എന്നും മത സാഹോദര്യത്തിനും മതേതരത്വത്തിനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കുമായി പ്രവര്‍ത്തിച്ചു. ഫാസിസ്റ്റ് ശക്തികളും വിഭാഗീയതയും രാജ്യത്തെ പിന്നോട്ട് വലിക്കുന്ന ഈ കാലത്ത് ശരിക്കൊപ്പം എന്നും നിന്ന വലിയ മനുഷ്യന് കടന്നുപോകുന്നത് തീരാനഷ്ടമാണ്.
പ്രസിദ്ധ എഴുത്തുകാരന് ഓസ്കാര്‍ വൈല്‍ഡ് പറഞ്ഞതുപോലെ, മഹത്തായ ലക്ഷ്യങ്ങളേക്കാള്‍ മൂല്യവത്തായത് തീരെ ചെറിയ കാരുണ്യഹസ്തമാണ്. അതുമാത്രമാണ് ഹൈദരലി ശിഹാബ് തങ്ങളിലൂടെ നമുക്കിനി പകരാനും പകര്ത്താനുമുള്ളതും.
ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും.
സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു.
ജര്‍മന്‍, പാഴ്സി, റഷ്യന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകളെ കുറിച്ച് ദേശീയ വിദ്യാഭ്യാസനയം 2020 ല്‍ എടുത്ത് പറയുമ്പോള്‍ രാജ്യത്ത് ഏറ്റവുമധികം പ്രവാസി പണം നല്കുന്ന അറബി ഭാഷയെ കുറിച്ച് ഒരു വാക്കുപോലും ഇല്ല എന്നതാണ്...
നാലു ദിവസത്തെ സി.പി.എം സംസ്ഥാന സമ്മേളനം കൊച്ചിയില്‍ സമാപിച്ചപ്പോള്‍ ഭരണവും പാര്‍ട്ടിയും പിണറായി വിജയന് എന്ന ഒറ്റ അധികാര കേന്ദ്രത്തിലേക്ക് ചുരുങ്ങുന്നതാണ് കേരളം കണ്ടത്.
90 കളില്‍ ക്രിക്കറ്റ് എന്നാല്‍ അത് രണ്ട് പേര് തമ്മിലുള്ള അങ്കങ്ങളായിരുന്നു. പന്തുമായി ഷെയിന്‍ വോണ്‍ വരുമ്പോള്‍ ബാറ്റുമായി സച്ചിന് ടെണ്ടുല്‍ക്കര്‍ മറുഭാഗത്ത്. രണ്ട് പേരും തമ്മിലുള്ള മൈതാന യുദ്ധങ്ങളിലാണ് ഇന്ത്യ-ഓസീസ് മല്‍സരങ്ങള്‍ ക്രിക്കറ്റ് ലോകത്തെ...
ഇരുസര്‍ക്കാരുകളും ഇവ്വിധം സ്വന്തം പൗരന്മാരെ അധിക്ഷേപിക്കുന്നതിന്പകരം ഈ കൊടുംപ്രതിസന്ധിയില് അവര്‍ക്കും കുടുംബങ്ങള്‍ക്കും താങ്ങും തണലുമാകുകയാണ് വേണ്ടത്. റോമാനഗരം കത്തിയെരിയുമ്പോഴത്തെ നീറോ ചക്രവര്ത്തിമാരാകരുത് ജനാധിപത്യത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍.
കുടുംബശ്രീയെ നേരിട്ടോ അല്ലാതെയോ മാലിന്യ ചുമതല ഏല്‍പ്പിക്കരുത് എന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. കോടികള്‍ ചെലവാക്കി നല്കിയ നൂറു മോട്ടോര്‍ വാഹനങ്ങള്‍ എവിടെപ്പോയി എന്ന ചോദ്യത്തിന് അവരും നഗരസഭയും ഉത്തരം നല്‍കേണ്ടതുണ്ട്.
ഇറാഖിലും അഫ്ഗാനിലുമെല്ലാം കൊല ചെയ്യപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം കണക്കില്ലാത്തതാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന ഫലസ്തീന് ബാലന്മാരെ കല്‍തുറുങ്കിലടച്ച് കൊടിയ പീഡനങ്ങള്‍ക്ക് വിധേയമാക്കുന്ന ഇസ്രാഈല്‍.. ആധുനികതയുടെ ഈ യുദ്ധക്കൊതിയന്മാര് എന്നിട്ടും ഇസ്ലാമിനെ പുഛിക്കുന്നത് കഷ്ടം തന്നെ.