ആരോഗ്യമുള്ള സമൂഹത്തിനും രാഷ്ട്രത്തിനുമായി ലോകം മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിച്ച കാലമാണിത്. പൊതുജനാരോഗ്യം ഇന്ന് സര്‍ക്കാറുകളുടെ മുഖ്യ അജണ്ടയായി മാറിയിട്ടുണ്ട്. കോവിഡ് പോലുള്ള മഹാമാരികള്‍ മാത്രമല്ല വൈദ്യ മേഖലയിലെ മാറ്റങ്ങളും ഗവേഷണങ്ങളും ആരോഗ്യസുരക്ഷക്കുള്ള മുന്‍ഗണനയെ സ്വാധീനിച്ചിട്ടുണ്ട്. ആരോഗ്യമുള്ള...
ഉബൈദ് കോട്ടുമല പൗരത്വ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സമന്‍സുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഒരാള്‍ ഒന്നിലധികം സമന്‍സുകളാണ് കൈപറ്റുന്നത്. കേസുകള്‍ പിന്‍വലിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഇനിയുമുണ്ടാകുമെന്ന് തോന്നുന്നില്ല. കോഴിക്കോട് വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്ത പതിനായിരങ്ങളുടെ പേരില്‍...
വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നാല്‍ എന്താണ് കുഴപ്പം എന്ന് ചോദിച്ച വിദ്യാഭ്യാസ മന്ത്രിക്ക് വൈകിയുദിച്ച ബോധോദയം ഒന്നിച്ചിരുന്നാല്‍ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കാന്‍ വഴിയൊരുക്കി എന്നതാണ് വസ്തുത.
ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരള സംസ്ഥാന പ്രസിഡണ്ട് എന്ന നിലയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വാരാന്ത അവധി ദിനങ്ങളില്‍ യു.എ.ഇ സന്ദര്‍ശിക്കുകയാണ്.
തിരുവനന്തപുരം കാട്ടാക്കട കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ മകളുടെ കണ്സഷന് കാര്‍ഡ് പുതുക്കാനെത്തിയ പിതാവിനെ ജീവനക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചത് ദു:ഖത്തോടെയും അതിലേറെ രോഷത്തോടെയുമാണ് മലയാളികള്‍ നോക്കിക്കണ്ടത്.
കഴുത്തിന്റെ മുന്നിലുള്ള മുഴ, കാലക്രമത്തില്‍ ആ മുഴക്ക് സംഭവിക്കുന്ന ക്രമാനുഗതമായ വളര്‍ച്ച, ശബ്ദത്തിന് സംഭവിക്കുന്ന മാറ്റം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, തൊണ്ട വേദന അല്ലെങ്കില്‍ കഴുത്തില്‍ ഉള്ള വേദന ഇവയെല്ലാം രോഗലക്ഷണങ്ങളാകാം.
ലോകത്ത് നടക്കുന്ന ചെറുതും വലുതുമായ യുദ്ധങ്ങളില്‍ ഒരു ട്രില്യന്‍ യു.എസ് ഡോളര്‍ ചെലവ് വരുമ്പോള്‍ ലോകത്ത് ആകെ നടക്കുന്ന സമാധാന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ബില്യണ്‍ യു.എസ് ഡോളര്‍ മാത്രമാണ് ചെലവ് വരുന്നത്.
പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജന്‍ ഔഷധി സ്റ്റോറുകളും സംഘ്പരിവാറിന് തീറെഴുതാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
രോഗിയുടെ ജീവന് രക്ഷിക്കാനുള്ള അടിയന്തര ശസ്ത്രക്രിയക്കായി മൂന്ന് കിലോമീറ്റര്‍ ദൂരം ബാംഗ്ലൂര്‍ നഗര വീഥിയിലൂടെ ഓടിയ ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റായ ഡോ. ഗോവിന്ദ് നന്ദകുമാറാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത് മുതല്‍ കേരളത്തിലെ സി.പി.എം വലിയ ബേജാറിലാണ്. ആരെയും നാണിപ്പിക്കുംവിധമുള്ള വിമര്‍ശനങ്ങളാണ് ജാഥക്കെതിരെ പാര്‍ട്ടി അഴിച്ചുവിടുന്നത്.