പടച്ചവനോടുള്ള വിശ്വാസികളുടെ കടമയാണ് ആരാധന (ഇബാദത്) എങ്കില്‍ പടപ്പുകളോടുള്ള അവന്റെ ബാധ്യതയാണ് വ്യവഹാരങ്ങള്‍ (മുആമലാത്ത്) നന്നാവുകയെന്നത്. ആത്യന്തിക വിജയം കൈവരിക്കാന്‍ രണ്ടും ഒരുപോലെ പ്രധാനമാണ്.
റമസാന്‍ മാസം വിടപറയും മുമ്പ് ഓരോരുത്തരും പരിചിന്തനം നടത്തേണ്ടത് അവനവന്റെ ഈ കാലയളവിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ്. വീണ്ടുവിചാരത്തിനും, പശ്ചാത്താപത്തിനും എപ്പോഴും കവാടങ്ങള്‍ തുറന്നുകിടപ്പുണ്ടെങ്കിലും മരണംവന്നു ഭവിക്കുന്നതെപ്പോഴെന്നാര്ക്കും നിശ്ചയമില്ലല്ലോ. കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കുകയില്ലെന്നത് പരമമായസത്യമാണ്.
ബൂട്ട് രാജിനെ ന്യായീകരിക്കുന്ന വിജയരാഘവന്മാര് മനസ്സിലാക്കേണ്ടത് കേരളവും നന്ദിഗ്രാം പോലെ കമ്യൂണിസ്റ്റ് തകര്‍ച്ചയുടെ അതിവേഗ പാതയിലാണെന്നുള്ളതാണ്. തെരുവില്‍ നീതി തേടുന്ന ജനതയോട് ബൂട്ട് ഭാഷയില്‍ സംസാരിക്കുന്ന പൊലീസ് മനസ്സിലാക്കേണ്ടത് കമ്യൂണിസ്റ്റ് ഭരണത്തിന്റെ അവസാനത്തെ സ്റ്റോപ്പ് കേരളവും...
രാജ്യത്താകെ കൂട്ടക്കൊലകളും വര്ഗീയാസ്വസ്ഥ്യങ്ങളും അരങ്ങുവാഴുമ്പോഴും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ആര്‍ജവം പോലുമില്ലാതെ കേന്ദ്ര സര്‍ക്കാരിനെയും മോദിയെയും നിരന്തരം പ്രശംസിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍.
മനസ്സിന്റെ നന്മയും ശരീരത്തിന്റെ പരിശുദ്ധിയും ഒരുപോലെ ഉറപ്പ്വരുത്തി ആത്മീയ ചൈതന്യത്തിലൂടെ വിജയം കണ്ടെത്തിയ പുണ്യദിനങ്ങള്‍ അവസാനത്തോടടുക്കുകയാണ്.
പരിശുദ്ധ റമസാനില്‍ പ്രത്യേകിച്ചും അവസാന ദിനങ്ങളില്‍ വിശ്വാസികളുടെ ചിന്താപരിസരത്ത് സജീവമാകുന്ന വിഷയമാണ് സകാത്ത്. സകാത്തുകള്‍ രണ്ടു വിധമുണ്ട്. ശരീരത്തിനുള്ളതും സമ്പത്തിനുള്ളതും.
റഷ്യന്‍ അധിനിവേശ സേനയെ തുരത്താന്‍ യുക്രെയ്ന് ആയുധങ്ങള്‍ ഒഴുക്കിക്കൊടുക്കുകയും ബഹളം വെക്കുകയും ചെയ്യുന്ന വന്‍ശക്തികള്‍ക്ക് ഫലസ്തീനികളുടെ കാര്യത്തില്‍ മിണ്ടാട്ടമില്ല. അവരെ കൊന്നുതള്ളാന്‍ ഇസ്രാഈലിന്റെ അധിനിവേശ സേനക്ക് ലോകം മൗനാനുവാദം നല്‍കിയിരിക്കുകയാണ്.
വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും വേണ്ടി എന്ന ശ്രീ നാരായണ ഗുരുവിന്റെ ആപ്തവാക്യമാണ് ഇന്നെത്തെ സംവാദത്തിന്റെ ശീര്‍ഷകം. എതിര് ശബ്ദങ്ങള്‍ സുരക്ഷാ വാല്‍വുകളായി കേള്‍ക്കാന്‍ കഴിയാത്തവര്‍ക്കും സംവാദങ്ങളെപ്പോലും ഏക പക്ഷീയമാക്കി മാറ്റുന്നവര്‍ക്കും ഗുരുവിന്റെ ആപ്തവാക്യം ഉരുവിടാന്‍...
മനുഷ്യന് തോല്‍ക്കുകയും ഇസങ്ങള്‍ ജയിക്കുകയും ചെയ്യുന്ന സങ്കീര്‍ണമായ കാലത്താണ് നാമുള്ളത്. മനുഷ്യബന്ധങ്ങള്‍ ശിഥിലമാകുകയും കൂടുതല്‍ കൂടുതല്‍ മുറിവുകള്‍ രൂപപ്പെടുകയും ചെയ്യുന്ന വര്‍ത്തമാന ലോകത്ത് നമ്മുടെ കൂട്ടായ്മകള്‍ ശ്രദ്ധയൂന്നേണ്ടത് മനുഷ്യത്വത്തിന്റെ വീണ്ടെടുപ്പിനാണ്. മതങ്ങളും ആഘോഷങ്ങളും ആചാര അനുഷ്ഠാനങ്ങളുമെല്ലാം...
പതിറ്റാണ്ടുകള്‍കൊണ്ട് ആര്‍ജിച്ചെടുത്ത ഈ സവിശേഷത തകര്‍ന്നു കാണുകയാണ് ഫാസിസ്റ്റുകളുടെ ലക്ഷ്യം. കോടിക്കണക്കിന് മനുഷ്യരുടെ ജീവിത സഹവര്‍ത്തിത്വത്തിലെ ചെറിയ പിഴവുകളും വീഴ്ചകളും പര്‍വതീകരിച്ച് നാടൊട്ടുക്ക് സംഘര്‍ഷങ്ങളും ഭീതിയും വിതയ്ക്കുക. നുണയുത്പാദിപ്പിച്ച് മനുഷ്യരെ വിഭജിക്കുക. ഫാസിസ്റ്റുകളുടെ ഈ തന്ത്രമാണ്...