രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് പാര്‍ട്ടിയുടെയും പോഷകസംഘടനയുടെയും നേതൃത്വത്തില്‍ അഴിഞ്ഞാട്ടങ്ങള്‍ സര്‍വവ്യാപിയായി മാറിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കോടികള്‍ ചിലവഴിച്ചുള്ള പ്രചാരണങ്ങളും പദ്ധതികളും നടപ്പാക്കുമ്പോള്‍ കാമ്പസുകളിലും വിദ്യാര്‍ത്ഥികളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി റാക്കറ്റുകള്ക്കുപിന്നില് പലപ്പോഴും...
'കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്' എന്ന മുദ്രാവാക്യം ഉയര്‍ത്തി നവോത്ഥാന മതില് തീര്‍ത്ത സാക്ഷാല്‍ പിണറായി വിജയന് ഭരിക്കുന്ന കേരളത്തില്‍ ജാതി വിവേചനത്തിന്റെ പേരില്‍ ഒരു കലാലയത്തിലെ വിദ്യാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങിയ കാഴ്ചയാണ് കാണേണ്ടിവന്നത്.
ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിലൂടെ ഖത്തര്‍ മാനവകുലത്തിന് നല്‍കിയത് മഹത്തായ മാതൃകയാണെങ്കിലും ഇങ്ങ് കേരളത്തില്‍ ഫുട്ബോളിന്റെ പേരില്‍ അരങ്ങേറിയത് ആശ്വാസകരമായ ചെയ്തികളായില്ല എന്ന് പറയേണ്ടി വന്നതില്‍ ദുഃഖമുണ്ട്.
ഒരു ലോകകപ്പ് ആതിഥ്യത്തിലൂടെ അത്യപൂര്‍വ്വമായ പല നിമിഷങ്ങളിലേക്കും ലോക ജനതയെ ആനയിച്ച ഖത്തര്‍ ഇന്നലെ മറ്റൊരു മനോഹര സന്ദര്‍ഭം കൂടി സമ്മാനിച്ചിരിക്കുന്നു.
ഇന്ത്യയില്‍ സ്വകാര്യ മേഖലയില്‍ നിര്‍മിച്ച ആദ്യ റോക്കറ്റ് വിക്രം എസ്, മൂന്ന് ചെറു ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയില്‍നിന്ന് ഇയ്യിടെ വിക്ഷേപിക്കപ്പെട്ട വാര്‍ത്ത ഒരേസമയം ആശയും ആശങ്കയും നല്‍കുന്നതാണ്.
ഒരു സത്യവിശ്വാസി കടം വാങ്ങുമ്പോഴും കൊടുക്കുമ്പോഴും ചില നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട് എന്ന് ഇസ്ലാം പറയുന്നു.
പക്ഷേ, ആണവ സംയോജന ഊര്‍ജം ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ഇനിയും ഏറെ സമയമെടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചുരുങ്ങിയത് മുപ്പത് വര്‍ഷമെങ്കിലും കാത്തിരിക്കണം ഇത് യാഥാര്‍ത്ഥ്യമാകാനെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ഇത്തവണ ഹിമാചലില്‍ പാര്‍ട്ടി പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് സുഖ്വീന്ദര് സിങ് സുകു തന്നെയായിരുന്നു. എന്നും പാര്‍ട്ടിയുടെ വിധേയനായി നിന്ന മുന്‍ സംസ്ഥാന അധ്യക്ഷനായ 58കാരന് സുഖ്വീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി ഉയര്‍ത്തിക്കാണിക്കുമ്പോള്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല.
ഗുജറാത്തിലേത് പോലെ ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ വിജയവും വലിയ പ്രാധാന്യമുള്ളതാണ്. ദേശീയ മാധ്യമങ്ങളെ കുറ്റപ്പെടുത്താന്‍ വരട്ടെ, ഇക്കാര്യത്തില്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ കാണിക്കുന്ന ഇരട്ടത്താപ്പ് ന്യായീകരിക്കാന്‍ കഴിയാത്തതാണ്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ മതത്തിന്റെയോ സമുദായത്തിന്റെ പേരുണ്ടാവുന്നത്കൊണ്ട് മാത്രം അവ വര്‍ഗീയമാണെന്ന് നിരീക്ഷിക്കുന്നത് ശരിയല്ല എന്ന നിലപാട് ലോകത്തെ വിവിധ രാജ്യങ്ങള്‍ തന്നെ സ്വീകരിച്ചിട്ടുള്ള നിലപാടാണ്.