ഖത്തറില്‍ നടന്ന ഫിഫ ക്ലബ്ബ് ഫുട്ബോളുകള്‍ക്കും ഇപ്പോള്‍ തുടരുന്ന ഫിഫ അറബ് കപ്പിലുമെല്ലാം സജീവ സാന്നിധ്യമായി യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങളെപ്പോലെ ബഹ്റൈനും പങ്കെടുക്കുന്നുണ്ട്. ബഹ്റൈന്‍ ഉന്നത തല പ്രതിനിധി ഉടന്‍ ഖത്തര്‍ സന്ദര്‍ശിക്കുമെന്ന വാര്‍ത്തയും...
മുസ്ലിം ലീഗ് മത സംഘടനയാണോ രാഷ്ട്രീയ സംഘടനയാണോ എന്ന ചോദ്യമുന്നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സാമുദായിക രാഷ്ട്രീയം എന്താണെന്ന് അറിയാഞ്ഞിട്ടോ മുസ്ലിം ലീഗ് രാഷ്ട്രീയം അറിയാഞ്ഞിട്ടോ ലീഗ് ചരിത്രം അറിയാഞ്ഞിട്ടോ അല്ല. ലീഗിന്റെ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക്...
കഴിഞ്ഞയാഴ്ച പച്ചക്കറികള്‍ക്ക് റോക്കറ്റ് പോലെ വിലകുതിക്കുന്നതാണ് ദൃശ്യമായതെങ്കില്‍ അത് പിടിച്ചുനിര്‍ത്തുമെന്നുള്ള സംസ്ഥാനസര്‍ക്കാര്‍ ഉറപ്പെല്ലാം വൃഥാവിലാക്കി വീണ്ടും വിലക്കയറ്റം രൂക്ഷതയിലേക്ക് ഉയരുന്നതാണ് കണ്ടത്.
ബീമാപള്ളിയില്‍ വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയും കോടിയേരി ആഭ്യന്തര മന്ത്രിയും പിണറായി വിജയന് സി.പി.എം സംസ്ഥാന സെക്രട്ടറിയുമായിരിക്കുമ്പോള്‍ ആറു മുസ്ലിംകളെ വെടിവെച്ച് കൊന്നത് എന്തിനായിരുന്നു. എല്ലാ വീഴ്ചയും ഭരണകൂടത്തിനാണെന്നും ലാത്തിച്ചാര്‍ജിന് പോലും സ്കോപില്ലായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ടും...
കേരളത്തെക്കാളും സര്വകലാശാലകളെക്കാളും മുഖ്യമന്ത്രിക്ക് പ്രധാനം സ്വന്തം പാര്‍ട്ടിയാണെന്ന് പറയാന്‍ ഗവര്‍ണര്‍ നിര്‍ബന്ധിതനാകുന്ന സാഹചര്യം സൃഷ്ടിച്ചത് സി.പി.എമ്മാണ്.
ഈ പശ്ചാത്തലത്തിലാണ് മൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് രാധാകൃഷ്ണന് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രസക്തമാകുന്നത്. അന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: സി.പി.എമ്മിനോട് എതിര്‍ത്തിട്ട് ആരെങ്കിലും ഭൂമിയില്‍ ജീവനോടെ ഇരിക്കുമോ?. അവര്‍ എന്നെ കൊല്ലട്ടെ, അവര്‍ നേരത്തെ തന്നെ...
ഡിസംബര്‍ എട്ടിന് ബുധനാഴ്ച ജര്മന്പാര്ലമെന്റായ ബുന്ഡെസ്റ്റാഗില് ചാന്‍സലറായി ചുമതലയേറ്റ ഷോള്‍സിന് മൂന്നുവര്‍ഷത്തെ അധികാരമാണുള്ളത്. 1998ല്‍തന്നെ പാര്ലമെന്റായെങ്കിലും നീണ്ട 23 വര്‍ഷത്തിന് ശേഷമാണ് രാജ്യത്തിന്റെ ഉന്നതപദവിയിലെത്താനായത്. 2002 മുതല്‍ 2011 വരെയും പിന്നീട് 2018 മുതല്ക്കും സഭാംഗമായി....
ശരീഅത്ത് സംരക്ഷണ കാലത്ത് 'മതം മറ്റെന്തിനേക്കാളും ഞങ്ങള്‍ക്ക് പ്രധാനമാണ്. ഇസ്ലാമിക ശരീഅത്തിനോടു മത്സരിക്കാന്‍ വരുന്നവരെ ഒറ്റ അണിയായി നേരിടും' എന്ന ശംസുല്‍ ഉലമയുടെ പ്രഖ്യാപനം ഇപ്പോഴും അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട്. അതിനെ തകര്‍ക്കാര്‍ മുജാഹിദും ജമാഅത്തും മക്ബറകളെ...
അഴിയൂര്‍ മുതല്‍ കടലുണ്ടി വരെയുളള പ്രദേശങ്ങളിലൂടെ 75 കിലോമീറ്റര്‍ നീളത്തിലാണ് കോഴിക്കോട് ജില്ലയില്‍ കെ റെയില്‍ കടന്നു പോകുന്നത്. മൂവ്വായിരത്തോളം കുടുംബങ്ങളെ കെ റെയില്‍ വഴിയാധാരമാക്കും.
പ്രതിപക്ഷത്തെ രണ്ടാമത്തെ പ്രബല കക്ഷിയെ ഗൗനിക്കില്ലെന്ന ധാര്‍ഷ്ട്യ വിളംബരം ജനാധിപത്യത്തോടുളള വെല്ലുവിളിയാണ്.