മതത്തിലെ പല ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ചും മതവിശ്വാസികള്‍ക്കിടയില്‍ തന്നെ പല അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത സാമാന്യമായി സര്‍വാംഗീകൃതവും അടിസ്ഥാനപ്രമാണങ്ങള്‍ ഉദ്ഘോഷിക്കുന്നതുമായ ആചാരാനുഷ്ഠാനങ്ങളെ നിരാകരിക്കാനുള്ള കാരണമല്ല. ഭരണഘടന പ്രത്യേകിച്ച് അനുഛേദം 25 മതവിശ്വാസം പുലര്‍ത്താനും ആചരിക്കാനും ഒക്കെ...
ഫാസിസം പോലുള്ള തിന്മക്കെതിരെ ഒരുമിച്ചു നില്‍ക്കുന്നതിന് സാമ്പത്തിക നയത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ തടസ്സമായിക്കൂട. അടിയന്തരാവസ്ഥയോടുള്ള എതിര്‍പ്പിന്റെ ഭാഗമായി ഹിന്ദുത്വവാദികളുമായി കൂട്ടുകൂടിയ ചരിത്രം ഇടതുപക്ഷത്തിനുണ്ടെങ്കിലും ഫാസിസത്തെ പിന്തുണക്കുന്നത് നയപരിപാടിയായി അവര്‍ സ്വീകരിച്ചിട്ടില്ല. ആ ഹൃസ്വകാല ബന്ധം പക്ഷേ,...
കോടിക്കണക്കിനുവരുന്ന ഒരു ജനത അവരുടെ വിയര്പ്പിനാല് കെട്ടിപ്പൊക്കിയവയെ ഓരോന്നും തവിടുപൊടിയാക്കി തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ ഇംഗിതം നടപ്പാക്കുന്ന തിരക്കില്‍ രാജ്യത്തിന് നഷ്ടപ്പെടുന്നത് അതിന്റെ അടിത്തറ തന്നെയാണെന്ന് മറന്നുപോകരുത്. വിത്തെടുത്ത് കുത്തിയവരെല്ലാം സര്വനാശത്തിലേക്കല്ലാതെ മേല്‍ഗതി പ്രാപിച്ച ചരിത്രമില്ല.
വിശുദ്ധ ഖുര്‍ആനിലെ ഹിജാബ് സംബന്ധമായ നിര്‍ദ്ദേശങ്ങളിലേക്ക് കോടതി കടന്ന് ചെല്ലുന്നുണ്ട്. ഇതോടനുബന്ധിച്ച് വളരെ വിചിത്രമായ കാര്യം ചൂണ്ടികാണിക്കേണ്ടതുണ്ട്.
വേള്‍ഡ് ട്രേഡ് സെന്ററിനും പെന്റഗണിനും നേരെ അല്‍ഖാഇദക്കാരുടെ ഭീകരാക്രമണം ഉണ്ടായതുമുതല്‍ ലോകമൊട്ടുക്കുമുള്ള മുസ്ലിംകള് കൂട്ട ആക്രമണത്തിന്റെ ഇരകളാണ്. ഇതിന്റെ ഭാഗമായി മുസ്ലിംകള് നേതൃത്വം നല്കിയ സന്നദ്ധ സേവന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടപ്പെട്ടു, സഹായങ്ങള്‍ തടയപ്പെട്ടു, പര്‍ദ ധരിച്ച...
പൊതുജനങ്ങളുടെ ആരോഗ്യവും ജീവനും അപകടപ്പെടുത്തുന്നവിധം ഭക്ഷ്യമേഖല ഇത്രമാത്രം വിഷമയമായതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യയില്‍ നിയമങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും കുറവൊന്നുമില്ല.
തൊഴിലാളി പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ രാഷ്ട്രീയമോ ഭരണമോ നോക്കാതെ മുന്നിട്ടിറങ്ങിയ ചരിത്രമാണ് എസ്.ടി.യുവിനുള്ളത്.
വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇട നല്കിയ കോടതിവിധിയാണ് കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് സംബന്ധമായ വിധി. ഒരു പറ്റം മുസ്ലിം പെണ്‍കുട്ടികളാണ് മതവിശ്വാസത്തിന്റെ ഭാഗമായി ഹിജാബ് ധരിക്കാനുള്ള അവകാശം വിദ്യാലയ അധികൃതര്‍ നിഷേധിച്ചതിനെതിരെ കോടതിയെ സമീപിച്ചത്. ഹിജാബ്...
കാല്‍പ്പന്തിന്റെ മലപ്പുറം പെരുമ ഇന്ത്യന്‍ കായിക ഗാഥകളിലെ പാടിപതിഞ്ഞ അധ്യായമാണ്. എന്നിട്ടും ഏറനാടന്‍ ഭൂമികയിലേക്ക് വലിയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ വന്നിരുന്നില്ല. മലപ്പുറത്തുകാര്‍ കളി നേരില്‍ കാണാന്‍ ലോകം ചുറ്റണമായിരുന്നു. അതിന് കാരണങ്ങളായി പറഞ്ഞിരുന്നത് സാങ്കേതികതകളായിരുന്നു. പക്ഷേ...
കേരള ടീമിന്റെ ആദ്യ മത്സരത്തോടെ തന്നെ വിമര്‍ശകരുടെയെല്ലാം വായടപ്പിക്കാന്‍ കോച്ചിനായി. രാജ്യത്തിന്റെ ഭാവി എന്ന് പലരും വിശേഷിപ്പിച്ച ജസിനെ കണ്ടത്തിയ കോച്ച് എന്ന് വേണമെങ്കില്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കാം.