മനുഷ്യര്‍ക്കിടയില്‍ അസമത്വം വളര്‍ത്തുക എന്നതാണ് ഫാസിസത്തിന്റെ അടിസ്ഥാന രീതി. മതപരവും ജാതീയവുമായ വ്യത്യസ്തതകളെ അസമത്വത്തിനുള്ള തട്ടുകളാക്കി പരസ്പരം വെറുപ്പ് വളര്‍ത്തി വിഘടിപ്പിച്ചാണ് ഇന്ത്യന്‍ ഫാസിസവും നിലനില്‍ക്കുന്നത്. ഈ അസമത്വ നിര്‍മിതിയാണ് സാമ്പത്തികരംഗത്തും കേന്ദ്ര ഭരണകൂടം നടപ്പില്വരുത്തിക്കാണ്ടിരിക്കുന്നത്....
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ടെങ്കിലും അവയൊന്നും നിറവേറാത്തതാണ് ഇന്നും തുടരുന്ന മരണങ്ങള്‍ക്ക് കാരണം. വലിയ വലിയ പദ്ധതികള്‍ക്കുപിന്നാലെ പായുകയും കോടികള്‍ മന്ത്രിമാരുടെ യാത്രക്കും തൊഴുത്തിനും ജീവിത സൗകര്യത്തിനുമായി ചെലവിടുമ്പോഴെങ്കിലും നാട്ടില്‍...
ആത്മീയ വികാരങ്ങള്‍ ആകാശച്ചുവടാകെ നിറയുന്ന ഒരേയൊരു ദിനമേ ഇസ്ലാമിക ദര്‍ശനത്തിലുള്ളൂ. അത് അറഫാദിനമാണ്. കാരണം അറഫാദിനത്തിന്റെ പുണ്യങ്ങളും കര്‍മങ്ങളും സത്യവിശ്വാസികളെ മുഴുവനും ഉള്‍ക്കൊള്ളുകയാണ്. ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുമായി ഹജ്ജിന് വന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ കര്‍മത്തിന്റെ കാണ്ഠം...
യുക്രെയ്ന് യുദ്ധവും അനുബന്ധ പ്രശ്നങ്ങളും രാജ്യത്തെ വേട്ടയാടിക്കൊണ്ടിരിക്കെയാണ് ബ്രിട്ടന് ഭരണത്തലവനെ നഷ്ടപ്പെട്ടിരിക്കുന്നത്. ഇനിയും ബോറിസിനെ താങ്ങുന്നതില്‍ അര്‍ഥമില്ലെന്ന് ബോധ്യമായതോടെ പാര്‍ട്ടി അദ്ദേഹത്തെ കൈവിടുകയായിരുന്നു. ബ്രിട്ടനില്‍ ബോറിസ് പോയാലും ടോറികള്‍ക്ക് അധികാരം നഷ്ടപ്പെടില്ല. അത്രയേറെ ഭൂരിപക്ഷം അവര്‍ക്കുണ്ട്....
രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം പൂര്‍ത്തിയാക്കിയ വേളയിലാണ് മന്ത്രി സജി ചെറിയാന് രാജിവെച്ചിരിക്കുന്നത്. ഫിഷറീസ് സാംസ്കാരിക വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു മുതിര്‍ന്ന സി.പി.എം നേതാവ് കൂടിയായ സജി ചെറിയാന്. എന്നും വിവാദങ്ങളുടെ...
സജി ചെറിയാന് 2021ലെ തെരഞ്ഞെടുപ്പില്‍ നോമിനേഷന് നടക്കുമ്പോള്‍ ആ നോമിനേഷന് പേപ്പറിനോടൊപ്പം ഒരു പ്രതിജ്ഞ എടുക്കും. അത് ഭരണഘടനയുടെ 173-ാം അനുഛേദപ്രകാരം സ്ഥാനാര്‍ത്ഥി എന്ന നിലയിലുള്ള പ്രതിജ്ഞയാണ്. ആ സത്യവാചകത്തില്‍ അദ്ദേഹം അപ്പോള്‍ പറയുന്നത് ഞാന്‍...
എന്നും വിവാദങ്ങളുടെ തോഴനായിരുന്നു മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാന്. ഭരണഘടനയേയും ഭരണഘടനാ ശില്പികളേയും അവഹേളിക്കുന്ന രീതിയില്‍ സി. പി.എം വേദിയില്‍ പ്രസംഗിച്ച മന്ത്രിയ്ക്കു മുന്നില്‍ രാജിയല്ലാതെ മറ്റു പോംവഴികളൊന്നും ഉണ്ടായിരുന്നില്ല.
മലബാറിലെ ആറ് ജില്ലകളിലായി അറുപതിനായിരത്തില്‍ പരം വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹയര്‍ സെക്കന്ററിക്ക് സീറ്റില്ലാതെ പുറത്തു നില്‍ക്കേണ്ടി വന്നത്. ഇവിടെ അരലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരമില്ലാത്തപ്പോള്‍ മധ്യകേരളത്തില്‍ ഏഴായിരത്തിലേറെ ഹയര്‍സെക്കന്ററി സീറ്റുകള്‍ കുട്ടികളില്ലാതെ കാലിയായി...
മനുഷ്യനും മനുഷ്യത്വത്തിനും അതിന്റെ തനതായ വില കുറഞ്ഞുവരികയോ, കുറച്ചു കൊണ്ടു വരികയോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇന്ന് സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും കുറ്റവാളികളെ കൂടുതല്‍ പിന്താങ്ങുന്ന പ്രവണത ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നത്.
ചരിത്രത്തില്‍ ഇന്നേ വരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും കടന്നുപോകുന്നത്. ബിരിയാണി ചെമ്പില്‍ ഒളിപ്പിക്കാന്‍ നോക്കിയിട്ടും അടങ്ങാതെ പുറത്തുചാടിയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ അവര്‍ വിയര്‍ക്കുകയാണ്.