എല്ലാ തുറകളിലുമുള്ള ജനങ്ങളുടെ സജീവസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു ക്വിറ്റ് ഇന്ത്യസമരം. വെടിവെപ്പുകളില്‍ ആയിരത്തിലധികം പേര് കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് ആളുകള്‍ തടങ്കലിലായി. ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്തവരും ഒറ്റുകൊടുത്തവരും അക്കാലത്ത് ഇന്ത്യയില്‍ ഉണ്ടായിരുന്നു.
കനത്ത മഴയിലും സമരാവേശത്തില്‍ അവര്‍ പാടുകയാണ്. തീരദേശത്തിന്റെ ചൂരുള്ള, കടലില്‍ തുഴയെറിഞ്ഞു ജീവിതം കരുപ്പിടിപ്പിക്കുന്ന തൊഴിലിന്റെ ഗന്ധമുള്ള ആവേശഗാനം. കഠിനമേറിയ ജോലി എളുപ്പമാക്കാന്‍ മാപ്പിള ഖലാസികളും മത്സ്യത്തൊഴിലാളികളുമൊക്കെ പാടുന്ന പാട്ടിനെ കോഴിക്കോട്ടെ ആവിക്കല്‍തോട് പ്രദേശത്തുകാര്‍ സമര...
ഏതൊരാള്‍ക്കും അവരവര്‍ക്കിഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ലോകൈകമായ സാമാന്യനിയമമാണ്. അതാണ് മനുഷ്യത്വപരവും. ഏതെങ്കിലും വസ്ത്രരീതി ആരിലെങ്കിലും അടിച്ചേല്പിക്കരുതെന്ന് ഐക്യരാഷ്ട്രസഭയുടെ അവകാശച്ചട്ടങ്ങളും ജനാധിപത്യഭരണകൂടങ്ങളുമെല്ലാം ആവശ്യപ്പെടുന്നു. അഭിപ്രായം അടിച്ചേല്പിക്കല് പോലെതന്നെയാണിതും.
ഇന്ത്യയുമായി ഖാന് അബ്ദുല്‍ ഗഫ്ഫാര്‍ ഖാന് നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്. 1969ല്‍ ഇന്ത്യാ ഗവണ്മെന്റ് അദ്ദേഹത്തിന് നെഹ്റു അവാര്‍ഡ് നല്കി.
ഇന്ന് ലോക രാജ്യങ്ങളെല്ലാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി പണപ്പെരുപ്പം ആണ്. സാധാരണയായി ഇത് അവികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കുമ്പോള്‍ ഈ പ്രാവശ്യം അത് വികസിത രാജ്യങ്ങളെയും അതിശക്തമായി ബാധിച്ചിരിക്കുന്നു.
പുതിയ തലമുറക്ക് പ്രചോദനമാണ് എല്‍ദോയും മുരളിയും അബ്ദുല്ലയുമെല്ലാം കരസ്ഥമാക്കിയ നേട്ടങ്ങള്‍.
അപകടം നടന്ന് രണ്ടു വര്‍ഷം പിന്നിട്ടിട്ടും നിര്‍ത്തിവെക്കപ്പെട്ട സര്‍വീസുകളൊന്നും ഇന്നേവരെ പുനഃരാരംഭിച്ചിട്ടില്ല. എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ചെറിയ വിമാനമാണ് അന്നു തകര്‍ന്നു വീണത്. എന്നാല്‍ ഇതിന്റെ പേരില്‍ വിലക്കു വീണത് വലിയ വിമാനങ്ങള്‍ക്കായിരുന്നു. വിമാനത്താവളത്തിന്റെ പരിമിതികള്‍ അപകടത്തിന്...
ഭാരതത്തിന്റെ ഭരണഘടനാനിര്‍മാണസമിതി 1950 ജനുവരി 24 നാണ് ടാഗോറിന്റെ ജനഗണമന ദേശീയഗാനമായി അംഗീകരിച്ചത്.
പഴയ ബ്രിട്ടീഷ് കോളനി രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര കായിക വേദിയായ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷലോംഗ് ജംപില്‍ രണ്ടാം സ്ഥാനം നേടിയ മലയാളി മുരളി ശ്രീശങ്കറില്‍ സ്പോര്‍ട്സിന്റെ ശ്രീ തെളിയുന്നത് ഇന്നും ഇന്നലെയുമൊന്നുമല്ല; പിറവിയോടെ തന്നെയാണ്.
ത്യാഗങ്ങള്‍ വിജയത്തിലേക്ക് നയിക്കുന്നു എന്ന പാഠത്തിന്റെ നേര്‍ചിത്രമാണ് ഹിജ്റ.