ആദ്യമൊക്കെ കേരളം വിട്ടു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കാണ് പോയിരുന്നത്. ഇപ്പോഴും അതുണ്ടെങ്കിലും ലോകത്തിലെ അനേക രാഷ്ട്രങ്ങള്‍ അവരുടെ കവാടങ്ങള്‍ പരിശ്രമശാലികളും ബുദ്ധിമാന്മാരും സത്യസന്ധന്മാരുമായ മനുഷ്യര്‍ക്കായി വാതിലുകള്‍ തുറന്നുകാത്തിരിക്കുകയാണ്. അത്കൊണ്ട് ജനം ഇനിയും പോകും
കഴിഞ്ഞദിവസം തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനവും അത് മനുഷ്യമനസ്സുകളില്‍ ഉണ്ടാക്കിയ തുടര്‍ചലനങ്ങളും സൃഷ്ടിച്ച ഉള്ളിലെ വിറ ഇനിയും മാറിയിട്ടില്ല.
നരേന്ദ്രമോദി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി ക്ലീന്‍ചീറ്റ് നല്കിയതിനുശേഷം ഇത്തരത്തിലുള്ള ഡോക്യുമെന്ററി പുറത്തുവരുന്നതോടെ ജുഡീഷ്യല്‍ സംവിധാനത്തിന് ആധികാരികതയും ചോദ്യം ചെയ്യപ്പെടുകയാണ്.
തുടര്‍ഭരണം എന്നത് കേരളത്തെയും കേരള ജനതയെയും എത്രമാത്രം കുത്തുപാളയെടുപ്പിക്കുകയും ദുസ്സഹമാക്കുകയും ചെയ്യും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
അധികാരത്തോട് വിധേയപ്പെട്ട് കോടതി വിധികള്‍ ഇരകള്‍ക്ക് എതിരാവുന്നതോ നീതി പുലരാത്ത അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതോ ആയ സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന കാഴ്ചയാണ് ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് അനുഭവപ്പെട്ടുവരുന്നത്.
ദേശീയ ബാലാവകാശ കമീഷന്റെ വാദങ്ങള്‍ ശരിവെച്ച് തന്നെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് മുന്നോട്ട്വെച്ച ആശങ്കകള്‍ അതിപ്രധാനമാണ്. പ്രായപൂര്‍ത്തിയായി പരസ്പര സമ്മതത്തോടെ വിവാഹബന്ധത്തിലേര്‍പ്പെട്ടവര്‍ ക്രിമിനലുകളായി ചിത്രീകരിക്കപ്പെടുന്നതിലെ സാംഗത്യമാണ് പരമോന്നത നീതിപീഠം ചര്‍ച്ചക്ക് വെക്കുന്നത്.
തിരഞ്ഞെടുപ്പുകളൊന്നുമില്ലാത്ത വര്‍ഷം നോക്കിയാണ് സാധ്യമായ എല്ലാ മേഖലയിലും കൈവെച്ചതിന്പുറമെ വന്‍ വിലക്കയറ്റത്തിന് വഴിവെച്ച് പെട്രോള്‍, ഡീസല്‍ വിലയും കൂട്ടിയത്. സമീപകാല ചരിത്രത്തിലൊന്നും ഇത്ര വലിയ ജീവിതഭാരം ഒരു സര്‍ക്കാറും ഒറ്റയടിക്ക് അടിച്ചേല്പിച്ചിട്ടില്ല.
ചരിത്രത്തെ അപനിര്‍മിക്കുന്നതിനുള്ള തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഇതിനായുള്ള പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
. നരേന്ദ്ര മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററിയുടെ സോഷ്യല്‍ മീഡിയ ലിങ്കുകളെല്ലാം നിമിഷ നേരം കൊണ്ട് നിരോധിക്കപ്പെട്ട അതേ ഇന്ത്യയിലാണ് ഒരു ജനവിഭാഗത്തെ വേട്ടയാടാന്‍ ആഹ്വാനം ചെയ്യുന്ന പാട്ടുകള്‍ ലൈവായി നില്‍ക്കുന്നത്.
സാധാരണക്കാരായ ജനങ്ങളെ ഈ നാട്ടില്‍ ജീവിക്കാന്‍ സമ്മതിക്കില്ലെന്ന പ്രഖ്യാപനമാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ്.