ഇന്നും രാജ്യത്ത് ബി.ജെ.പിയെ നേരിടാന്‍ മതേതരത്വത്രാണിയും അടിത്തറയുമുള്ള പാര്‍ട്ടി കോണ്‍ഗ്രസാണെന്ന കേവല തിരിച്ചറിവുണ്ടാകാതെ അവരുടെയും മുസ്ലിംലീഗിന്റെയും പുറത്ത് കുതിരകയറാതെ സ്വന്തം ദിശയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുകയും അകം വൃത്തിയാക്കുകയാണ് സി.പി.എം ഇപ്പോള്‍ ചെയ്യേണ്ടത്.
നാലാം ലോകയുദ്ധം നടന്നാല്‍ കല്ലും വടിയുമായിരിക്കും ആയുധമെന്ന ഐന്‍സ്റ്റീന്റെ പ്രവചനം സര്‍വനാശം വിതക്കുന്ന യുദ്ധക്കൊതിക്കെതിരെയുള്ള മുന്നറിയിപ്പാണ്. ചര്‍ച്ചകളിലൂടെ പ്രശ്ന പരിഹാരത്തിനു ശ്രമിക്കുന്നതിന് പകരം യുദ്ധം എന്ന പ്രാകൃത മുറക്കെതിരെ അരുതേ എന്ന് ഉറക്കെ പറയേണ്ട സമയമാണിപ്പോള്‍.
സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ നേതൃനിരയിലേക്ക് ഉയരാനും തുടര്‍ന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയാവാനും നരേന്ദ്ര മോദിക്ക് വഴിയൊരുക്കിയത് ഗുജറാത്ത് കലാപമായിരുന്നു. ഭരണകൂട ഭീകരതയിലൂടെ ഒരു രാജ്യം ഫാസിസ്റ്റ്വല്കരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്, കലാപത്തിനു നേതൃത്വം കൊടുത്തവര്‍ തന്നെ അധികാര കസേരകളിലിരിക്കുമ്പോള്‍, ഇരകളുടെ നീതി തേടിയുള്ള...
കേവലം ഏതെങ്കിലും ഫാസിസ്റ്റ് നേതാവിന്റെ വൈകാരികതക്കും തോന്ന്യാസത്തിനും മുന്നില്‍ അടിയറവെക്കാനുള്ളതല്ല കേവലമനുഷ്യന്റെ ജീവനും ജീവിതവും. ഇത് തിരിച്ചറിഞ്ഞുകൊണ്ടല്ലാതെ ലോകത്തിനിനി മുന്നോട്ടുപോകാനാകില്ല. എത്രയും പെട്ടെന്ന് യുക്രെയിന്-റഷ്യ യുദ്ധം അവസാനിപ്പിക്കുകയും അതത് ജനതക്ക് അവരിഷ്ടപ്പെട്ട തരത്തില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം...
പിണറായി വിജയന് എന്ന ഒറ്റ വ്യക്തിയില്‍ വിപ്ലവ പാര്‍ട്ടി കേന്ദ്രീകരിക്കുമ്പോള്‍ അത് സി.പി.എം രാഷ്ട്രീയത്തിന്റെ ഭാവിയെ തന്നെ ചോദ്യമുനയില്‍ നിര്‍ത്തുന്നു.
മനുഷ്യന് എഴുതിയുണ്ടാക്കിയ നിയമങ്ങള്‍ക്കതീതമായി പ്രകൃതി നിയമം എന്നൊന്നുണ്ട്. അത് വെട്ടാനും തിരുത്താനും ആര്‍ക്കും സാധ്യമല്ല; അതിലൊന്നുംരാഷ്ട്രീയമോ ഭരണപരമോ ആയ ഒരു സ്വധീനവും വിലപ്പോവില്ല-അഭിനയിക്കാമെന്ന് മാത്രം. ഭരണ-നിയമമേഖലകളില്‍ അധികാരപ്പെട്ടവര്‍ ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുന്നത് സമൂഹത്തിന് വളരെയധികം ഗുണകരമായിരിക്കും.
രണ്ടാം ശീതയുദ്ധം മറ്റൊരു ആയുധമത്സരത്തിലേക്ക് നയിക്കുകയും ലോകത്തെ ആണവായുധ പ്രയോഗത്തിലേക്ക് അടുപ്പിക്കുകയും ചെയ്യും. ചുരുക്കത്തില്‍, രണ്ടാം ശീതയുദ്ധം മനുഷ്യരുടെ ഭയാനകമായ കഷ്ടപ്പാടുകള്‍ക്കും സാമ്പത്തിക തകര്‍ച്ചയ്ക്കും ആഗോള സംഘര്‍ഷത്തിനും കണക്കാക്കാനാവാത്ത പ്രത്യാഘാതങ്ങള്‍ക്കും കാരണമാകും.
നിലവിലെ അക്ഷയകേന്ദ്രങ്ങളുടെ തോത് വര്‍ധിപ്പിക്കുകയും കൂടുതല്‍ സുതാര്യവും ലളിതവും സമയബന്ധിതമായും സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചേ മതിയാകൂ.
ഇടക്കിടെയെത്തുന്ന അപായ മുന്നറിയിപ്പുകള്‍ക്കിടയില്‍ ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് ജീവിതം. നാല് ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവുമാണ് ഉള്ളത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് നിങ്ങള്‍ യുക്രെയ്നില്‍ പഠിക്കാന്‍ പോയെന്ന്. ഓരോരുത്തരുടെയും ഇഷ്ടമാണ് പഠനവും...
പരിചയസമ്പന്നനായ ഒരു നയതന്ത്രജ്ഞനെപ്പോലെയും ദേശസ്നേഹിയെപ്പോലെയുമാണ് ഗോവയെ മോചിപ്പിക്കുന്നതില്‍ നെഹ്റു പെരുമാറിയത്. ഒരു സംശയവുമില്ല മോദിയുടെത് നിഷേധാത്മക പ്രചാരണം തന്നെ!