'കയറി കിടക്കാന്‍ കൂരയില്ലാതായിട്ട് ഇന്ന് 75 ദിവസങ്ങള്‍ പിന്നിട്ടു. മരിക്കും മുന്‍പു സ്വന്തം വീട്ടില്‍ കിടന്നു മരിക്കാന്‍ കഴിയുമോ. എല്ലാം നഷ്ടപ്പെട്ട ഞങ്ങളോട് എന്തിനീ ക്രൂരത'. ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട കൊക്കയാര്‍ മാക്കോച്ചി പൂവഞ്ചി...
ഇനിയൊരു ലോക്ഡൗണ്‍ താങ്ങാന്‍ നമ്മുടെ നാടിന് കരുത്തില്ല എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. നിയന്ത്രണങ്ങളും മുന്‍കരുതലുകളുമെല്ലാം നമ്മുടെ രക്ഷക്കാണ് എന്ന ബോധ്യത്തോടെ ജീവനും ജീവിതവും സംരക്ഷിക്കാനുള്ള പോരാട്ടമായി കോവിഡ് പ്രതിരോധത്തെ നാം കാണേണ്ടതുണ്ട്. ചെപ്പടി വിദ്യകള്ക്കൊണ്ടൊന്നും...
കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, സമാജ്വാദി പാര്‍ട്ടി, ബഹുജന്‍സമാജ് പാര്‍ട്ടി, ഡി.എം.കെ, എ.ഡി.എം.കെ, തെലുങ്കുദേശം, എ.എ.പി തുടങ്ങി സകല പാര്‍ട്ടികളിലും ഭൂരിപക്ഷം മതം നോക്കിയാല്‍ ഹിന്ദുക്കള്‍ തന്നെയാണ്. അവരെല്ലാം അണി നിരന്നിട്ടുള്ള പാര്‍ട്ടികള്‍...
ഐ.എസ.് ആര്.ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്കാന് സുപ്രീംകോടതി വിധിച്ചതിനു തുല്യമാണ് പിങ്ക് പൊലീസ് വിഷയത്തിലെ ഹൈക്കോടതിയുടെ വിധിയും. നഷ്ടപരിഹാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദാനം നല്‍കുമെന്ന കുട്ടിയുടെ പിതാവിന്റെ പ്രഖ്യാപനം നിയമ...
ക്രിസ്മസ് ദിനത്തില്‍ നടന്ന ഈ ആക്രമണം ഏതെങ്കിലും ഒരു മതസമൂഹത്തിനെതിരായോ അവരുടെ ആചാരങ്ങള്ക്കെതിരായോ ഉള്ള നീക്കമായി പരിമിതപ്പെടുത്താന്‍ കഴിയില്ല. എന്നല്ല, രാജ്യത്തിന്റെ മതനിരപേക്ഷതക്കെതിരായി നിരന്തരമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭീഷണിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിട്ടുവേണം ഇതിനെ കാണാന്‍.
കിഴക്കമ്പലത്തെ അതിഥി കലാപം ഈ തൊഴിലാളികളുടെ കാര്യത്തില്‍ അതീവജാഗ്രതയും കര്‍ശന മുന്‍കരുതലുകളും പാലിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കിഴക്കമ്പലത്ത് പൊലീസിനുനേരെ അതിഥി തൊഴിലാളികളുടെ സംഘടിത ആക്രമണം ആണ് ഉണ്ടായത്. സംസ്ഥാനത്തുതന്നെ ഇത്തരമൊരു സംഭവം ഇതാദ്യമാണ്. കഴിഞ്ഞ പത്ത്...
നാടിനെ നടുക്കിക്കൊണ്ടിരിക്കുന്ന ക്രൂരമായ പല സംഭവങ്ങള്‍ക്കു പിന്നിലും ലഹരി തന്നെയാണ്. ഈ വിപത്തിനെതിരായ ഒറ്റക്കെട്ടായുള്ള പോരാട്ടത്തിന്റെ ആവശ്യകതയാണ് ഓരോ പ്രഭാതങ്ങളും വിളിച്ചറിയിക്കുന്നത്.
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പേരില്‍ പശ്ചിമഘട്ട മേഖലയിലെ ജനതക്ക് സമാധാന ജീവിതം നഷ്ടപ്പെട്ടിട്ട് പത്ത് വര്‍ഷത്തിലേറെയായി. ഇനിയുളള നാളുകളിലും കോര്‍, നോണ്‍ കോര്‍ തരം തിരിവിലെ അപാകതകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും കര്‍ഷകരുടെയും മറ്റും ഉറക്കം കെടുത്തും....
കിഴക്കമ്പലത്തേത് ഒരു മുന്നറിയിപ്പാണ്. അനുഭവങ്ങളില്‍നിന്ന് പഠിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കൂടുതല്‍ വലിയ ദുരന്തങ്ങളുണ്ടാക്കും.
ക്വട്ടേഷന്‍ സംഘങ്ങളോടും ഗുണ്ടകളോടും ഇത്രയും ഉദാസീന സമീപനം സ്വീകരിക്കുന്ന ഒരു നാട്ടില്‍ സമാധാനം നിനില്ക്കണമെങ്കില് അല്ഭുതങ്ങള് സംഭവിക്കേണ്ടി വരും എന്ന കാര്യത്തില്‍ സംശയത്തിന് യാതൊരു ഇടവുമില്ല. സംസ്ഥാനത്ത് 4500ലേറെ ഗുണ്ടകളുണ്ടെന്നും അതില്‍ 1300ലേറെ പേര് ഫീല്‍ഡില്‍...