പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് ഏതൊരു ഭരണകൂടത്തിന്റെയും അടിസ്ഥാനപരമായ ഉത്തരവാദിത്തം. അതിനുപോലും സാധിക്കാത്തവിധം ഇന്ത്യയിലെ സാമൂഹികരംഗമാകെ വലിയവെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. ഇതിനുപുറമെയാണ് അടുത്ത കാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്ന, രാജ്യം ഇതുവരെയും കണ്ടിട്ടില്ലാത്തവിധമുള്ള പണപ്പെരുപ്പവും വിലക്കയറ്റവും.
അര്‍ഹരെ കാണാത്തത് കൊടുക്കാനുള്ള മനസ്സ് നിര്‍ജ്ജീവമാകുമ്പോഴാണ്. നല്കാന് നിറഞ്ഞ മനസ്സുണ്ടെങ്കില്‍ നിറകണ്ണുകളോടെ അത് ഏറ്റുവാങ്ങാന്‍ ആളുകള്‍ മുന്നിലെത്തും. നമ്മിലും മക്കളിലും കുടുംബത്തിലും പങ്കുവെക്കലിന്റെ മനോഹാരിത ബോധപൂര്‍വ്വം വളര്‍ത്തിയെടുക്കണം.
ബി.ജെ.പിയെയും സി.പി.എമ്മിനെയും പോലെ കോണ്‍ഗ്രസിനെ മുഖ്യ ശത്രുവായി കാണുന്ന മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയും ഇന്ത്യയിലില്ലെന്നതാണ് വാസ്തവം. എന്നാല്‍ ഇതേ കോണ്‍ഗ്രസിനെ തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് രാഷ്ട്രീയമാണ് പല സംസ്ഥാനങ്ങളിലും നാം കണ്ട് കൊണ്ടിരിക്കുന്നത്.
പിതാവ് ഡോക്ടറാക്കാന്മോഹിച്ച് സമൂഹത്തിന്റെ രോഗങ്ങള്‍ക്കുള്ള വിദഗ്ധഭിഷഗ്വരനായി മാറിയ വ്യക്തിത്വത്തിനുടമ. ഏഴരപതിറ്റാണ്ട് പൊതുരംഗത്ത് നിറഞ്ഞുനിന്നിട്ടും ആരോപണത്തിന്റെ കളങ്കമോ അഴിമതിയുടെകറയോ ഏല്‍ക്കാത്ത തൂവെള്ളരാഷ്ട്രീയത്തിനുടമ. തനിക്ക് നല്കപ്പെട്ട ദൗത്യത്തില്‍ വിജയിച്ചെന്ന ആത്മവിശ്വാസവും ഇനിയൊന്നും നേടാനില്ലെന്ന സംതൃപ്തിയിലുമാണ് മലയാളികളുടെ കെ. ശങ്കരനാരായണന്...
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ സി.പി.എം-ആര്.എസ്.എസ് ബന്ധം ഒളിഞ്ഞും തെളിഞ്ഞും പ്രകടമായിട്ടുണ്ട്. ബി.ജെ.പി മുഖ്യ ശത്രുവാണെന്ന് സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം പറയുന്നുണ്ടെങ്കിലും അവരെ തുറന്ന് എതിര്‍ക്കാന്‍ പിണറായി വിജയന് മുന്നോട്ടുവരുന്നില്ല.
സ്വന്തം ശോഷണം തിരിച്ചറിയാന്‍ സി.പി. എം ഇനി വൈകരുത്. രാജ്യത്ത് ഭരണവും സ്വാധീനവും അവശേഷിക്കുന്നത് കേരളത്തില്‍ മാത്രമാണെന്ന യാഥാര്‍ഥ്യബോധം ഇല്ലാതെ പേകരുത്.
ആയിരം മാസങ്ങളേക്കാള്‍ പവിത്രതയുള്ളൊരു രാത്രി! അവനിലേക്ക് കരങ്ങള്‍ ഉയര്‍ത്തുന്ന സര്‍വരുടേയും പ്രാര്‍ഥനകള്‍ക്ക് ഉത്തരം നല്കുന്ന വിശേഷപ്പെട്ട രാത്രി! ലൈലത്തുല്‍ ഖദ്ര് സവിശേഷമായ സൗഭാഗ്യമാണ്.
ധനസമ്പാദനം മനുഷ്യപ്രകൃതത്തില്‍ ഊട്ടപ്പെട്ട വിചാരമാണ്. എന്നാല്‍ അത് ന്യായവും സത്യവും പരിഗണിച്ചുകൊണ്ടു മാത്രമേ ആകാവൂ. എങ്ങനെയെങ്കിലും പണം കിട്ടണം എന്ന വിചാരം മനുഷ്യനെ നാശത്തിലെത്തിക്കുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
അധികാരത്തിനുവേണ്ടി ജനങ്ങളെ പ്രത്യേകിച്ച് മതവിശ്വാസികളെ തമ്മിലടിപ്പിച്ച് രക്തമൊഴുക്കുന്ന പതിവ് ലോകത്ത് പുതിയതല്ല. നവനാസികള്‍ക്ക് പഞ്ഞമില്ലാത്ത അവസ്ഥ. യൂറോപ്പിലെ സ്വീഡനിലാണിപ്പോള് മതത്തിന്റെ പേരില്‍ മറ്റൊരുവന് നവനാസിസവുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്-പേര് റാസ്മുസ് പലൂഡാന്‍.
വീണ്ടും ഒരു റമസാന്‍ കാലം കൂടി പിന്നിടുമ്പോള്‍ ഹൈദരലി ശിഹാബ് തങ്ങളുടെ തെളിച്ചമുള്ള ഓര്‍മ്മകള്‍ വേദനപോലെ കടന്ന് വരികയാണ്.