ക്ഷേമരാഷ്ട്ര സങ്കല്പത്തിന്റെ ഭാഗമായി എല്ലാവര്ക്കും വിദ്യാഭ്യാസവും മെച്ചപ്പെട്ട ആരോഗ്യവും നല്‍കുക ഭരണകൂടങ്ങളുടെ മുഖ്യ കടമകളിലൊന്നായി മാറിയതിന്റെ ചുവടുപിടിച്ച് ലോകത്ത് നാല്പതോളം രാജ്യങ്ങള്‍ കുഞ്ഞുങ്ങളുടെയും ബാല്യകൗമാരക്കാരുടെയും വിദ്യാഭ്യാസത്തിന് നിയമനിര്‍മാണങ്ങള്‍ നടത്തുകയുണ്ടായിട്ടുണ്ട്. അതിലൊന്നാണ് യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യാപാര്ലമെന്റ്...
ആര്‍ക്കും സ്വയം ഏതറ്റംവരെയും അധ:പതിക്കാന്‍ അവകാശമുണ്ട്. പക്ഷെ, സര്‍വവിധ അധ:പതനങ്ങളില്‍ നിന്നും മനുഷ്യരാശിയെ കരകയറ്റി അവരെ വെളിച്ചത്തിലേക്ക് നയിക്കാന്‍ വന്ന ത്യാഗിവര്യന്മാരായ മാര്‍ഗദര്‍ശികളെ നിന്ദിക്കാനുള്ള അവകാശം ലോകത്ത് ഒരു നിയമസംഹിതയും ഭരണഘടനയും ആര്ക്കുമിന്നോളം വകവച്ചുകൊടുത്തിട്ടില്ല.
പുരാതന വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് മസ്ജിദ് നിര്‍മിച്ചതായി പറയപ്പെടുന്ന ഗ്യാന്‍വാപി വിവാദത്തിന് അനുബന്ധമായി മഥുരയിലെ കൃഷ്ണ ജന്മഭൂമിയില് സമാനമായ ഹിന്ദു-മുസ്ലിം തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അത് മാത്രമല്ല, താജ്മഹല്‍, കുത്തബ്മിനാര്‍, ഡല്‍ഹി ജുമാമസ്ജിദ് എന്നിവയെ കുറിച്ചും മുസ്ലിം...
സ്വതന്ത്ര ഇന്ത്യയിലും മുമ്പും എത്രയെത്ര മുസ്്ലിംകളെയാണ് അവര്‍ ഇസ്്ലാമിനെതിരായ സാങ്കല്പിക ശത്രുതയുടെ പേരില്‍ കൊന്നുതള്ളിയിട്ടുള്ളത്. കഴിഞ്ഞ എട്ടു വര്‍ഷത്തെ ആ പാര്‍ട്ടിയുടെ ഭരണത്തിന്‍കീഴില്‍ അതിന്റെ തോത് വര്‍ധിച്ചതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ലെന്ന് രേഖകള്‍ സമര്‍ഥിക്കുന്നു.
പ്രവാചകന് മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി ദേശീയ വക്താവ് നുപൂര്‍ ശര്‍മയും പാര്‍ട്ടിയുടെ മീഡിയ ഇന്‍ചാര്‍ജ് നവീന്‍ ജിന്‍ഡാലും നടത്തിയ പരാമര്‍ശങ്ങളും അതുമായി ബന്ധപ്പെട്ട് പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടി നാടകങ്ങളും ഭിന്നതയുടെ രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ...
സര്‍വചരാചരങ്ങള്‍ക്കും അവകാശപ്പെട്ട ഭൂമിയെ സംരക്ഷിച്ച് പരിപാലിക്കേണ്ടതിന്റെ പ്രാധാന്യം ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച് ജൂണ്‍ അഞ്ച് കടന്നുപോയി. പതിവുപോലുള്ള ആചരണങ്ങള്‍ ലോകമൊട്ടുക്കും സംഘടിപ്പിക്കപ്പെട്ടു.
പുതിയകാലത്ത് എല്‍.ഡി.എഫിന് പരാജയത്തിന്റെ പാതാളവഴി കാണിച്ചുകൊടുത്തിരിക്കുകയാണ് തൃക്കാക്കര. അധികാരത്തിന്റെ അഹന്തയില്‍ അന്ധത ബാധിച്ച ഭരണകൂടത്തിന് ജനാധിപത്യം നല്കിയ ചവിട്ടാണ് ഉപതിരഞ്ഞെടുപ്പ് ഫലം. എല്‍.ഡി.എഫിന്റെ വികസന നയങ്ങള്‍ക്കും സാമുദായിക ധ്രുവീകരണ അജണ്ടകള്‍ക്കും ജനവിരുദ്ധ ഭരണത്തിനുമെതിരെയുള്ള വിലയിരുത്തലായിരുന്നു ഈ...
ഇന്നത്തെ മുതലാളിത്ത വികസന സമീപനം വിനാശത്തിലേക്കാണ് നയിക്കുന്നത്. പ്രകൃതിയെ വിനാശത്തിലേക്ക് നയിക്കുന്ന വികസനത്തെ എതിര്‍ത്താല്‍ കേരളത്തിലെ സര്‍ക്കാര്‍ അവരെ വികസന വിരുദ്ധര്‍ എന്നാണ് വിളിക്കുന്നത്. ലോകത്തിലെ എല്ലാ മുതലാളിത്ത ഭരണകൂടങ്ങളുടേയും സമീപനം ഇതുതന്നെയാണ്. പ്രകൃതിക്കുണ്ടാകുന്ന നാശവും...
ഏതായാലും നമ്മെപോലെ ഇറ്റലി-ഐറിഷ്കാരുടെ മകന് പ്രധാനമന്ത്രിയാകരുതെന്നൊന്നും ഓസ്ട്രേലിയക്കാര്‍ വാദിച്ചില്ല. മെയ് 21ന് നടന്ന വോട്ടെടുപ്പില്‍ 9 വര്‍ഷത്തെ സ്കോട്ട് മോറിസന്റെ അധികാരവാഴ്ചക്ക് അന്ത്യം കുറിച്ച് ആന്തോണിയോ ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി. 23ന് സത്യപ്രതിജ്ഞചെയ്തു.
കോവിഡിന്റെയും സാമുദായികതയുടെയുംപേരില് വീണുകിട്ടിയ 99 സീറ്റ് സെഞ്ച്വറിയാക്കുമെന്നു വീമ്പിളക്കിയവര്‍ ആത്മപരിശോധന നടത്തി തിരുത്തിയാല്‍ അതവര്‍ക്ക് നല്ലത.് യു.ഡി.എഫിന് ഈഫലം 2024ലേക്കും തുടര്ഭാവിയിലേക്കുമുള്ള പ്രയാണത്തിനുള്ള ഇന്ധനമാണെന്നതില് സംശയമില്ല.