മാറാരോഗങ്ങള്‍ മൂലം ജീവിതത്തിന്റെ പ്രതീക്ഷകളും മോഹങ്ങളും അസ്തമിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. അതായത്, നമ്മുടെ ചുറ്റുപാടിലുമുള്ള ആയിരക്കണക്കിനാളുകള്‍ പലതരത്തിലുള്ള സാമാശ്വാസം തേടിക്കൊണ്ടിരിക്കുകയാണ്. ചിലര്‍ ശരീരത്തിനാണെങ്കില്‍, മറ്റു ചിലര്‍ മനസ്സിന്.ഇവിടെയാണ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ പ്രസക്തി.
അനാവശ്യവും ദുര്‍വിനിയോഗവും കാരണം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ സാമൂഹ്യ സുരക്ഷാപെന്ഷന് പദ്ധതി ഗുണഭോക്താക്കളെ വെട്ടിനിരത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
സംരക്ഷണത്തിനാളില്ലാത്തതിന്റെയും ജീവിതം മടുത്തതിന്റെയുമെല്ലാം പേരില്‍ ആളുകള്‍ ഭരണകൂടങ്ങളോട് ദയാവധത്തിന് അനുമതി തേടി അഭ്യര്‍ത്ഥന നടത്തുന്ന വാര്‍ത്തകള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ഒരു സംരംഭം ആരംഭിച്ചതിന്റെ പേരില്‍ ആത്മഹത്യക്ക് അനുമതി തേടേണ്ടിവരുന്ന...
അനുകൂലവും പ്രതികൂലവുമായ ചുറ്റുപാടുകളെ മുഴുവന്‍ ഉള്‍ക്കൊള്ളാനും ഏതു സാഹചര്യത്തെയും സമചിത്തതയോടെ സമീപിക്കാനും കഴിയുന്ന വിശാലതയുള്ള മനസ്സുണ്ടെങ്കില്‍ അത്തരമൊരാള്‍ക്കേ ഉന്നതമായ മാനുഷിക മൂല്യങ്ങള്‍ പുലര്‍ത്താന്‍ കഴിയൂ. മഹാനായ നബി തിരുമേനി(സ)ക്ക് അല്ലാഹു നല്‍കിയത് അത്തരമൊരു വിശാല മനസ്സായിരുന്നു.
അനുഭവിച്ചേ പഠിക്കൂ എന്നത് പതിവ് രീതിയായിട്ടുണ്ട്. അപകടങ്ങള്‍ മുന്‍കൂട്ടി കാണാനും ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കാനും നാം തയാറാകുന്നില്ല. അനാസ്ഥകള്‍ക്ക് കൊടുക്കേണ്ടിവരുന്ന വില കനത്താണെന്ന് ഓര്‍ക്കണം.
'ഏറ്റവും ഉടനെ നേട്ടമുണ്ടാക്കുന്നതിലേക്കാ'ണ് മനുഷ്യന് ആകര്‍ഷിക്കപ്പെടുന്നത്. വളരെ ക്ഷണികമായതില്‍ ആകൃഷ്ടമാവുക എന്നത് മനുഷ്യ പ്രകൃതത്തില്‍ അടങ്ങിയിരിക്കുന്നു. ആ വികാരത്തെ നിയന്ത്രിച്ചു നിര്‍ത്തി ചിന്താപൂര്‍വം കൂടുതല്‍ ബോധ്യവും ശാശ്വതത്ത്വവുമുള്ളതിനെ തിരഞ്ഞെടുക്കുകയെന്ന ബാദ്ധ്യത മനുഷ്യന്റേത് അഥവാ വ്യക്തിയുടേത് മാത്രമാണ്....
എല്ലാറ്റിനെയും അതിജീവിച്ച് മുന്നേറാന്‍ കോണ്‍ഗ്രസ് പ്രാപ്തമാകേണ്ടതുണ്ട്. അതോടൊപ്പം അനാവശ്യ വിലപേശല്‍ നടത്തി മതേതര കക്ഷികള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കി ബി.ജെ.പിയെ ഭരണത്തിലെത്താന്‍ സഹായിച്ച 'യു.പി മോഡല്‍ തന്ത്രങ്ങളില്‍' നിന്നും കോണ്‍ഗ്രസ് പിന്മാറേണ്ടതുണ്ട്. കര്‍ണാടകയില്‍ കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കിയ അതേ...
ചുരുക്കത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഏകാധിപത്യ സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ പുനസംഘടനയിലൂടെ വ്യക്തമാകുന്നത്. പാര്‍ലമെന്റിനെ പോലും നോക്കുകുത്തിയാക്കുന്ന ഒരു സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് സ്വാഭാവികം മാത്രമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ...
മാഹിന്‍ ശംനാടിനൊപ്പം മുസ്ലിംലീഗ് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. മുസ്ലിംലീഗിന് വേണ്ടി തന്റെ സാഹിത്യ കഴിവുകള്‍ ഉപയോഗിച്ചു. മഹാകവി പി. കുഞ്ഞിരാമന് നായരും ഉബൈദും ആത്മസുഹൃത്തുക്കളായിരുന്നു. ഐക്യ കേരള പ്രസ്ഥാനത്തിന്റെ വക്താവായ ഉബൈദ് കര്‍ണാടകത്തിന്റെ ഭാഗമായിരുന്ന...
ആദിവാസികള്‍, ദലിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ ആകര്‍ഷിക്കുന്നതും അവരെ ഉദ്ധരിക്കുന്നതുമായ നയസമീപനത്തിലൂടെ ആര്‍ജ്ജിച്ചെടുത്തതാണ് കേരള മോഡല്‍. യൂണിവേഴ്സിറ്റികളില്‍ ആര്.എസ്.എസ് പ്രസിദ്ധീകരണങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയും ന്യൂനപക്ഷത്തിന്റെ സാംസ്കാരിക അടിത്തറ തകര്‍ത്തും വിപ്ലവ ഖ്യാതി നേടുന്നതിലൊരു ദുഷ്ടലാക്കുണ്ട്. എ. കെ.ജി...