സാധാരണ ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ആര്‍ക്കോ വേണ്ടി കെട്ടിയിരക്കുന്ന പദ്ധതിയെ വരും തലമുറയ്ക്കുവേണ്ടിയാണെന്ന് വീരസ്യം പറയുന്നത് അവരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ബാധ്യതയാവരുത് ഈ വികസന ഭാരം. ശ്രീലങ്കന്‍ ജനത നാടുവിടുന്ന ദുരവസ്ഥ കൊച്ചുകേരളത്തിലെ ഭാവിസന്തതികള്ക്കും ഉണ്ടാക്കിവെക്കരുത്.
അടുത്ത പതിനൊന്ന് മാസത്തേക്കുള്ള ജീവിത ചിട്ടകളെ രൂപപ്പെടുത്തുന്ന വിശുദ്ധിയുടെ നാളുകള്‍ വിശ്വാസത്തിലും പ്രയോഗത്തിലും ഒരുപോലെ മാതൃകയായേ മതിയാകൂ.
അന്വേഷണം ആരംഭിച്ച നിലക്ക് സിന്ധുവിന്റെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കും അഴിമതിക്കുമെതിരെ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനായാല് മാത്രമേ ഇനിയൊരു 'സിന്ധു' കേരളത്തിലുണ്ടാകാതിരിക്കൂ.
ഇന്ത്യയില്‍ ഏറ്റവും നിരക്ക് വര്‍ധനവ് ഉള്ള സംസ്ഥാനമാണ് കേരളം. തമിഴ്നാട്ടില്‍ മിനിമം ചാര്‍ജ്ജ് 5 രൂപയാണ്. സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാണ്. കര്‍ണാടകയിലും ആന്ധ്രയിലും കുറഞ്ഞ നിരക്കാണ്. കര്‍ണാടകയില്‍ പ്ലസ്ടു വരെയുള്ളവിദ്യാര്ത്ഥികള്ക്ക് സൗജന്യ യാത്രയാണ്. കേരളത്തെപോലെ കുത്തിനിറച്ച്...
വ്രതം ആരോഗ്യ പരിപാലനത്തിനുള്ള ക്രമീകരണമല്ല മറിച്ച് സര്വതോന്മുഖമായ നവീകരണത്തിനുള്ള പരിശീലനമാണ് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഭൗതിക ജീവിതത്തോട് വിട പറഞ്ഞാലും മനുഷ്യന്റെ കൂടെയുണ്ടാവുക അവന് ചെയ്ത സുകൃതങ്ങള്‍ മാത്രം. ആരാധനകള്‍കൊണ്ട് മാത്രം ദൈവത്തോടുള്ള കടമകള്‍ പൂര്‍ണമാകുന്നില്ല. അവന്റെ സൃഷ്ടികള്‍ക്ക് നന്മ പ്രവര്‍ത്തിക്കുകയും വേണം. റമസാന്‍ വ്രതം നമ്മുടെ ചിന്തയുണര്‍ത്തുകയും കടമകളെപ്പറ്റി ബോധം...
പണവും അധികാരവും കയ്യിലുള്ളപ്പോള്‍ കേരളത്തിലെ സഖാക്കളെ മറികടന്ന് മുരളാന്‍ ദേശീയ നേതാക്കള്‍ക്കാവില്ല. ഇരുപതോളം സംസ്ഥാനങ്ങളില്‍ മുഖ്യ പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിന് മതേതര കൂട്ടായ്മയിലുള്ള പങ്ക് വില കുറച്ചു കാണിക്കാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമാണെന്ന് ഇനിയെങ്കിലും സി.പി.എം നേതാക്കള്‍ മനസ്സിലാക്കണം.
കേരളത്തിന് പുറത്ത് സി.പി.എം പൂര്‍ണമായും നിഷ്പ്രഭമായ സാഹചര്യത്തില്‍ പിണറായിയെ അനുകൂലിക്കുക മാത്രമേ യച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് സാധിക്കുകയുള്ളു. പിണറായി പക്ഷത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നതും ഇതേ ഘടകം തന്നെയാണ്.
വായ്പ്പയെടുത്ത് വരുമാന സാധ്യതകളൊന്നുമില്ലാത്ത പദ്ധതികള്‍ക്ക് പിറകെ പോയ ഭരണാധികാരികള്‍ ലക്ഷ്യം വെച്ചത് അഴിമതിയായിരുന്നു. തമിഴ് പുലികള്‍ക്കെതിരെയുള്ള വംശീയത ആളിക്കത്തിച്ച് തലതിരിഞ്ഞ നയങ്ങള്‍ നടപ്പാക്കി രാജ്യത്തെയാകെ കുത്തുപാളയെടുപ്പിച്ച രാജപക്സെയുടെ സിംഹള ദേശീയവാദ സര്‍ക്കാര്‍ എല്ലാ രാജ്യങ്ങള്‍ക്കും പാഠമാണ്.
സമയം കളയുന്ന ഒന്നിലും ഈ പുണ്യ കാലത്തെ ഒരു നിമിഷം പോലും പാഴാക്കരുത്. ചെയ്യുന്ന കര്‍മങ്ങള്‍ക്കും, നന്മ ചെയ്യണമെന്ന ചിന്തകള്‍ക്കു പോലും പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന വിശുദ്ധ റമസാനില്‍ പുണ്യങ്ങള്‍ കൊയ്തെടുക്കുന്നവരാകണം നാം.