അനേകം ഫലപ്രദമില്ലാത്ത ചികിത്സകള്‍ക്കും ശമനം താരതമ്യേന കുറവുള്ള രോഗങ്ങള്‍ക്കും നമ്മുടെ ജനതയെ എറിഞ്ഞു കൊടുക്കുകയാണ് പുകയില ഉല്‍പ്പന്നങ്ങള്‍. ലോക മഹായുദ്ധങ്ങളില്‍ വന്ന ആള് നാശത്തേക്കാള്‍ വന്‍ നഷ്ടങ്ങളാണ് പുകയില ലോകത്തിന് നല്‍കുന്നത്.
വര്‍ഗീയവാദികള്‍ക്കെതിരെ അതിശക്തമായ നടപടികളിലൂടെ നാടിനെ രക്ഷിക്കാനുമുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം സര്‍ക്കാരും സി.പി.എമ്മും നിര്‍വഹിച്ചേ മതിയാകൂ. അല്ലെങ്കില്‍ നാമാവശേഷമാകുന്നത് ആ പാര്‍ട്ടി മാത്രമായിരിക്കില്ല.
നമുക്ക് പരിചയമുള്ള ഏതു ആദ്ധ്യാത്മിക പ്രമാണങ്ങളിലും ചിട്ടയാര്‍ന്ന പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത് ഭക്തിയുടെ പേരില്‍ നിഷ്കര്മികളായി ഒതുങ്ങിക്കഴിയാന്‍ വേണ്ടിയല്ല. പ്രാധാന്യം തിരിച്ചറിഞ്ഞ് ഓരോ കര്‍മങ്ങളും ചിട്ടപ്രകാരം നിറവേറ്റാന്‍ മനുഷ്യനെ പരിശീലിപ്പിക്കുന്ന പ്രായോഗിക പാഠങ്ങള്‍ എന്ന നിലക്ക്...
പി.ടി തോമസിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി തന്നെ മത്സര രംഗത്തെത്തിയത് അനുകൂല ഘടകമാണെങ്കിലും പൂര്‍ണമായും രാഷ്ട്രീയം പറഞ്ഞാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും യുഡിഎഫും വോട്ട് തേടിയത്. സംസ്ഥാന സര്‍ക്കാരിന്റെ കപടമുഖം തുറന്നുകാട്ടാന്‍...
സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച ഉള്‍പ്പെടെ നീറുന്ന അനവധി പ്രശ്നങ്ങള്‍ തൃക്കാക്കരയിലെ സമ്മതിദായകര്‍ക്കു മുന്നില്‍ യു.ഡി.എഫ് അവതരിപ്പിച്ചു. നാളെ വോട്ട് ചെയ്യാനെത്തുമ്പോള്‍ ഇതൊക്കെയും അവരെ സ്വാധീനിക്കും. ഇടതു സര്‍ക്കാരിനെ ഞെട്ടിക്കുന്ന ജനവിധിയായിരിക്കും തൃക്കാക്കര സംസ്ഥാനത്തിന് സമ്മാനിക്കുക.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയും ഇന്ധനം, ആവശ്യസാധന വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, സാമ്പത്തികത്തകര്‍ച്ച തുടങ്ങിയ ഭരണകൂട വീഴ്ചകളെ മറച്ചുവെക്കാനും പൊതുജന ശ്രദ്ധ മറ്റൊരു ദിശയിലേക്കു തിരിക്കാനും കേന്ദ്ര സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ചെയ്ത വിഷയമാവും ഇതിനെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
കഴിഞ്ഞ ഒരു മാസത്തോളം രാവിലെ മുതല്‍ വൈകിട്ട് വരെ വിശ്രമമില്ലാതെ പ്രചരണ രംഗത്ത് ചെലവിട്ടതിന്റെ യാതൊരു ക്ഷീണവും യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാതോമസില് കാണാനുണ്ടായിരുന്നില്ല. വലിയ ആവേശമാണ് തനിക്ക് ജനങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് പറയുന്ന ഉമാ തോമസ് തികഞ്ഞ...
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇടഞ്ഞ് രണ്ടുവര്‍ഷം മുമ്പ് 23 നേതാക്കളുടെ കൂട്ടായ്മ രൂപീകരിച്ചവരിലെ (ജി-23) നേതാവാണ് ആരോരുമറിയാതെ (അറിഞ്ഞവര്‍ പറയാതെ) ഒറ്റ രാത്രികൊണ്ട് എതിര്‍പാളയത്തില്‍ ചേക്കേറിയിരിക്കുന്നത്.
ഈ കെട്ടകാലത്തും സ്വന്തം വീട്ടില്‍ സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കുന്നുഎങ്കില് അതിന് ഒരു കാരണമുണ്ട്, ചിലകാരണക്കാരുമുണ്ട്. ആ കാരണക്കാരില്ആരും കത്തിയും വടിവാളുമായിട്ടല്ല സമുദായത്തെ നയിച്ചത്, തീവ്ര നിലപാടുകളുമായിരുന്നില്ല.
ഇങ്ങനെ കൊണ്ടും കൊടുത്തും മുന്നേറുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ മൂന്നര പതിറ്റാണ്ടിന്റെ മിച്ചമെന്തെന്ന് ചോദിച്ചാല്‍ പൊതുവെ സമാധാന കാംക്ഷികളായ സഭാധ്യക്ഷന്മാരിലടക്കം ഇസ്ലാമോഫോബിയ ഉണ്ടാക്കിയെന്നല്ലാതെ ഒരുത്തരവും ലഭിക്കില്ല. ജോസഫ് മാഷിന്റെ കൈവെട്ടിക്കൊണ്ട് പ്രതീകാത്മക ഖിലാഫത്ത് ഭരണം കൊണ്ടുവരാന്‍ ശ്രമിച്ച,...