ഗുജറാത്ത് വംശഹത്യ ഇരകള്‍ക്ക് നീതി തേടി നിയമ പോരാട്ടം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിനെയും മുന്‍ ഗുജറാത്ത് എഡി.ജി.പി ആര് ബി ശ്രീകുമാറിനെയും പ്രതികാര ബുദ്ധിയോടെ കസ്റ്റഡിയിലെടുത്തതിനെതിരെ വിവിധ കോണുകളില്‍നിന്ന് ശക്തമായ പ്രതിഷേധമാണുയരുന്നത്.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നടത്തിയ സൗഹൃദസംഗമങ്ങള്‍ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. മതവൈരങ്ങളുടെയും അസഹിഷ്ണുതയുടെയും വിദ്വേഷഭാഷണങ്ങളുടെയും വിളനിലമാക്കി കേരളത്തെ മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വിധ്വംസക ശക്തികളുടെ മുന്നേറ്റത്തിന് തടയിട്ടുകൊണ്ട് വിവിധ മതവിശ്വാസികളില്‍ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും...
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളുടെ കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ പതിവുള്ള ആവലാതികളും പരിദേവനങ്ങളും വീണ്ടും അന്തരീക്ഷത്തില്‍ ഉയര്‍ന്നിരിക്കുകയാണ്. പത്താം തരക്കാര്‍ക്ക് സ്കൂളുകളില്‍ തുടര്‍ന്ന് പ്ലസ്വണ് ഉപരിപഠനം നടത്തുന്നതിനായി മതിയായ സീറ്റുകളില്ലാത്തതാണ് പരാതിക്കടിസ്ഥാനം.
അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട 1975ലെ നിലയിലാണ് ഇന്ന് നമ്മുടെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പത്രസ്വാതന്ത്രത്തിന്റെയും സൂചികകള്‍ എത്തി നില്‍ക്കുന്നത്.
മദ്യം ഒരു അവശ്യവസ്തുവല്ലെന്നത് കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് (ഏപ്രില്‍-മെയ് 2020) തെളിയിക്കപ്പെട്ടതാണ്. ആ 64 ദിവസം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തില്‍ മദ്യനിരോധനമായിരുന്നു. ആ ഇടവേളയില്‍ മദ്യശാലകള്‍ സമ്പൂര്‍ണ്ണമായി അടച്ചുപൂട്ടിയതിന്റെ ഫലമായി സംസ്ഥാനത്തുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാകില്ല....
അധികാരത്തിന്റെ കയ്യൂക്കില്‍ എന്തും ആവാമെന്ന തോന്നല്‍ ബി.ജെ.പിയുടെയും അവര്‍ നിയന്ത്രിക്കുന്ന ഭരണകൂടത്തിന്റെയും ചിന്തയില്‍ വേരു പിടിച്ചിട്ടുണ്ട്. അതിന് വളം നല്കുന്ന വാക്കുകള്‍ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടാവുക കൂടി ചെയ്യുമ്പോള്‍ സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും ചിന്തകളെയും അനായാസം...
കൊലപാതക ശ്രമം, പീഡനശ്രമം, പട്ടികജാതി അധിക്ഷേപം, അക്രമങ്ങള്‍ എന്നിവക്ക്പുറമെ ഗോഡ്ഫാദറായ പിണറായി വിജയന്റെ സംരക്ഷണയില്‍ ഒത്തുകളിച്ച് ജാമ്യം നേടി പുറത്തിറങ്ങി അതിന്റെ വ്യവസ്ഥകളും ലംഘിച്ച് കാരാഗൃഹത്തിലടക്കപ്പെട്ട ഒരാള്‍ നയിക്കുന്ന സംഘടനയുടെ കൊടിയില്‍ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം...
ലഹരി തടയാന്‍ ശ്രമിക്കുന്നുവെന്ന് ഒരുവശത്ത് സര്‍ക്കാര്‍ കാപട്യം പറയുമ്പോള്‍ തന്നെ മറുവശത്ത് ലഹരി ഉപഭോക്താക്കള്‍ക്ക് പ്രോത്സാഹനം നല്‍കും വിധമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഘട്ടം ഘട്ടമായി മദ്യം പൂര്‍ണമായും ഇല്ലാതാക്കുന്ന മദ്യ വര്‍ജന നയമാണ് സര്‍ക്കാരിന്റേത് എന്ന്...
പേരില്‍ ഏകനാഥ് എന്നുണ്ടെങ്കിലും സ്വന്തം പാര്‍ട്ടിയായ ശിവസേനയില്‍ ഇപ്പോള്‍ ഏകനല്ല ഏകനാഥ് ഷിന്‍ഡെ. മഹാരാഷ്ട്രയിലെ മതേതര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പിയില്‍നിന്ന് അച്ചാരം വാങ്ങിയയാളെന്ന് പാര്‍ട്ടിക്കാര്‍തന്നെ ആരോപിക്കുമ്പോഴും തെല്ലും കൂസലില്ല ഈ അമ്പത്തെട്ടുകാരന്.
മറ്റുള്ളവരോടുള്ള ബന്ധങ്ങളിലും സമീപനങ്ങളിലും വളരെ ഹൃദ്യമായ ഒരു നിലപാടാണ് ഇസ്ലാം പുലര്‍ത്തുന്നത്. എല്ലാവരോടും നന്മയോടെ തുറന്നിടുന്ന വാതിലായിരിക്കണം ജീവിതം എന്ന് ഇസ്ലാം പഠിപ്പിക്കുന്നു.