ഇഷ്ടമുള്ളത് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ധരിക്കാനും കഴിക്കാനും തുടങ്ങി പൗരസ്വാതന്ത്ര്യം ഉറപ്പുനല്‍കിയ മഹത്തായ ഭരണഘടനയേയും മതേതര മൂല്യങ്ങളെയും സൗഹൃദ അന്തരീക്ഷങ്ങളെയും ബോധപൂര്‍വം തകര്‍ക്കുന്നതിന് ദുഷ്ടശക്തികള്‍ നടത്തുന്ന ആപല്‍ക്കരമായ നടപടികള്‍ രാജ്യം ഒറ്റക്കെട്ടായി നേരിടുക തന്നെ വേണം. രാജ്യത്തിന്റെ...
സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ നിയമിക്കണമെന്ന ഭരണഘടനയുടെ 153ാം അനുച്ഛേദം ഭേദഗതി ചെയ്ത് ഗവര്‍ണര്‍ പദവികള്‍ എടുത്തുകളയലാണ് സംസ്ഥാനങ്ങള്‍ക്ക് നല്ലതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ വിഷയം രാഷ്ട്രീയ കക്ഷികളുടെയും ജനപ്രതിനിധികളുടെയും ചര്‍ച്ചക്ക് വിധേയമാക്കട്ടെ.
ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് ആര്.എസ്.എസ് നേതാവിനെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നതോടെ സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ അധികാരത്തിന്റെ ഇടനാഴിയില്‍ നടക്കുന്ന അവിശുദ്ധ കൂട്ടുകെട്ട് കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.
ഇത്രയേറെ വിമര്‍ശനങ്ങളുയര്‍ന്നിട്ടും പ്രഖ്യാപിത അജണ്ടയില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന മട്ടിലാണ് നിര്‍മലയും കേന്ദ്ര സര്‍ക്കാറും. ശൂന്യമായ ഖജനാവ് നിറക്കാന്‍ മോദി സര്ക്കാറിനറിയാവുന്ന ഒരേയൊരു പണിയാണ് ആസ്തി വില്പന.
ദ്യാലയങ്ങളും കലാശാലകളും യൂണിഫോം പോലെയുള്ള വൈകാരികമായ പ്രതീകങ്ങള്‍ക്ക് പിറകെയല്ല പോകേണ്ടത്. മറിച്ച് ഇന്ത്യയിലെ പരകോടി ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായ മതവിശ്വാസമെന്ന മൗലിക യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കുകയാണ് വേണ്ടത്.
നാടിന്റെ സാമൂഹികാന്തരീക്ഷത്തെ തന്നെ തകര്‍ക്കുന്ന രീതിയിലുള്ള ലഹരി മാഫിയയുടെ വ്യാപനത്തിന്റെ ഉദാഹരണങ്ങളിലൊന്നാണ് പെണ്‍കുട്ടികളുടെ ഈ വെളിപ്പെടുത്തല്‍. മുഴുവന്‍ സാമൂഹിക വ്യവഹാരങ്ങളേയും നിയന്ത്രിക്കുന്ന തലത്തിലേക്കു മയക്കുമരുന്ന് സംഘങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഈ ബജറ്റിലും പ്രധാന വരുമാന സ്രോതസ് വിറ്റുവരവാണ്. എയര്‍ ഇന്ത്യയും എല്‍.ഐ. സിയും വിറ്റുകഴിഞ്ഞു. അര്‍ബന്‍ ബാങ്കുകളുടെ വില്പനക്ക് തുടക്കംകുറിച്ചിരിക്കുന്നു. റെയില്‍വെ, വിമാന താവളങ്ങള്‍, തുറമുഖങ്ങള്‍, കല്‍ക്കരി ഖനികള്‍ ഇവയുടെ വില്പനയും സജീവമായി നടന്നുവരുന്നു. ഈ...
ആരോഗ്യമേഖലയില്‍ ശാസ്ത്രീയമായ വലിയ കുതിച്ചു ചാട്ടങ്ങള്‍ നടത്തിയെങ്കിലും മാനസികാരോഗ്യം ഇപ്പോഴും വിഷാദത്തിന്റെ പിടിയിലാണ്. പുരോഗമനപരമായ വലിയ മാറ്റങ്ങളൊന്നും അവിടേക്ക് എത്തിനോക്കിയിട്ടില്ല. സമനില തെറ്റിയവരോട് സമൂഹത്തിന്റെ കാഴ്ചപ്പാടും ഇനിയും മലിനമുക്തമായിട്ടില്ലെന്നത് ദു:ഖകരമാണ്. അവഗണനയുടെയും അശാസ്ത്രീയ സമീപനങ്ങളുടെയും ചങ്ങലയില്‍...
വിഭാഗീയ ദേശീയത കൂടുതല്‍ ദൃഡവും ശക്തവുമാകുമ്പോള്‍, മതന്യൂനപക്ഷങ്ങള്‍ നിരന്തരം ഭീഷണികള്‍ക്കും അക്രമങ്ങള്‍ക്കും വിധേയരാകുകയാണ്.
ശാന്തിശ്രീ എത്രകണ്ട് ശാന്തയാണെന്നറിയണമെങ്കില് ബഹു. വി.സിയുടെ 2019 മെയ് 16നും ഒക്ടോബര്‍ ഏഴിനുമുള്ള ട്വിറ്റര്‍ പോസ്റ്റുകളിലൂടെയൊന്ന് കണ്ണോടിച്ചാല്‍ മാത്രംമതി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന് നാഥുറാംഗോദ്സേയുടെ ആരാധകയാണ് താനെന്ന് അതിലവര്‍ പച്ചക്ക് വെളിപ്പെടുത്തുന്നു