പിണറായി വിജയന് സര്‍ക്കാര്‍ രണ്ടാം വട്ടവും അധികാരത്തിലെത്തിയാല്‍ അത് നാടിന്റെ ദുരന്തമായിരിക്കുമെന്ന് പറഞ്ഞത് കേരളത്തിലെ പ്രമുഖ ബുദ്ധിജീവികളായിരുന്നു.
അഹങ്കാരത്തിന് കയ്യുംകാലും മുളച്ച രീതിയിലായിരുന്നു കഴിഞ്ഞ തവണത്തെ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പെരുമാറ്റം എന്നത് കണക്കിലെടുത്തുകൊണ്ടായിരുന്നു അവരുടെ പ്രസ്തുത മുന്നറിയിപ്പ്.
ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നതിലൂടെ ഭരണകൂടം അമിതാധികാര പ്രയോഗമാണ് നടപ്പിലാക്കുന്നത്.
ഒരു ന്യൂനപക്ഷം അവരുടെ അഭിമാനകരമായ അസ്തിത്വം നിലനിര്‍ത്തി ഭൂരിപക്ഷത്തിന്റെ കൂടെ എങ്ങനെയാണ് സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും ജീവിക്കുക എന്നതിന്റെ ദാര്‍ശനാക്കിമായ പാഠങ്ങളാണ് സീതി സാഹിബും ആദ്യകാല നേതാക്കളും സമുദായത്തെ പഠിപ്പിച്ചത്. ലോകത്തെ വിവിധ രാജ്യങ്ങളിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക്...
മതത്തിന്റെയും ജാതിയുടെയും ഭൂപ്രദേശങ്ങളുടെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ചും കൊച്ചു രാജ്യങ്ങള്‍ പിടിച്ചെടുത്തുമാണ് ബ്രട്ടീഷുകാര്‍ നമ്മുടെ നാടിനെ കൈപിടിയിലൊതുക്കിയത്. അതേ തന്ത്രമാണ് ഫാസിസ്റ്റുകളും പയറ്റുന്നത്.
നിര്‍ഭയനായ ഭരണാധികാരിയെയാണ് സമീപ കാലം വരെയും തുര്‍ക്കി ജനത അദ്ദേഹത്തില്‍ കണ്ടത്. അവര്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടതും ധീരമായ നിലപാടുകളുടെ പേരിലായിരുന്നു. പക്ഷെ, ഉര്‍ദുഗാന്റെ വ്യക്തിത്വം കളങ്കിതമാണെന്ന് അറിയുന്ന നിമിഷം തുര്‍ക്കി പുനരാലോചനക്ക് നിര്‍ബന്ധിതമാകുമെന്ന് തീര്‍ച്ച.
ചിന്താപരവും ബുദ്ധിപരവുമായ സ്വാതന്ത്ര്യവുമാണ് മാനവരാശിയെ മൂല്യങ്ങളിലേക്ക് നയിക്കുന്നത്. അതിന് തടയിടുമ്പോള്‍ മനുഷ്യ പുരോഗതിയെയും രാഷ്ട്രത്തിന്റെ ജീവപരമായ നിലനില്‍പ്പിനെയുമാണ് അത് റദ്ദു ചെയ്യുന്നത്. ഭരണകൂടവും നിക്ഷിപ്ത താല്പര്യക്കാരും ഫാസിസ്റ്റുകളും സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന സമീപനങ്ങള്‍ തിരുത്താന്‍ തയ്യാറാവണം.
ലോകത്ത് ഏറ്റവും അധികം മനുഷ്യരെ കശാപ്പ് ചെയ്തത് കമ്യൂണിസ്റ്റ് ഏകാധിപതികളാണ്. റഷ്യയില്‍ രണ്ട് കോടി, ചൈനയില്‍ ആറ് കോടി, വിയറ്റ്നാമില്‍ പത്ത് ലക്ഷം, നോര്‍ത്ത് കൊറിയയില്‍ ഇരുപത് ലക്ഷം, കംബോഡിയയില്‍ പതിനേഴ് ലക്ഷം, എത്യോപ്യയില്‍ ഇരുപത്...
ലിംഗപരമായ വേഷങ്ങള്‍ വീണ്ടും ചര്‍ച്ചാവിഷമായിരിക്കുന്നു. വേഷം കൊണ്ട് ആണിനെയും പെണ്ണിനെയും വേലി കെട്ടിത്തിരിക്കുന്നത് എന്തിനെന്ന ചിന്ത പല മനസ്സുകളിലും മുള പൊട്ടിയിരിക്കുന്നു എന്നത് സത്യമാണ്. ഇതിലേക്ക് വളരുന്ന ന്യൂട്രല്‍ യൂണിഫോം, ന്യൂട്രല്‍ ക്ലാസ്റൂം തുടങ്ങിയ ആശയങ്ങള്‍...
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളെ ഏറെ പിടിച്ചുകുലുക്കിയ വിവാദങ്ങളിലൊന്നായിരുന്നു പിന്‍വാതില്‍ നിയമനം. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വരിനില്ക്കുന്നവരെ മറികടന്ന് സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും ഉദ്യോഗങ്ങളില്‍ തിരുകിക്കയറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ കെട്ടടങ്ങുകയാണുണ്ടായത്....