തേജോമഹാലയയാണ് താജ് മഹലെന്നും അതിലെ അടച്ചിട്ടിരിക്കുന്ന 22 വാതിലുകള്‍ തുറക്കണമെന്നും കാട്ടി കോടതിയില്‍ ഹരജിയുമായി ചെന്നിരിക്കുന്നവരുടെ ഉന്നവും മറ്റൊന്നാകില്ല. വസുധൈവ കുടുംബകമെന്ന് ഉദ്ഘോഷിച്ച മതത്തിന്റെ വക്താക്കളുടെ പോക്ക് ആ മഹിതസംസ്കാരത്തെതന്നെ തകര്ക്കുന്നതിലേക്കാണെന്ന് അറിയുന്നതെത്ര സ്തോഭജനകമാണ്!
നികുതി ഇളവുകളിലൂടെ കോടികള്‍ ലാഭം കൊയ്യുന്ന കോടീശ്വരന്മാരെ ചേര്‍ത്തുപിടിക്കാനാണ് ഹിന്ദുത്വം വെമ്പല്‍കൊള്ളുന്നത്. അധികാരത്തിലേറാനായി മത ചിഹ്നങ്ങളണിഞ്ഞ മതാധിഷ്ഠിത രാഷ്ട്രം കിനാവു കാണുന്ന കപട മതവിശ്വാസികളുടെ കൂട്ടമായ സംഘ്പരിവാരങ്ങള്ക്കെതിരാണ് യഥാര്‍ഥ ഹൈന്ദവ വിശ്വാസികള്‍. ഹിന്ദുത്വം വര്‍ഗീയത വിതക്കുന്നവരും...
ജനങ്ങള്‍, പുരോഗതി, സമാധാനം, ഭൂഗോളം, സഹകരണം എന്നീ അഞ്ച് അടിസ്ഥാന തൂണുകളില്‍ ഉള്ള പ്രവര്‍ത്തനം സംഘടിപ്പിച്ചാണ് രാജ്യം 2030 ലേക്ക് നടന്നുനീങ്ങുന്നത്. സാമൂഹിക സാമ്പത്തിക നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിച്ചും സദ് ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും മാത്രമേ ആഗോള...
വടക്കന്‍ ജില്ലകള്‍ക്ക് മാത്രമായി ആകെയുള്ളത് കോഴിക്കോട്ടെ ഏകപരിശോധനാലാബ് മാത്രമാണെന്നതും അവിടെയാകെയുള്ളത് ഒരേയൊരു ഉദ്യോഗസ്ഥ മാത്രമാണെന്നതും നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ നിലവാരം വ്യക്തമാക്കുന്നു. വരാനിരിക്കുന്നത് മഴക്കാലമാണെന്നും അതിനകം നാടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ഉപദേശിക്കേണ്ട ചുമതല തദ്ദേശ...
മുസ്ലിംകളെ കുറ്റക്കാരും ശത്രുക്കളുമാക്കിയുള്ള വെറുപ്പിന്റെ രാഷ്ട്രീയത്തിലൂടെ നമ്മുടെ ജനാധിപത്യത്തില്‍ ലാഭമുണ്ടാക്കാനാവുമെന്നത് അധികാരക്കൊതിയന്മാരെ മുഴുവന്‍ ആ വഴിക്കു സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ വളഞ്ഞ വഴിയിലൂടെ തിരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ ബി.ജെ.പിക്കും സംഘ്പരിവാറിനും കഴിഞ്ഞിരിക്കുന്നു.
മസ്ജിദ്കളുടെ മിനാരങ്ങള്‍ അവര്‍ തകര്‍ക്കുന്നു, ചര്‍ച്ചുകളും യേശുവിന്റെ പ്രതിമകളും നിലംപരിശാക്കുന്നു. ക്രിസ്തുമസ് ദിനത്തിലെ ആരാധനകളും മുസ്ലിം പള്ളികളിലും പൊതു ഇടങ്ങളിലുമുള്ള ജുമുഅ, ഈദ് പ്രാര്‍ത്ഥനകളും അവര്‍ തടസപ്പെടുത്തുന്നു. അക്രമം ഭയന്ന് ചെറിയ പെരുന്നാള്‍ നിസ്കാരത്തിന് ഹരിയാനയിലെ...
സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യം അന്തിച്ചു നില്‍ക്കുമ്പോഴും വര്‍ഗീയത വിളമ്പി ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കങ്ങളും സജീവമാണ്. ന്യൂനപക്ഷ സമുദായക്കാരുടെ വീടുകളും സ്ഥാപനങ്ങളും ഇടിച്ചു നിരത്തുന്നതും പൗരത്വ നിയമത്തിന്റെ ഉമ്മാക്കി കാട്ടി അമിത് ഷാ ഇടയ്ക്കിടെ നടത്തുന്ന പ്രസ്താവനകളുമെല്ലാം...
സൗഹൃദവും സമാധാനവും ഒന്നിച്ചു നിറവേറുന്ന ഏറ്റവും ലളിതമായ ഒറ്റമൂലി. അഭിവാദ്യത്തിന് പ്രത്യഭിവാദ്യം നല്കപ്പെടുന്നതോടെ അവിടെ സംഭവിക്കുന്നത് ലോക സമാധാനത്തി ന്റെ ഉടമ്പടി പൂര്‍ത്തീകരണമാണ്. അപ്രകാരംതന്നെ സൗഹൃദ സംസ്ഥാപനത്തിന്റെ അടിത്തറ കേവലം ഒരു പുഞ്ചിരിയാണ് 'നിങ്ങള്‍ നിങ്ങളുടെ...
ജനാധിപത്യത്തിന്റെ സൗന്ദര്യമായ മാധ്യമങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ സര്‍ക്കാരിന്റെ പിന്തുണ കൂടിയെ തീരൂ. ഒപ്പം ഭരണകൂടം അവരുടെ താല്പര്യ സംരക്ഷണത്തിനുതകും വിധം പൊതുസമ്മതി തീര്‍ക്കാന്‍ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതില്‍ നിന്നും പിന്തിരിഞ്ഞു രാജ്യത്ത് പത്രസ്വാതന്ത്ര്യം അനുവദിക്കണം....
ഏതായാലും കേരളത്തിലെ ക്രൈസ്തവര്‍ക്ക് പരാതികളുണ്ടെങ്കില്‍ കമ്മീഷന് ഇടപെടുമെന്നും ഇതിനായി കേരളത്തിലെത്തുമെന്നുമൊക്കെ തട്ടിവിട്ടിരിക്കുകയാണ് ഇഖ്ബാല്‍സിംഗ് ലാല്‍പുര. ഏക സിവില്‍ കോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും സിംഗ് അറിയിച്ചിട്ടുണ്ട്!