മനുഷ്യനും മനുഷ്യത്വത്തിനും അതിന്റെ തനതായ വില കുറഞ്ഞുവരികയോ, കുറച്ചു കൊണ്ടു വരികയോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇന്ന് സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും കുറ്റവാളികളെ കൂടുതല്‍ പിന്താങ്ങുന്ന പ്രവണത ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നത്.
ചരിത്രത്തില്‍ ഇന്നേ വരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും കടന്നുപോകുന്നത്. ബിരിയാണി ചെമ്പില്‍ ഒളിപ്പിക്കാന്‍ നോക്കിയിട്ടും അടങ്ങാതെ പുറത്തുചാടിയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ അവര്‍ വിയര്‍ക്കുകയാണ്.
ഇരുണ്ട ആകാശത്തു വല്ലപ്പോഴും സൂര്യന് എത്തിനോക്കുന്ന പോലെയാണ് ഇന്നലത്തെ സുപ്രീംകോടതി നിരീക്ഷണത്തെ നോക്കികാണാന്‍ കഴിയുക. അടുത്ത കാലത്ത് മിക്ക കോടതി തീരുമാനങ്ങളും നിയമ നടപടികളും ഭരിക്കുന്ന പാര്‍ട്ടിക്ക് വേണ്ടി എന്ന് തോന്നിപ്പിക്കുന്ന സാഹചര്യത്തിലാണ് മറിച്ചൊരു നിരീക്ഷണം...
ദൈവദൂതനും സന്മാര്ഗദര്ശിയുമായ പ്രവാചകനെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന അറബ് രാജ്യങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതും വേദനിപ്പിക്കുന്നതുമായിരുന്നു ബി.ജെ.പി ഔദ്യോഗിക വക്താക്കളുടെ പ്രവാചക അവഹേളനം. വെറുപ്പും അവഹേളനങ്ങളും സൃഷ്ടിക്കുന്നതിലൂടെ രാജ്യാതിര്‍ത്തിക്കപ്പുറം ഇന്ത്യ വെറുപ്പിന്റേയും വിദ്വേഷത്തിന്റെയും മൊത്ത കച്ചവടക്കാരായി മാറികൊണ്ടിരിക്കുകയാണ്. നിന്ദയും അവഹേളനവും...
സ്വര്ണക്കള്ളക്കടത്തുകേസിലെ പ്രതിയായ യുവതി സംസ്ഥാന മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരായി നടത്തിവരുന്ന തുടര്‍ച്ചയായ വെളിപ്പെടുത്തലുകള്‍ കേരളീയ പ്രബുദ്ധതയുടെ നേര്‍ക്കുള്ള കൊഞ്ഞനംകുത്തലായി മാറിയിട്ട് നാളുകളായി.
മരണത്തിന് കീഴ്പെടുമ്പോഴും പരമാവധി ആശ്വാസവും ആയാസവും പരിഗണനയും മൃഗത്തോട് മനുഷ്യന് കാണിക്കണമെന്ന് ഇസ്ലാം താല്പര്യപ്പെടുന്നു. അറുക്കുന്നതിനുമുമ്പ് വെള്ളം നല്‍കുക, അതിനെ തല്ലാതിരിക്കുക, കഴിയുന്നതും വിരട്ടാതിരിക്കുക, അറുക്കുന്ന കത്തി നല്ല മൂര്‍ച്ചയുള്ളതായിരിക്കുക, കത്തി മൃഗത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക,...
ഒരു ബി.ജെ.പി ഇതര സര്‍ക്കാര്‍കൂടി നിലംപൊത്തിയിരിക്കുന്നു. ബി.ജെ.പിയുടെ നെറികെട്ട രാഷ്ട്രീയത്തില്‍ ഇത്തവണ തകര്‍ന്നത് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരാണ്. വ്യാഴാഴ്ച നടക്കാനിരുന്ന വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെയാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവെച്ചത്. വിശ്വാസവോട്ടെടുപ്പ് സ്റ്റേ ചെയ്യാന്‍...
പുരുഷന്മാരിലെ കാന്‍സറുകളില്‍ രണ്ടാം സ്ഥാനം ശ്വാസകോശ അര്‍ബുദത്തിനാണ്. കാന്‍സര്‍ കാരണമുള്ള മരണങ്ങളില്‍ ഒന്നാം സ്ഥാനവും. പുകവലിയും ശ്വാസകോശ അര്‍ബുദവും പലപ്പോഴും പരസ്പര പൂരകങ്ങളാണ്. ഇന്ത്യയില്‍ മൊത്തം അര്‍ബുദ രോഗികളില്‍ ഏകദേശം 6 ശതമാനം ശ്വാസകോശ അര്‍ബുദബാധിതരാണ്.
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സര്‍ക്കാര്‍ രാജി വെച്ചിരിക്കുന്നു... ഇന്നലെ രാത്രി വൈകിയുള്ള രാജി. മുതിര്‍ന്ന നേതാവും നഗരവികസന മന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ 30 ലധികം എം.എല്‍.എമാരുമായി ഗുവാഹത്തിയിലേക്ക് ഒളിച്ചോടിയതിന് ശേഷം ഇന്നലെ എല്ലാവരും...
പ്രവാചക നിന്ദയുടെ പേരില്‍ നടത്തുന്ന ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ഇസ്ലാമിന് ചേര്‍ന്നതല്ല. ഹീനമായ കൊലപാതകത്തിന്പിന്നില്‍ ആരായാലും ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. നിയമവാഴ്ചക്കും ഇസ്ലാം മതത്തിനും എതിരായ കൊലപാതകമാണിത്. ഒരു രാജ്യത്ത് നിയമം നടപ്പാക്കാന്‍ പ്രത്യേക സംവിധാനമുണ്ടെന്നിരിക്കെ ഒരാള്‍ക്കും...