്റെയും ത്യാഗങ്ങളുടെയും നേട്ടങ്ങളുടെയുമൊക്കെ കഥകള്‍ പറയാനുണ്ട്. പക്ഷേ, തെരുവുകളില്‍ എന്ത് നടക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത് ജനാധിപത്യത്തിന് മങ്ങലേപ്പിക്കുക തന്നെ ചെയ്യും. സമരം ചെയ്യാന്‍ പ്രത്യേക വേദികള്‍ അനുവദിക്കുകയും...
പൊലീസും സൈന്യവുമെല്ലാം ബൂര്ഷ്വാമുതലാളിത്തഭരണകൂടങ്ങളുടെ മര്‍ദ്ദനോപകരണങ്ങളാണെന്ന് പറഞ്ഞത് ജര്‍മന്‍ ചിന്തകന്‍ സാക്ഷാല്‍ കാള്‍ മാര്‍ക്സാണ്. ഈ സിദ്ധാന്തമാണ് ഇങ്ങ് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ ജനാധിപത്യത്തിലും പിന്തുടരുന്നത്. അതുകൊണ്ടാണോ എന്നറിയില്ല, കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിലെ മുഖ്യമന്ത്രിയായ കമ്യൂണിസ്റ്റിന്റെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നത്...
മഹാത്മാഅയ്യങ്കാളിയുടെ ജീവിതത്തെയും ജീവിത പാഠത്തെയും അയ്യങ്കാളിയുടെ ഓര്‍മദിനത്തില്‍ സ്മരിക്കുമ്പോള്‍ നാട് നാളിതുവരെ കണ്ടിട്ടില്ലാത്ത വിദ്വേഷ പ്രചാരവേലകളുടെ നടുവിലാണ് നില്‍ക്കുന്നത്. വെറുപ്പിന്റേയും ഭീതിയുടേയും അന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി അധികാര സ്വാര്ഥതകള് സംരക്ഷിക്കാന്‍ വെമ്പുന്ന ഭരണ വര്‍ഗ...
ഇന്ത്യയിലെ മുന്‍നിര ഹിന്ദു ദേശീയ ഗ്രൂപ്പായ ആര്.എസ്.എസിന് നൂറുകണക്കിന് അനുബന്ധ സംഘടനകളുണ്ട്. ഏറ്റവും അറിയപ്പെടുന്നത് ബി.ജെ.പി, വി.എച്ച്.പി, എ.ബി.വി.പി, ബജ്റംഗ്ദള്‍ എന്നിവയായിരിക്കാം, എന്നാല്‍ അതിന്റെ എണ്ണമറ്റ ഗ്രൂപ്പുകള്‍ പ്രായോഗികമായി രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്നു.
ചുരുക്കത്തില്‍ കാവിവല്കരണത്തിന്റെ സൈനികപതിപ്പായി ഇതിനെ സംശയിച്ചാല്‍ തെറ്റു പറയാനാവില്ല. പ്രതിവര്‍ഷം രണ്ടുകോടി തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍ക്ക് 12 കോടി തൊഴില്‍കൂടി നഷ്ടപ്പെടുത്താനായെങ്കില്‍, ഒന്നര വര്‍ഷംകൊണ്ട് 10 ലക്ഷം തൊഴിലെന്നതിനെയും 2024ലേക്കുള്ള കണ്കെട്ടു വിദ്യയായേ കാണാനാകൂ.
അന്നത്തെ ആ സംഭവങ്ങളും സാഹചര്യങ്ങളും വിലയിരുത്തുമ്പോള്‍ നേര്‍വിപരീതമാണ് ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങള്‍. പ്രതിഷേധിക്കാനുള്ള അവകാശത്തെ, സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍. പൊലീസിനെ ഉപയോഗിച്ച് പാര്‍ട്ടി അണികളെയും ഉപയോഗപ്പെടുത്തി അക്രമത്തിന്റെ പാതയാണ് സ്വീകരിക്കുന്നത്.
വിഭാഗീയതയോടും വര്‍ഗീയതയോടും ഒത്തുപോകാനാവാത്ത മനോബലം കാത്തുസൂക്ഷിക്കുന്ന ധാരാളം വ്യക്തികള്‍ നമുക്ക് ചുറ്റുമുണ്ട്. എല്ലാവരോടും ബഹുമാനവും മാന്യതയും പുലര്‍ത്തുന്ന അവര്‍ എല്ലവരില്നിന്നും അത്തരം പ്രതികരണം പ്രതീക്ഷിക്കുന്നുണ്ടാവാം. സത്യവും യാഥാര്‍ഥ്യവും പുലരണമെന്ന് അവര്‍ കൊതിക്കുന്നുമുണ്ടാവും.
ഉയരങ്ങള്‍ തേടുന്നതും നേടുന്നതും നല്ലകാര്യമാണ്. പക്ഷേ ഉയരത്തിന്റെ തോതനുസരിച്ച് വീഴ്ചയുടെ ആഘാതവും ഏറുമെന്നത് പ്രകൃതി-ശാസ്ത്ര നിയമമാണ്. തുടര്‍ഭരണത്തിന്റെ അധികാര പ്രമത്തത തലയ്ക്ക് പിടിച്ചതുകൊണ്ടാകാം ഈ നിയമം പിണറായി സര്‍ക്കാരിനിപ്പോള്‍ ബാധകമല്ലെന്നാണ് അതിലെ ആളുകളുടെയും മാര്‍ക്സിസ്റ്റ്പാര്‍ട്ടിയുടെയും വേതാളവൃത്തികള്...
പലപ്പോഴായി കേരളത്തില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഒട്ടനവധി സംഭവങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്, അപ്പോഴെല്ലാം പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങളും പ്രകടനങ്ങളും ഭരിക്കുന്ന പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കുകയും പ്രതിക്കൂട്ടില്‍ പ്രതിഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവയോടെല്ലാം ജനാധിപത്യ രീതിയില്‍ പെരുമാറാനും പ്രതികരിക്കാനുമാണ് അതത്...