എന്‍ഡോസള്‍ഫാന്‍ ഇരയുടെ മാതാവിനോട് കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയിലായ സംഭവത്തെ കേവലമൊരു കൈക്കൂലിക്കേസ് മാത്രമെന്ന ലാഘവത്തോടെ കാണാനാകില്ല.
ആദ്യമായി ആത്മീയതയെ ഉദ്ദീപിപ്പിക്കാന്‍ സഹായകമായ ചിട്ടകളും പതിവുകളുംകൊണ്ട് മനസ്സിനെ നിയന്ത്രണ വിധേയമാക്കണം. അതിന് മത തത്വങ്ങളെ കുറിച്ചുള്ള ആഴമുള്ള അറിവ് വേണം. അതുകൊണ്ടാണ് ആധ്യാത്മികതക്ക് അടിത്തറയിടേണ്ടത് അറിവുകൊണ്ടാണ് എന്ന് പറയുന്നത്.
ഇന്റര്‍നെറ്റിന്റെ മാസ്മരിക വലയില്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കുരുങ്ങുന്നുണ്ട്. മുതിര്‍ന്നവരുടെ അജ്ഞതയും തട്ടിപ്പുകാര്‍ ചൂണ്ടയിട്ട് നല്കുന്ന ഇരയെ കുട്ടികള്‍ അനായാസം വിഴുങ്ങുമെന്നതും ദുരന്തവ്യാപ്തി കൂട്ടുന്നു.
ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ട സിറിയക്കും അഫ്ഗാനിസ്ഥാനും പിന്നിലാണ് സ്ത്രീ സുരക്ഷയില്‍ ഇന്ത്യയിലെന്ന റോയിട്ടേഴ്സ് പഠനം ജാഗ്രതവത്താക്കണം.
ദേശീയതലത്തില്‍ പശ്ചിമബംഗാളിലും ത്രിപുരയിലുമാണ് കേരളം കഴിഞ്ഞാല്‍ സി.പി.എമ്മിന് മുമ്പ് കുറച്ചെങ്കിലും വേരുണ്ടായിരുന്നതെങ്കില് അതിന്ന് ശോഷിച്ച്ശോഷിച്ച് ഏതാണ്ട് ശൂന്യമായ അവസ്ഥയിലാണ്.
ഇത്രയേറെ നിര്‍ണായകമായ തീരുമാനം സ്വമേധയാ എടുക്കാനാവുമോ? ഒരിക്കലുമില്ല, മരംമുറിക്കുള്ള തീരുമാനം നയപരമാണ്. ആ തീരുമാനം എടുത്തിട്ടുള്ളത് ജലസേചന-വനം മന്ത്രിമാരുടെ അറിവും സമ്മതത്തോടെയുമാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് മന്ത്രിമാര്‍ക്ക് അധികാരത്തില്‍ തുടരാന്‍ യാതൊരു അവകാശവുമില്ല.
സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കുമവകാശപ്പെടാനില്ലാത്തവര്ക്ക്, അവരുടെ കൂലിപടയാളികള്‍ക്ക് ദേശീയ സമരത്തെ വിലകുറച്ചുകാട്ടുന്നതില് ഒരു മടിയുമുണ്ടാവില്ല, പക്ഷേ നമുക്കങ്ങനെയല്ല.
മാപ്പിളപ്പാട്ടിന്റെ മനോഹരമായ ഈണങ്ങള്‍ സമ്മാനിച്ച പ്രഗത്ഭനായ പാട്ടുകാരനാണ് വിടപറഞ്ഞ പീര്‍ മുഹമ്മദ്
രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ ഉള്‍പ്പെടെ വിലകള്‍ വാണംകണക്കെ കുതിച്ചുയരുമ്പോള്‍ ഭരണാധികാരികള്‍ ഉച്ചമയക്കത്തിലാണെന്നാണ് അവരുടെ പ്രതികരണങ്ങളോരോന്നും തെളിയിക്കുന്നത്.
ബംഗാളില്‍ ഭരണത്തിന്റെ ഹുങ്കില്‍ ആയിരക്കണക്കിന് ഏക്കര്‍ വഖഫ് ഭൂമി തട്ടിയെടുത്ത് സി.പി.എം പണിത പാര്‍ട്ടി ഓഫീസുകള്‍ ചുവന്ന കഷ്ണം കൊടിപോലും ഉയര്‍ത്താനാളില്ലാതെ നാമാവശേഷമാകുന്നത് ഓര്‍ത്താല്‍ നന്ന്.