ഇന്ത്യയില്‍ ഏറ്റവും നിരക്ക് വര്‍ധനവ് ഉള്ള സംസ്ഥാനമാണ് കേരളം. തമിഴ്നാട്ടില്‍ മിനിമം ചാര്‍ജ്ജ് 5 രൂപയാണ്. സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാണ്. കര്‍ണാടകയിലും ആന്ധ്രയിലും കുറഞ്ഞ നിരക്കാണ്. കര്‍ണാടകയില്‍ പ്ലസ്ടു വരെയുള്ളവിദ്യാര്ത്ഥികള്ക്ക് സൗജന്യ യാത്രയാണ്. കേരളത്തെപോലെ കുത്തിനിറച്ച്...
വ്രതം ആരോഗ്യ പരിപാലനത്തിനുള്ള ക്രമീകരണമല്ല മറിച്ച് സര്വതോന്മുഖമായ നവീകരണത്തിനുള്ള പരിശീലനമാണ് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഭൗതിക ജീവിതത്തോട് വിട പറഞ്ഞാലും മനുഷ്യന്റെ കൂടെയുണ്ടാവുക അവന് ചെയ്ത സുകൃതങ്ങള്‍ മാത്രം. ആരാധനകള്‍കൊണ്ട് മാത്രം ദൈവത്തോടുള്ള കടമകള്‍ പൂര്‍ണമാകുന്നില്ല. അവന്റെ സൃഷ്ടികള്‍ക്ക് നന്മ പ്രവര്‍ത്തിക്കുകയും വേണം. റമസാന്‍ വ്രതം നമ്മുടെ ചിന്തയുണര്‍ത്തുകയും കടമകളെപ്പറ്റി ബോധം...
പണവും അധികാരവും കയ്യിലുള്ളപ്പോള്‍ കേരളത്തിലെ സഖാക്കളെ മറികടന്ന് മുരളാന്‍ ദേശീയ നേതാക്കള്‍ക്കാവില്ല. ഇരുപതോളം സംസ്ഥാനങ്ങളില്‍ മുഖ്യ പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിന് മതേതര കൂട്ടായ്മയിലുള്ള പങ്ക് വില കുറച്ചു കാണിക്കാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമാണെന്ന് ഇനിയെങ്കിലും സി.പി.എം നേതാക്കള്‍ മനസ്സിലാക്കണം.
കേരളത്തിന് പുറത്ത് സി.പി.എം പൂര്‍ണമായും നിഷ്പ്രഭമായ സാഹചര്യത്തില്‍ പിണറായിയെ അനുകൂലിക്കുക മാത്രമേ യച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് സാധിക്കുകയുള്ളു. പിണറായി പക്ഷത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നതും ഇതേ ഘടകം തന്നെയാണ്.
വായ്പ്പയെടുത്ത് വരുമാന സാധ്യതകളൊന്നുമില്ലാത്ത പദ്ധതികള്‍ക്ക് പിറകെ പോയ ഭരണാധികാരികള്‍ ലക്ഷ്യം വെച്ചത് അഴിമതിയായിരുന്നു. തമിഴ് പുലികള്‍ക്കെതിരെയുള്ള വംശീയത ആളിക്കത്തിച്ച് തലതിരിഞ്ഞ നയങ്ങള്‍ നടപ്പാക്കി രാജ്യത്തെയാകെ കുത്തുപാളയെടുപ്പിച്ച രാജപക്സെയുടെ സിംഹള ദേശീയവാദ സര്‍ക്കാര്‍ എല്ലാ രാജ്യങ്ങള്‍ക്കും പാഠമാണ്.
സമയം കളയുന്ന ഒന്നിലും ഈ പുണ്യ കാലത്തെ ഒരു നിമിഷം പോലും പാഴാക്കരുത്. ചെയ്യുന്ന കര്‍മങ്ങള്‍ക്കും, നന്മ ചെയ്യണമെന്ന ചിന്തകള്‍ക്കു പോലും പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന വിശുദ്ധ റമസാനില്‍ പുണ്യങ്ങള്‍ കൊയ്തെടുക്കുന്നവരാകണം നാം.
അസംഖ്യം ത്യാഗികള്‍ ജീവന്‍കൊടുത്തും പ്രഗത്ഭമതികള്‍ കൂലങ്കഷമായ സംവാദത്തിലൂടെയും രൂപീകരിച്ച ഒരു രാഷ്ട്രത്തെയും മതേതര ഭരണഘടനയെയും പുല്ലു വിലകല്പിക്കുന്ന ബി.ജെ.പിക്കും സംഘ്പരിവാരത്തിനും നേര്വഴികാട്ടാനിനിയാരെന്ന ചോദ്യമാണിവിടെ ഉയരുന്നത്.
വാക്കും നോക്കും പ്രവര്‍ത്തിയും മനോഹരമായി പവിത്രീകരിക്കുന്ന പ്രത്യേകക്കാരുടെ നോമ്പിലെങ്കിലും ഉള്‍പ്പെടാന്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും വേണം. സമൂഹ ജീവിതത്തില്‍ ആദരവര്‍ഹിക്കുന്ന മഹദ് മാതൃകകളായി വിശ്വാസികള്‍ മാറുന്നതിനു അപ്പോഴേ റമസാന്‍ വഴിയൊരുക്കുകയുള്ളൂ.
സംസ്ഥാനത്തിന്റെ കായികമുന്നേറ്റത്തിന് ഭൂമി കിട്ടാന്‍ കേരള സംസ്ഥാന അത് ലറ്റിക്സ് അസോസിയേഷന് പരമാവധി പരിശ്രമിച്ചു വരികയാണ്. അസോസിയേഷന്റെ കീഴില്‍ വിവിധ വികസന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ആഷിക്ക് ഐനിക്കര നയിക്കുന്ന പ്ലാനിംഗ് കമ്മറ്റി സജീവമാണ്.