യഥാര്‍ഥത്തിലിവര്‍ ബുള്‍ഡോസര്‍ കൊണ്ട് കെട്ടിടങ്ങള്‍ മാത്രമല്ല തകര്‍ത്ത് തരിപ്പണമാക്കുന്നത്. മറിച്ച് ലോക മനുഷ്യാവകാശ ചട്ടങ്ങളും ഇന്ത്യന്‍ ഭരണഘടനയും സുപ്രീംകോടതിയുടെ തന്നെ മുന്‍ വിധികളുമാണ്.
അനധികൃത കയ്യേറ്റക്കാരെന്നാരോപിച്ച് ഡല്‍ഹിയില്‍ ഇന്നലെ നിരവധി മുസ്ലിം കുടിലുകള്‍ തകര്‍ത്ത ബി.ജെ.പി നിയന്ത്രിത കോര്പറേഷന് അധികൃതരുടെ നടപടി തനികാടത്തമെന്നല്ലാതെ വിശേഷിപ്പിക്കാന്‍ മറ്റു വാക്കുകളില്ല.
മലയാളത്തില്‍ ഒരു ചൊല്ലുണ്ട്, 'താന്‍ പാതി ദൈവം പാതി'. പകുതി നമ്മളും ബാക്കി ദൈവവും ചെയ്തോളും എന്ന മട്ടിലാണ് നാമിത് പങ്കുവെക്കാറുള്ളത്. പരീക്ഷക്ക് പകുതി വിഷയം നമ്മളും ബാക്കി ദൈവവും കൈകാര്യം ചെയ്യട്ടെ എന്ന് വിശ്വസിക്കുന്നത്...
സമകാലിക ഇന്ത്യയുടെ പ്രതീകമായി വിശേഷിപ്പിക്കപ്പെട്ട രാജസ്ഥാനിലെ കരൗളിയിലെ കത്തിയെരിഞ്ഞ ഉസ്മാന്റെ കടയും ചേര്‍ന്ന് കിടക്കുന്ന ഒന്നും സംഭവിക്കാത്ത രവിയുടെ കടയും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കലാപങ്ങളുടെ നേര്‍ച്ചിത്രം കൂടിയാണ്.
ആര്‍ക്കും ആര്‍ക്കെതിരായും എന്തും ചെയ്യാമെന്ന സ്ഥിതിയിലെത്തിയിരിക്കുകയാണോ ഇന്ത്യാമഹാരാജ്യമിപ്പോള്? കഴിഞ്ഞ കുറച്ചുനാളുകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശ്രവിക്കേണ്ടിവരുന്ന നിര്‍ഭാഗ്യകരവും ഭീതിജനകവുമായ സംഭവങ്ങള്‍ സമാധാനവാദികളും മതേതര വിശ്വാസികളുമായ മനുഷ്യരെ അമ്പരപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ബദ്ര് കേവലം അനുസ്മരണമല്ല, ഒരുപോലെ ദൈവത്തിനു നമ്മെയും നമുക്ക് ദൈവത്തെയും തൃപ്തിയോടെ വരവേല്‍ക്കാന്‍ കഴിയും വിധം ജീവിക്കുവാനുള്ള പ്രചോദനമാണ്. പ്രതിസന്ധികള്‍ താണ്ടിക്കടന്നുകൊണ്ടെല്ലാതെ ഒരു സത്യവും കാലത്തെ അതിജീവിക്കില്ല എന്ന ഓര്‍മപ്പെടുത്തലാണ്.ഇനിയുള്ള കാലത്തെ യുദ്ധം ധര്‍മ്മ സമരമാണ്....
വര്‍ഷം 42 പിന്നിടുമ്പോഴും ആ വെടിയൊച്ച കാതില്‍ മുഴങ്ങുകയാണ്. മലപ്പുറം മൈലപ്പുറത്തെ കോതേങ്ങല്‍ അബ്ദുല്‍ മജീദ് (24), തേഞ്ഞിപ്പലത്തെ കല്ലിടുമ്പില്‍ ചിറക്കല്‍ അബ്ദുറഹിമാന് (22), കാളികാവിലെ ചേന്നംകുളങ്ങര അബ്ദുല്ല എന്ന കുഞ്ഞിപ്പ(24) എന്നിവര്‍ യുവത്വത്തിന്റെ പടിവാതിക്കല്വെച്ചാണ്...
ഒരു മുസ്ലിമും ഇസ്ലാമിന് വേണ്ടി മാത്രമല്ല, സമൂഹത്തിന്റെയാകെ ഉന്നതിക്കാണ് നിലകൊള്ളേണ്ടത്. അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിച്ചുകൊണ്ടാണ് നമുക്ക് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുക.
മതനിരാസവും മതവിശ്വാസികളുടെ സംരക്ഷണവും ഒരേസമയംപറയുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. ഏറ്റവുംപുതുതായി കോഴിക്കോട് കോടഞ്ചേരിയിലെ വിവാഹത്തില്‍വരെ നാമത് കണ്ടു. അധികാരലബ്ധിക്കായി നാട്ടില്‍നടക്കുന്ന ജാതിമതാടിസ്ഥാനത്തിലുള്ള ക്രമസമാധാനപ്രശ്നങ്ങളിലുള്പ്പെടെ എങ്ങനെ മുതലെടുപ്പ് നടത്താമെന്ന ആലോചനയിലാണ് ആപാര്‍ട്ടിയുടെ നേതാക്കള്‍.
എല്ലാവരും ആഗ്രഹിക്കുന്നതും എന്നാല്‍ പ്രാവര്‍ത്തികമാക്കാന്‍ ഏറെ മടിയുള്ളതുമായ ഒരു ശീലമാണ് നന്ദി. അവനൊരു നന്ദിയുള്ളവനാണ്, അയാളൊരു നന്ദി കെട്ടവനാണ്, നിത്യേനെ എന്നപോലെ നാം കേട്ട് പഴകിയ രണ്ട് പ്രയോഗങ്ങളാണിവ. അപൂര്‍വമായാണ് ആദ്യ വാചകം വര്‍ത്തമാന ലോകത്ത്...