ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ട്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും മുസ്ലിംകളുടെ കടകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവ ബലമായി അടച്ചുപൂട്ടുകയും ചെയ്ത സംഭവങ്ങള്‍ കര്‍ണാടകയില്‍നിന്നും ഡല്‍ഹിയില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നല്ല രീതിയില്‍...
ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് രാജ്യത്ത് വീണ്ടും ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഒരുകൂട്ടം വര്‍ഗീയവാദികള്‍. ഇവരുടെ ഇച്ഛക്കൊത്ത് തുള്ളാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് സാധാരണക്കാരും പാവപ്പെട്ടവരുമായ ഒരുകൂട്ടം ജനത.
ഇസ്ലാം ഭാരമാണ് എന്നു വരുത്തി മനുഷ്യരെ അതില്‍നിന്നും അകറ്റേണ്ടത് പിശാചിന്റെ ആവശ്യവും ദൗത്യവുമാണ്.മതത്തെ കുറിച്ചുള്ള ശരിയായ അറിവും ധാരണയും ഇല്ലാത്തതാണ് ഇത്തരം അമിതത്വങ്ങളിലേക്ക് നയിക്കുന്നത്.
ലോകസമാധാനത്തിന് വേണ്ടി ബജറ്റില്‍ രണ്ട് കോടി രൂപ മാറ്റിവച്ച സംസ്ഥാനത്താണ് ഈ സമാധാന ലംഘനങ്ങള്‍ നടക്കുന്നത്. കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിനെതിരെ പ്രോസിക്യൂട്ടറെ വയ്ക്കാതെ കേരളീയര്‍ക്ക് മുന്നില്‍ അറസ്റ്റ് നാടകം കളിച്ചു. സി.പി.എം...
നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ അധ്വാനമുണ്ട്. രാഷ്ട്രീയ താല്പര്യങ്ങള് മാറ്റിവെച്ച് ബുദ്ധിപരമായി ചിന്തിക്കുകയും വിയര്‍ക്കുകയും വേണം. ആലസ്യത്തിന്റെ ആലയില്‍നിന്ന് പുറത്തുകടക്കേണ്ടിവരും. അത്തരമൊരു കാലത്തിന് കാതോര്‍ത്ത് കെ.എസ്.ആര്.ടി.സിയെ കേരളം ഇനിയും എത്ര കാലം ഉന്തി നടക്കേണ്ടിവരുമെന്നതാണ് മറുപടി കിട്ടേണ്ട...
സി.പി.എമ്മിനെ പോലെ നിലവാരമില്ലാത്ത രാഷ്ട്രീയം പാലത്തില്‍ കലര്‍ത്തിയാല്‍ മന്ത്രി റിയാസ് രാജിവെക്കണമെന്ന് പറയണം. മരാമത്ത് മന്ത്രി പിണറായിയുടെ മരുമകനാണ്. വര്‍ക് എടുത്തത് പിണറായിയുടെ സ്വന്തം ഊരാളുങ്ങല്‍ സൊസൈറ്റിയുമാണ്. ഊഹത്തിന്റെയോ രാഷ്ട്രീയ വിരോധത്തിന്റെയോ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നില്ല. അന്വേഷണം...
ഇനി കേസുകളുമായി മുന്നോട്ടുപോകുകയാണെങ്കില്‍ പൊലീസുകാരും ഉദ്യോഗസ്ഥരും സി.പി.എമ്മുകാരും ജനങ്ങളുടെയും യു.ഡി.എഫ് പ്രവര്‍ത്തകരുടെയും നേര്‍ക്ക് നടത്തിയ ആക്രമങ്ങളുടെ പേരിലും കേസെടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. നാലു വോട്ടിനും അധികാരത്തിനും പണത്തിനുംവേണ്ടി പ്രബുദ്ധരായ കേരള ജനതയെ ഇങ്ങനെ വഞ്ചിക്കരുത്, ദ്രോഹിക്കരുത്.
മദ്യം സാമൂഹ്യവിപത്തായി മാറിയിട്ടുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ മുന്‍ നിയമസഭാതിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കണം. ഇതൊന്നും ചെയ്യാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നില്ലെങ്കില്‍ കേരളത്തെ സമ്പൂര്‍ണ സാമൂഹ്യ തകര്‍ച്ചയിലേക്കെത്തിച്ച ഭരണകൂടമെന്ന പേരിലായിരിക്കും ഭാവിയില്‍ പിണറായി മന്ത്രിസഭ...
ഉന്മൂലനം സാംസ്കാരിക അടിത്തറയില്‍നിന്ന് തന്നെ വേണം എന്ന ലക്ഷ്യത്തോടെയാകാം വിദ്യാഭ്യാസ രംഗത്തും അത്തരം ചൂവടുവെപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലേതുപോലുള്ള ജനാധിപത്യ ഭരണസംവിധാനത്തില്‍ നാസിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും സുഗമതക്കു തടസ്സമായേക്കാവുന്ന എക്സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും ഒരളവോളം വരുതിയിലാക്കുന്നതിലും ബി.ജെ.പി വിജയിച്ചിട്ടുണ്ട്.
ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീംകോടതിയിലെത്തുമ്പോള്‍ പ്രതീക്ഷയോടെ തന്നെയാണ് ജനാധിപത്യ വിശ്വാസികള്‍ നോക്കികാണുന്നത്. മോദി തന്നെ മുന്നില്‍നിന്ന് നയിക്കുമ്പോള്‍ ഗ്യാന്വാപികള് അത്ര ലളിതമായി ചെയ്യാവുന്ന സൂത്രവാക്യമല്ലതാനും.