മോദി പറഞ്ഞ 2012ലും 2013ലും ഡോളറൊന്നിന് 50 രൂപ നല്കിയാല് മതിയായിരുന്നെങ്കില്‍ അതേ മോദിയും കൂട്ടരും ഭരിക്കുന്ന 2022ല്‍ 78 രൂപയോളം നല്കേണ്ടിവന്നിരിക്കുന്നുവെന്നര്ത്ഥം. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയാണ് വിദേശത്തേക്ക് ഒഴുക്കപ്പെടുന്നത്. നാടിനാകട്ടെ സാമ്പത്തിക ശോഷണവും.
വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ഉറപ്പുമായി എത്തിയവര്‍ വര്‍ഗീയതയോട് കുടക്കീഴില് ഒരുമിച്ചിരുന്ന് ആഭാസത്തിലേര്പ്പെടുന്ന അവസ്ഥ തിരിച്ചറിയണം. അധികാരം നുണയാന്‍ അതിവൈകാരികതയെ ഉപയോഗിക്കുന്നവര്‍ തിരിച്ചറിയാന്‍ പ്രാപ്തിയുള്ള ജനതയാണ് കേരളം എന്ന് തിരിച്ചറിഞ്ഞാല്‍ നന്നാവുമെന്ന് ഒന്നുകൂടി ഓര്‍മ്മപ്പെടുത്തട്ടെ.
ഇംഗ്ലണ്ട്, ജര്‍മ്മനി, അമേരിക്ക, ന്യൂസിലാന്റ്, കാനഡ, നോര്‍വെ, ഇന്തോനേഷ്യ മുതലായ വികസിത രാജ്യങ്ങള്‍ ഐ.പി.സി 124എക്ക് സമാനമായ നിയമങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തേയും വ്യക്തി സ്വാതന്ത്ര്യത്തേയും തടയാനുള്ള ഉപകരണമായി ഐ.പി.സി 124എ വകുപ്പിനെ കാണരുതെന്നാണ് വിധിയുടെ...
ലജ്ജയല്പമെങ്കിലുമുണ്ടെങ്കില് പാലാരിവട്ടവുമായി ബന്ധപ്പെട്ടുയര്‍ത്തിയ കല്ലുവെച്ച നുണകള്‍ പിന്‍വലിച്ച് മാപ്പു പറയാന്‍ സി.പി.എമ്മും മുഖ്യമന്ത്രിയും തയ്യാറാകുകയാണ് ഈ ഘട്ടത്തില്‍ വേണ്ടത്. അന്വേഷണം തീരുംവരെ കൂളിമാട് കാര്യത്തില്‍ കരാറുകാര്‍ക്ക് വിലക്കുകല്പിക്കാനും ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താനും സര്‍ക്കാര്‍ തയ്യാറാകണം.
കേരളം എന്ന ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനത്തില്‍ മാത്രമേ ഇന്നത് ബാക്കിയുള്ളു എന്നോര്‍ക്കുക. അവിടെത്തന്നെ ഒറ്റക്കല്ല ഭരിക്കുന്നത്, കുറെ വലതുപക്ഷ പിന്തിരിപ്പന് വാല്ക്കഷ്ണങ്ങളുടെ സഹകരണത്തോടെയാണ്. ഇപ്പോള്‍ നിവര്‍ന്നു നിന്ന് 'കമ്യൂണിസ്റ്റ് പാര്‍ട്ടി' എന്ന് ഒരു സഖാവും...
ഭാവിയെക്കുറിച്ച് ആകുലപ്പെടാത്തവര്‍ വിരളമാണ്. വര്‍ത്തമാനം എങ്ങിനെയെന്ന് ചിന്തിക്കുന്നവര്‍ താരതമ്യേന കുറവാണ്, ഭൂതകാലത്തെക്കുറിച്ചോര്ക്കുന്നവര് അതിലും കുറവ്. ഇതാണ് മനുഷ്യവൃന്ദത്തിന്റെ പൊതുവായ ചരിത്രം
വേര്‍പാട് ദേശീയ തലത്തിലും വിശിഷ്യാ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലും വലിയൊരു വിടവാണുണ്ടാക്കിയത്. പാര്‍ട്ടിക്കും ഉത്തര്‍ പ്രദേശിലെ ന്യൂനപക്ഷ കൂട്ടായ്മക്കും തീരാ നഷ്ടമാണ് അദേഹത്തിന്റെ വേര്‍പാട്. യു.പി രാഷ്ട്രീയം മുറുക്കമുള്ള അവസ്ഥയിലേക്ക് ആണ്ടിറങ്ങുന്ന കാലത്ത് അദ്ദേഹം കൊളുത്തിയ പ്രകാശം...
അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള മുന്നൊരുക്കം ആരോഗ്യവകുപ്പിന്റെ ഭാഗത്ത് ഇപ്പോഴും ഇല്ലെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് പൊതുജനങ്ങള്‍ കൂടുതല്‍ കരുതലോടെയിരിക്കേണ്ടതുണ്ട്.
കട ബാധ്യതയില്‍ മനംനൊന്ത് ജീവനൊടുക്കുന്ന ദുഃഖകരമായ സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരികയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങാവേണ്ട സര്‍ക്കാറും ധനകാര്യ സ്ഥാപനങ്ങളുമെല്ലാം വായ്പക്കാരെ കൈയ്യൊഴിയുകയും കുടിശ്ശികക്കാര്‍ക്ക് കുരുക്കുകള്‍ മുറുക്കുകയും ചെയ്യുമ്പോള്‍ ഗത്യന്തരമില്ലാതെ ആത്മഹത്യ യിലേക്കുള്ള വഴി തേടുകയാണ്...
ലോകരാജ്യങ്ങള്‍ പലതും മറ്റുരാജ്യങ്ങള്ക്കുനേരെ കൈനീട്ടിയപ്പോള്‍ അവര്‍ക്ക് അങ്ങോട്ട് ചെന്ന് സഹായം ചെയ്യാന്‍ മാത്രം പ്രാപ്തിയും പര്യാപ്തതയും കൈവരിക്കുന്ന വിധം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.