ആധുനിക യു.എ.ഇയുടെ ശില്പിയായിരുന്നു ഷെയ്ഖ് ഖലീഫ. ഇരുനൂറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ശാന്തിയും സമാധാനവുമറിഞ്ഞു ജീവിക്കുന്ന, ദേശവേഷഭാഷാ ഭിന്നതകള്‍ മനുഷ്യര്‍ തമ്മിലുള്ള അടുപ്പം കുറക്കാതെയും മതജാതി വംശ വര്‍ഗ വൈവിധ്യങ്ങള്‍ മനുഷ്യരെ പരസ്പരം അകറ്റാതെയും പുലരുന്ന യു.എ.ഇ...
പുതിയമന്ത്രിസഭയില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്നും റനില്‍ ഇതിനൊക്കെ നിന്നുകൊടുക്കുമോ എന്നുമാണ് ലോകം ഉറ്റുനോക്കുന്നത്.
ജീവിതത്തിന്റെ വഴിയില്‍ സ്നേഹം വിതറുകയും രാഷ്ട്രീയ രംഗത്ത് വെളിച്ചം പരത്തുകയും ചെയ്ത കര്മ്മധീരന് സംഘടനാപ്രവര്‍ത്തകര്‍ക്ക് നല്കി വന്നിരുന്ന ഉപദേശങ്ങള്‍ ഒന്ന് മാത്രം: പ്രവര്‍ത്തിക്കുക, നിരന്തരമായി പ്രവര്‍ത്തിക്കുക, നല്ലത് മാത്രം ചെയ്യുക, നിസ്വാര്‍ഥതയും ത്യാഗസന്നദ്ധതയും മുഖമുദ്രയാക്കുക, വിജയം...
വിവേകത്തിന്റെ ഉളളിലൊതുങ്ങുന്നതാവണം എല്ലാ വികാരങ്ങളും. ഒരാളെയും വേദനിപ്പിക്കാതെ, അപമാനിക്കാതെ, വ്യക്തി ഹത്യ നടത്താതെ, അഭിമാന ക്ഷതമേല്പ്പിക്കാതെ തന്നെ എല്ലാ വികാരങ്ങളും വിവേകപൂര്‍വം തന്നെ പ്രകടിപ്പിക്കാന്‍ കഴിയും. അതുകൊണ്ടാണല്ലോ അത് പരീക്ഷണത്തിന്റെ ഒരു ഭാഗമായതും. ഏതു സാഹചര്യത്തിലും...
അഖ്ലയെന്ന ധീരയായ മാധ്യമപ്രവര്‍ത്തകയല്ല ഇസ്രാഈലിന്റെ ലക്ഷ്യം. അതിനപ്പുറം മാധ്യമസമൂഹത്തെ ഒന്നാകെയാണ് ഉന്നം വെക്കുന്നത്. ആ ശബ്ദവും നിലയ്ക്കുന്നതോടെ ഫലസ്തീനില്‍ തങ്ങളുടെ കശാപ്പ് തടസ്സമില്ലാതെ തുടരാനാവുമെന്ന് ഇസ്രാഈല്‍ വ്യാമോഹിക്കുന്നു.
ഏതാണ്ടിതേ അവസ്ഥയിലാണ് നമ്മുടെ ഇന്ത്യയിലും ന്യൂനപക്ഷങ്ങളായ മുസ്്ലിംകള്‍ക്കും ദലിതുകള്‍ക്കും മറ്റുമെതിരെ ഭൂരിപക്ഷതീവ്രദേശീയതയെ മുതലെടുത്തുകൊണ്ട് സംഘ്പരിവാരവും കേന്ദ്ര ഭരണകൂടവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സര്‍വമതങ്ങളുടെയും വിളനിലമായ ഇന്ത്യയുടെ യശസ്സിന് മങ്ങലേല്പിക്കുന്ന ഓരോസംഭവത്തിലും പ്രതികരിക്കാനോ തടയാനോ മോദി ഭരണകൂടം തയ്യാറാവുന്നില്ലെന്ന് മാത്രമല്ല,...
പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും യുക്തിസ്വാതന്ത്ര്യത്തിനും കടയ്ക്കല്‍ കത്തിവെക്കുന്ന രീതിയിലാണ് പല ഘട്ടങ്ങളിലും നിയമം ദുരുപയോഗം ചെയ്ത് ഭരണകൂടം പ്രവര്‍ത്തിച്ചിട്ടുള്ളത്. കര്‍ഷക നിയമങ്ങള്‍ക്കെതിരെ നടത്തിയ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലും ഈ കൊളോണിയല്‍ നിയമം ചുമത്തി ജയിലിലടച്ചിട്ടുണ്ട്. 152...
800 ലധികം കേസുകളിലായി 13,000 പേരാണ് 124 എ കേസില്‍ രാജ്യത്തെ ജയിലുകളില്‍ കഴിയുന്നത്. പുതിയ തീരുമാനം ഇത്തരം ആളുകളുടെയും കുടുംബങ്ങളുടെയും നാടിന്റെയും കാര്യത്തില്‍ തീര്‍ത്തും ആശ്വാസദായകമാണ്. ഉത്തരവ് ചരിത്രപരവും ഇന്ത്യന്‍ ജുഡീഷ്യറിയെയും ജനാധിപത്യത്തെയും കുറിച്ച്...
വലിയൊരു ജന്മി കുടുംബാംഗമായ ഉപ്പി സാഹിബ്, ഭരണ നിര്‍വഹണ സഭകളില്‍ ജന്മി കുടിയാന് പ്രശ്നം വരുമ്പോള്‍ കുടിയാന്മാര്ക്ക് അനുകൂലമായി വാദിച്ചു ചരിത്രത്തിലിടം നേടിയ രാഷ്ട്രീയക്കാരനായിരുന്നു. മുസ്ലിംലീഗ് പിന്തുണയോടെ കോണ്‍ഗ്രസ് മദിരാശി സംസ്ഥാനം ഭരിക്കുമ്പോള്‍, മന്ത്രിസഭയിലേക്കുള്ള മുഖ്യമന്ത്രി...
കര്‍ണാടക ഒഴികെ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണത്തിലില്ലെങ്കിലും ഭരണം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഇവിടങ്ങളിലും അവര്‍ ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന് സ്വീകാര്യതയുണ്ടാക്കാനുള്ള കുതന്ത്രങ്ങള്‍ ആവിഷ്കരിക്കും. ഈ നിലയ്ക്കുള്ള വിദ്വേഷ പ്രചാരണങ്ങള്‍ കേരളത്തില്‍ പോലും സജീവമാണ്....