മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എതിരായ കേസുകളില്‍ ലോകായുക്തയില്‍ നിന്നും ശക്തമായ വിധി ഉണ്ടാകുമോയെന്ന് സര്‍ക്കാരും സി.പി.എമ്മും ഭയപ്പെടുന്നുണ്ട്.
ഇന്ത്യയിലും ലോകത്തെയും പലസേനകളിലും മതപരമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതി നിലനില്‍ക്കെയാണ് പിണറായി സര്‍ക്കാരിന്റെ വിചിത്രമായ ഉത്തരവ്.
ഓരോ വിശ്വാസിയും ഓരോ മതക്കാരനാണ് എന്നതിനുമുമ്പ് അവന് മനുഷ്യനും സമൂഹത്തിന്റെ അവിഭാജ്യ ഘടകവുമാണ് എന്ന് തിരിച്ചറിയണം. സമൂഹത്തെ പരസ്പരം പോരടിപ്പിക്കാനേ ഇത്തരം നീക്കങ്ങള്‍ വഴിവെക്കൂ. സത്യം നമ്മുടെ കയ്യിലുണ്ടായിരിക്കുകയും അത് മനുഷ്യചിന്തക്ക് അംഗീകരിക്കാവുന്ന തരത്തിലായിരിക്കുകയും ചെയ്യുന്നുണ്ട്...
തിരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിച്ചു മുഖ്യമന്ത്രിയും മന്ത്രിമാരും നാളിതുവരെ നഗ്നമായ നിയമ ലംഘനങ്ങളിലൂടെ നടത്തിയ അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും പിന്‍വാതില്‍ നിയമനങ്ങളുടേയും നെറിക്കെട്ടക്കഥകള് മറനീക്കി പുറത്തുവന്നാല്‍ പൊതുജനത്തിനുമുന്നില്‍ പരിഹാസ്യരായി പടിയിറങ്ങേണ്ട ദുരവസ്ഥ ചെറുതല്ലന്നും അതു സാരമായി പാര്‍ട്ടിയേയും സര്‍ക്കാരിനേയും...
ലോക്പാല്‍, ലോകായുക്ത വിഷയങ്ങളില്‍ എല്‍.ഡി.എഫിന്റെ പൊതുനിലപാടിന് വിരുദ്ധമാണ് വിവാദ ഓര്‍ഡിനന്‍സ്. പിണറായി മുഖ്യമന്ത്രിയായതിന് ശേഷം ഭരണപരമായ കാര്യങ്ങള്‍ മുന്നണിയില്‍ പൊതുചര്‍ച്ചക്ക് എടുക്കാറില്ലെന്നത് മറ്റൊരു കാര്യം. മുഖ്യമന്ത്രിയുടെ ഏകാധിപത്യ സമീപനത്തെ ചോദ്യംചെയ്യാന്‍ ധൈര്യമുള്ള ഒരാള്‍ പോലും മുന്നണിയിലില്ല....
ഗ്രാമത്തിലെ നൂറോളം നിരക്ഷരര്‍ക്ക് അക്ഷരവെളിച്ചമേകി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ ഭാഗമായി ട്യൂഷന് സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയംതൊഴില്‍ സംരംഭങ്ങള്‍, ബോധവത്കരണശാക്തീകരണ പരിപാടികള്‍ എന്നിങ്ങനെ വിവിധ പദ്ധതികള്‍ നടത്തിപ്പോന്നു.
നെഗറ്റീവും പോസിറ്റീവും കാലത്തിന്റെ ഗതിമാറ്റി നൂറ്റാണ്ടിന്റെ മഹാമാരിയില്‍ ജീവിത ക്രമത്തിന്റെ കൗണ്ട്ഡൗണ്‍ തന്നെ ആരംഭിച്ച സ്ഥിതിയില്‍ ആത്മവിശ്വാസം പോലും നഷ്ടപ്പെട്ട മനുഷ്യരോടുള്ള കമ്യൂണിസ്റ്റ് ധിക്കാരത്തോടാണ് നീതിയുടെ മഷിയുപയോഗിച്ച് ആര്‍ജവത്തോടെ കോടതി വര്‍ത്തമാനം പറഞ്ഞിട്ടുള്ളത്. മാസങ്ങളായി മനസ്സമാധാനത്തോടെ...
സകല വൈജ്ഞാനിക മേഖലകളിലും ഒരുപോലെ കഴിവു തെളിയിച്ച മഹാപണ്ഡിതനായിരുന്നു. ചെറുപ്പത്തില്‍ പൊന്നാനിയില്‍ പഠിക്കുന്ന സമയത്ത് ഫിഖ്ഹിലെ പ്രാഗല്ഭ്യം തിരിച്ചറിഞ്ഞു ചെറിയ ക്ലാസില്‍ നിന്ന് തന്നെ വിളക്കത്തിരിക്കാന്‍ അവസരം ലഭിച്ച അതുല്യ പ്രതിഭയായിരുന്നു.
വന്യജീവികള്‍ ജൈവാവാസവ്യവസ്ഥക്ക് ഒരുതരത്തില്‍ ഗുണകരമാണെങ്കിലും അവയും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം തടയുന്നതിനായി വേലി, മതില്, കിടങ്ങ് മുതലായ പ്രതിവിധികള്‍ വ്യാപകമായി സ്വീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മനുഷ്യരില്ലാതായിട്ട് മൃഗങ്ങളെ സംരക്ഷിച്ചിട്ട് എന്തുകാര്യം?
കോവിഡിന്റെ പ്രാരംഭദശയില്‍ പ്രവാസികളെ നികൃഷ്ട ജീവികളായി കണ്ട് അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയും മരണവ്യാപാരികളായി അവരെ മുദ്രകുത്തി പടിക്ക് പുറത്ത് നിര്‍ത്തുകയും ചെയ്തവര്‍ മരണവ്യാപാരത്തിന്റെ മൊത്തകുത്തക ഏറ്റെടുത്ത സാഹചര്യത്തില്‍ പ്രവാസി സമൂഹത്തോട് പൊതുമാപ്പ് പറയാന്‍ സി.പി.എം തയ്യാറാകേണ്ടതുണ്ട്.