മതം ഗുണകാംക്ഷയാണ് എന്ന പ്രവാചക സന്ദേശം ചിന്തനീയമാണ്. നന്മയില് ജീവിതം മുന്നോട്ട് കൊണ്ടുപോകാനും നന്മയിലേക്ക് കൂടെയുള്ളവരെ ആകര്‍ഷിക്കാനും പരിശ്രമിക്കുകവഴി ആത്മീയ ഔന്യത്വവും ധാര്‍മിക വിശുദ്ധിയും ആര്‍ജ്ജിച്ചെടുക്കുകയാണ് വിശ്വാസിയുടെ ലക്ഷ്യം.
ആരാധനകളെല്ലാം ആത്മസമര്‍പ്പണങ്ങളാണ്. വിശ്വാസി ആരാധനയിലൂടെ മനസ്സുമായി ആരാധ്യനിലേക്ക് ചുവടുവെച്ച് നടന്നടുക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ആരാധന അതിന്റെ തീവ്രവികാരത്തിലേക്ക് ഉയരുന്നതും അതിലെ ആത്മ പുളകം തീവ്രമായി അനുഭവപ്പെടുന്നതും അവസാനത്തോടടുക്കുന്തോറുമായിരിക്കും.
റമസാന്‍ എന്ന പദത്തിന് കരിച്ച്കളയുക എന്നൊരര്‍ത്ഥമുണ്ട്. പാപക്കറ പുരണ്ട ഹൃദയങ്ങളെ ശുദ്ധീകരിച്ച് അറിഞ്ഞും അറിയാതെയും വന്നുപോയ പാപങ്ങളെ കരിച്ചുകളയുന്ന പവിത്രമായ നാളുകള്‍ എന്ന് ചുരുക്കം. പാപമോചനത്തിന്റെ പത്ത് ദിനങ്ങള്‍ കൂടി വിടപറയുമ്പോള്‍ ലക്ഷ്യം നേടാന്‍ നമുക്കായോ...
സംസാരിക്കുന്ന ഭാഷയും ധരിക്കുന്ന വസ്ത്രവും കഴിക്കുന്ന ഭക്ഷണവുമൊക്കെ ഭൂരിപക്ഷയുക്തിക്ക് ഹിതമായുള്ളതാവണമെന്ന് അവര്‍ക്ക് നിര്‍ബന്ധമാണ്. ആ ഭൂരിപക്ഷ യുക്തി തീരുമാനിക്കുന്നതോ സവര്‍ണ ബോധ്യങ്ങളും. പട്ടാളചിട്ടയില്‍ ഒരേ ക്രമത്തില്‍ ചലിക്കുന്ന ബൂട്ടുകളെ പോലെയാണ് സമൂഹത്തെ ഫാഷിസ്റ്റുകള്‍ വിഭാവന ചെയ്യാറുള്ളത്.
യഥാര്‍ഥത്തിലിവര്‍ ബുള്‍ഡോസര്‍ കൊണ്ട് കെട്ടിടങ്ങള്‍ മാത്രമല്ല തകര്‍ത്ത് തരിപ്പണമാക്കുന്നത്. മറിച്ച് ലോക മനുഷ്യാവകാശ ചട്ടങ്ങളും ഇന്ത്യന്‍ ഭരണഘടനയും സുപ്രീംകോടതിയുടെ തന്നെ മുന്‍ വിധികളുമാണ്.
അനധികൃത കയ്യേറ്റക്കാരെന്നാരോപിച്ച് ഡല്‍ഹിയില്‍ ഇന്നലെ നിരവധി മുസ്ലിം കുടിലുകള്‍ തകര്‍ത്ത ബി.ജെ.പി നിയന്ത്രിത കോര്പറേഷന് അധികൃതരുടെ നടപടി തനികാടത്തമെന്നല്ലാതെ വിശേഷിപ്പിക്കാന്‍ മറ്റു വാക്കുകളില്ല.
മലയാളത്തില്‍ ഒരു ചൊല്ലുണ്ട്, 'താന്‍ പാതി ദൈവം പാതി'. പകുതി നമ്മളും ബാക്കി ദൈവവും ചെയ്തോളും എന്ന മട്ടിലാണ് നാമിത് പങ്കുവെക്കാറുള്ളത്. പരീക്ഷക്ക് പകുതി വിഷയം നമ്മളും ബാക്കി ദൈവവും കൈകാര്യം ചെയ്യട്ടെ എന്ന് വിശ്വസിക്കുന്നത്...
സമകാലിക ഇന്ത്യയുടെ പ്രതീകമായി വിശേഷിപ്പിക്കപ്പെട്ട രാജസ്ഥാനിലെ കരൗളിയിലെ കത്തിയെരിഞ്ഞ ഉസ്മാന്റെ കടയും ചേര്‍ന്ന് കിടക്കുന്ന ഒന്നും സംഭവിക്കാത്ത രവിയുടെ കടയും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കലാപങ്ങളുടെ നേര്‍ച്ചിത്രം കൂടിയാണ്.
ആര്‍ക്കും ആര്‍ക്കെതിരായും എന്തും ചെയ്യാമെന്ന സ്ഥിതിയിലെത്തിയിരിക്കുകയാണോ ഇന്ത്യാമഹാരാജ്യമിപ്പോള്? കഴിഞ്ഞ കുറച്ചുനാളുകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശ്രവിക്കേണ്ടിവരുന്ന നിര്‍ഭാഗ്യകരവും ഭീതിജനകവുമായ സംഭവങ്ങള്‍ സമാധാനവാദികളും മതേതര വിശ്വാസികളുമായ മനുഷ്യരെ അമ്പരപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ബദ്ര് കേവലം അനുസ്മരണമല്ല, ഒരുപോലെ ദൈവത്തിനു നമ്മെയും നമുക്ക് ദൈവത്തെയും തൃപ്തിയോടെ വരവേല്‍ക്കാന്‍ കഴിയും വിധം ജീവിക്കുവാനുള്ള പ്രചോദനമാണ്. പ്രതിസന്ധികള്‍ താണ്ടിക്കടന്നുകൊണ്ടെല്ലാതെ ഒരു സത്യവും കാലത്തെ അതിജീവിക്കില്ല എന്ന ഓര്‍മപ്പെടുത്തലാണ്.ഇനിയുള്ള കാലത്തെ യുദ്ധം ധര്‍മ്മ സമരമാണ്....