രണ്ടര കോടി മാത്രം ജനസംഖ്യയുള്ള ഒരു കൊച്ചു ദ്വീപില്‍ ഭക്ഷ്യ വസ്തുക്കള്‍, ഗ്യാസ്, പെട്രോളിയം ഉത്പന്നങ്ങള്‍, മരുന്നുകള്‍ തുടങ്ങി ആവശ്യവസ്തുക്കള്‍ പോലും കിട്ടാക്കനിയാണ്. സാമ്പത്തിക ഭദ്രത നഷ്ടപ്പെട്ട ശ്രീലങ്കയുടെ ദയനീയാവസ്ഥ ഇന്ത്യയടക്കമുള്ള നിരവധി രാഷ്ട്രങ്ങള്‍ക്ക് പാഠമാണ്.
കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയുടെ വക്താക്കളായ നൂപുര്ശര്മയും നവീന്‍ ജിന്‍ഡാലും നടത്തിയ പ്രവാചകനെതിരായ വര്‍ഗീയ പ്രസ്താവനകളുടെ ചുവടുപിടിച്ച് രാജ്യത്തെ ഭരണകൂടങ്ങള്‍ അവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുപകരം അതിനെതിരെ പ്രതിഷേധിച്ച പൗരന്മാരെ അടിച്ചമര്‍ത്താനാണ് തിരിഞ്ഞിരിക്കുന്നതെന്നുവേണം മനസിലാക്കാന്‍.
പൊതു മാധ്യമത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍ ഭരണകക്ഷിയുടെ വക്താവ് പ്രവാചകന് മുഹമ്മദ് നബി (സ)യെ കുറിച്ച് നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകളെ തുടര്‍ന്ന് പോയ വാരം ലോകം ബഹളമയമായിരുന്നു. പ്രമുഖ പൊതുമാധ്യമങ്ങള്‍ ഒന്നും ഈ അപകീര്‍ത്തി പരാമര്‍ശങ്ങള്‍...
കലഹിക്കാന്‍ കാരണങ്ങള്‍ തേടി നടക്കുന്ന മനുഷ്യരുടെ കെട്ട കാലത്ത്, അവരെ ഒരുമിച്ചു നിര്‍ത്താന്‍ സാധ്യമാകുന്ന വസന്തകാലം തേടി മുന്നില്‍ നടക്കുന്ന മനുഷ്യന്. ആ മനുഷ്യ സ്നേഹിയുടെ പേരാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
വിചാരണ നടക്കാതെ ജയിലറകളില്‍ കഴിയുന്ന നിരവധി പേരാണ് രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്നത്. ഇവരുടെ വിചാരണ വേഗം പൂര്‍ത്തിയാക്കാനാണ് കോടതികള്‍ പരിശ്രമിക്കേണ്ടത്. ആധുനിക കാലഘട്ടത്തില്‍ അതിനുള്ള സൗകര്യമാണ് സര്‍ക്കാറുകള്‍ ഒരുക്കേണ്ടത്. വൈകി ലഭിക്കുന്ന നീതി നിഷേധത്തിന്...
ബഹുമത സമൂഹത്തിന്റെ പ്രാധാന്യവും ഇന്ത്യയുടെ മഹത്വവും അവരുടെ കാതുകളില്‍ ഓതി കൊടുക്കണം. മറ്റുള്ളവരുടെ പ്രാണന് അപഹരിക്കാന്‍ കഠാരയേന്തുന്നവരായി മാറുന്നതിന് പകരം ശസ്ത്രക്രിയയിലൂടെ ജീവന് രക്ഷിക്കാന്‍ കത്തിയേന്തുന്നവരും രക്തം നല്കി ആയുസ് കൂട്ടുന്നവരായും അശരണര്‍ക്കും അഗതികള്‍ക്കും അനാഥര്‍ക്കും...
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ 15 ലും മുസ്ലിം പ്രാതിനിധ്യമില്ല. പത്തു സംസ്ഥാനങ്ങളില്‍ ഓരോ മുസ്ലിം മന്ത്രിമാര്‍ മന്ത്രിസഭയിലുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം മന്ത്രിമാരുള്ളത് പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിലാണ്. ബംഗാളില്‍ ഏഴു മുസ്ലിം...
പിണറായിയുടെ മടിയില്‍ കനമുണ്ടെന്നതിന് തെളിവാണ് അദ്ദേഹം സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് ഉത്തരം നല്‍കുന്നില്ല എന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മന്ത്രിയായിരുന്ന കെ.ടി ജലീല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍, ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ...
വിനാശകരമായ വിഭാഗീയതയുടെയും അതിഭീകരമായ വര്‍ഗീയതയുടെയും കൊടിയ വിഷ വായുവിന്റെ അഭിശപ്തമായ ധൂമവലയത്തിലാണ് നമ്മുടെ രാജ്യം ഇന്നുള്ളത്. സ്വാതന്ത്ര്യത്തിന്ശേഷമോ അതിന്റെ ആയിരമായിരം ആണ്ടുകള്‍ക്ക് മുമ്പോ ഇതുപോലൊരു കരാള കാലഘട്ടം ഭാരതത്തിന്റെ ചരിത്രത്തിലൊരിക്കലുമുണ്ടായിട്ടില്ല.
വിവിധ മതങ്ങളോടും അവയുടെ ആചാര്യന്മാരോടുമുള്ള ഇന്ത്യയുടെ പരമ്പരാഗതവും ഔദ്യോഗികവുമായ നിലപാട് ബഹുമാനവും ആദരവും മാത്രമാണെന്നത് ലോകം അനുഭവിച്ചറിഞ്ഞതാണ്. വിവിധ മതങ്ങളും അവയുടെ പ്രവാചകന്മാരും ലോകത്തിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിച്ച മഹാരഥന്മാരാണ് എന്ന കാഴ്ചപ്പാടാണ് ഇന്ത്യ വച്ചുപുലര്‍ത്തുന്നത്....