റമസാനിലെ വ്രതാനുഷ്ഠാനം തഖ്വയിലേക്ക് ആനയിക്കുന്നതിനുള്ള ഏറ്റവും വലിയ പാതയാണ്. മനുഷ്യ ജീവിതത്തിലെ അല്ലാഹുവിലേക്ക് കൊണ്ടുപോകുന്ന പാത തഖ്വയുടെ പാതയാണ്. ആ പാതയാണ് റമസാനിന്റെ പ്രത്യേകതയും. വ്രതാനുഷ്ഠാനം അതിന്റെ മൂല്യവത്തായ ഒരു മാര്‍ഗവുമാണ്. തഖ്വയുടെ പാതയിലേക്ക് സഞ്ചരിക്കാനുള്ള...
കെ റെയിലിന്റെ കുറ്റിയടിക്കപ്പെട്ട ആലപ്പുഴയിലെ പാവങ്ങളുടെമേല്‍ കുതിരകയറുകയാണ് മന്ത്രിയെന്നാണ് അന്നാട്ടുകാര്‍തന്നെ പറയുന്നത്. ഞങ്ങള്‍ വോട്ടു ചെയ്ത് ജയിപ്പിച്ച സജിസഖാവ് ഞങ്ങളോട് തന്നെ ഈ ചതിചെയ്തല്ലോ എന്നാണവര്‍ വിലപിക്കുന്നത്.
തീതുപ്പുന്ന തോക്കുകള്‍ക്ക് മുന്നില്‍ വിരിമാറ് കാണിച്ചുകൊടുത്തവരും കൊലക്കയറുകളെ പൂമാലകളെ പോലെ സ്വീകരിച്ചവരുമായ ധീരന്മാര് ആരുടെ കയ്യില്‍ നിന്നും പട്ടും വളയും താമ്രപത്രവും പ്രതീക്ഷിച്ചല്ല മരണം പുല്കിയത്. മഹത്തായ ഈ മണ്ണിനു വേണ്ടിയാണ് അവര്‍ ജീവന് വെടിഞ്ഞത്.
അഴിമതിയും കെടുകാര്യസ്ഥതയും കുടുംബവാഴ്ചയും യാതൊരു തത്വദീക്ഷയുമില്ലാത്ത സാമ്പത്തിക നിലപാടുകളും ശ്രീലങ്കയെ കടകെണിയില്‍ വീഴ്ത്തി. സമാനതകളില്ലാത്ത വിലക്കയറ്റവും പണപ്പെരുപ്പവും ഭക്ഷ്യക്ഷാമവും പട്ടിണിയും വൈദ്യുതി ക്ഷാമവും ഇന്ധനക്ഷാമവും ശ്രീലങ്കന്‍ ജനതയെ കലാപകാരികളാക്കി.
സാമ്പത്തിക വര്‍ഷമനുസരിച്ച് ഏപ്രില്‍ ഒന്നുമുതല്‍ പല വസ്തുക്കളുടെയും സേവനങ്ങളുടെയും നിരക്കില്‍ ഗണ്യമായ വര്‍ധനവ് വരുത്തപ്പെടുമ്പോള്‍ അതിലേറ്റവും പൈശാചികമാണ് ഔഷധങ്ങളുടെ വിലയിലെ കുത്തനെയുള്ള കയറ്റം
ഇപ്പോള്‍ നാം പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന ദിനരാത്രങ്ങളിലേക്കിറങ്ങുകയാണ്. ഈ പൂക്കാലം അനുഭവിക്കാനും ആസ്വദിക്കാനും മനസ്സിനും ശരീരത്തിനും അത് ഊര്‍ജ്ജമായി മാറാനും പരിപൂര്‍ണ തൗബ ചെയ്ത് മനസ്സിനെ ശുദ്ധീകരിച്ചെടുക്കുകയാണ് വേണ്ടത്. അപ്പോള്‍ ഈ വരുന്ന റമസാന്‍ വേറിട്ട അനുഭവമായി...
പാശ്ചാത്യ രാജ്യങ്ങളില്‍ ആഴത്തില്‍ വേരോടിയ ലൈംഗികാരാജകത്വത്തിന്റെ ചിറ്റോളങ്ങള് കേരളത്തിലെ സകല ഗ്രാമങ്ങളും കീഴടക്കിക്കഴിഞ്ഞിരിക്കുന്നുവെന്ന വസ്തുത വേദനിപ്പിക്കുന്നതാണ്. മയക്കുമരുന്നിന്റെയും ലഹരി പദാര്‍ഥങ്ങളുടെയും അശ്ലീലതയുടെയും മായികലോകത്തിലേക്ക് മയങ്ങി വീണു കഴിഞ്ഞുവെന്നതിലേക്കാണിത്തരം നീചപ്രവണതകളുടെ ഹേതുവെന്ന് കണ്ടെത്താനാവുന്നതാണ്.
മദ്യം നിഷിദ്ധമാണെന്ന് കമ്യൂണിസ്റ്റുകള്‍ക്ക് അഭിപ്രായമില്ല. അവര്‍ക്കത് ആവോളം കുടിക്കുകയും ചെയ്യാം. പക്ഷേ, ഒരു ജനതയെ മുഴുവന്‍ മദ്യത്തില്‍ മുക്കിക്കൊന്നേ അടങ്ങൂ എന്ന പിടിവാശി ഉപേക്ഷിക്കാന്‍ ഇടതുനേതാക്കള്‍ തയാറാകണം.
കര്‍ഷകര്‍ ഏറ്റവും വലിയ കഷ്ടപ്പാട് നേരിടുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ആറു വര്‍ഷം മുമ്പ് കര്‍ഷകര്‍ അനുഭവിച്ചിരുന്ന, യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അനുവദിച്ചു തന്ന നേട്ടങ്ങള്‍...
രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുടെ പിന്നില്‍ കൃത്യമായ ചില അജണ്ടകളുണ്ടെന്നത് വ്യക്തമാണ്. ജനങ്ങള്‍ക്കുമേല്‍ ഭരണകൂടം ആധിപത്യം നേടുകയും ജനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും സര്‍ക്കാര്‍ നല്കുന്ന ഔദാര്യം മാത്രമാണെന്ന തോന്നല്‍ ഉളവാക്കാകുകയും ചെയ്തുകൊണ്ട് സ്വേച്ഛാധിപത്യത്തിലേക്ക് രാജ്യത്തെ...