പരിശുദ്ധ റമസാനില്‍ പ്രത്യേകിച്ചും അവസാന ദിനങ്ങളില്‍ വിശ്വാസികളുടെ ചിന്താപരിസരത്ത് സജീവമാകുന്ന വിഷയമാണ് സകാത്ത്. സകാത്തുകള്‍ രണ്ടു വിധമുണ്ട്. ശരീരത്തിനുള്ളതും സമ്പത്തിനുള്ളതും.
റഷ്യന്‍ അധിനിവേശ സേനയെ തുരത്താന്‍ യുക്രെയ്ന് ആയുധങ്ങള്‍ ഒഴുക്കിക്കൊടുക്കുകയും ബഹളം വെക്കുകയും ചെയ്യുന്ന വന്‍ശക്തികള്‍ക്ക് ഫലസ്തീനികളുടെ കാര്യത്തില്‍ മിണ്ടാട്ടമില്ല. അവരെ കൊന്നുതള്ളാന്‍ ഇസ്രാഈലിന്റെ അധിനിവേശ സേനക്ക് ലോകം മൗനാനുവാദം നല്‍കിയിരിക്കുകയാണ്.
വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും വേണ്ടി എന്ന ശ്രീ നാരായണ ഗുരുവിന്റെ ആപ്തവാക്യമാണ് ഇന്നെത്തെ സംവാദത്തിന്റെ ശീര്‍ഷകം. എതിര് ശബ്ദങ്ങള്‍ സുരക്ഷാ വാല്‍വുകളായി കേള്‍ക്കാന്‍ കഴിയാത്തവര്‍ക്കും സംവാദങ്ങളെപ്പോലും ഏക പക്ഷീയമാക്കി മാറ്റുന്നവര്‍ക്കും ഗുരുവിന്റെ ആപ്തവാക്യം ഉരുവിടാന്‍...
മനുഷ്യന് തോല്‍ക്കുകയും ഇസങ്ങള്‍ ജയിക്കുകയും ചെയ്യുന്ന സങ്കീര്‍ണമായ കാലത്താണ് നാമുള്ളത്. മനുഷ്യബന്ധങ്ങള്‍ ശിഥിലമാകുകയും കൂടുതല്‍ കൂടുതല്‍ മുറിവുകള്‍ രൂപപ്പെടുകയും ചെയ്യുന്ന വര്‍ത്തമാന ലോകത്ത് നമ്മുടെ കൂട്ടായ്മകള്‍ ശ്രദ്ധയൂന്നേണ്ടത് മനുഷ്യത്വത്തിന്റെ വീണ്ടെടുപ്പിനാണ്. മതങ്ങളും ആഘോഷങ്ങളും ആചാര അനുഷ്ഠാനങ്ങളുമെല്ലാം...
പതിറ്റാണ്ടുകള്‍കൊണ്ട് ആര്‍ജിച്ചെടുത്ത ഈ സവിശേഷത തകര്‍ന്നു കാണുകയാണ് ഫാസിസ്റ്റുകളുടെ ലക്ഷ്യം. കോടിക്കണക്കിന് മനുഷ്യരുടെ ജീവിത സഹവര്‍ത്തിത്വത്തിലെ ചെറിയ പിഴവുകളും വീഴ്ചകളും പര്‍വതീകരിച്ച് നാടൊട്ടുക്ക് സംഘര്‍ഷങ്ങളും ഭീതിയും വിതയ്ക്കുക. നുണയുത്പാദിപ്പിച്ച് മനുഷ്യരെ വിഭജിക്കുക. ഫാസിസ്റ്റുകളുടെ ഈ തന്ത്രമാണ്...
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ പറഞ്ഞതനുസരിച്ച് രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ഖുര്‍ആനിന്റെ മാസം എന്നതാണ് വിശുദ്ധ റമസാനിന്റെ മാധുര്യം. അവതരണം കൊണ്ടും പ്രാധാന്യം കൊണ്ടും മനുഷ്യരാശിയുടെ ചരിത്രത്തില്‍ അതുല്യമായ അനുരണനങ്ങള്‍ തീര്‍ത്ത ദൈവിക ഗ്രന്ഥത്തിന്റെ വസന്തം പെയ്തിറങ്ങുന്ന അസുലഭ ദിനരാത്രങ്ങള്‍.
സേട്ട് സാഹിബിന്റെ മനസ്സില്‍ മുസ്്ലിം ഇന്ത്യയുടെ ഭൂപടം എപ്പോഴും തെളിഞ്ഞ് നിന്നിരുന്നു. മുസ്ലിം ന്യൂനപക്ഷങ്ങള്‍ പീഡനങ്ങള്‍ക്കിരയാകുന്ന സ്ഥലങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ടാകും ആ മനസ്സില്‍. 1960 ന് ശേഷമുള്ള ഇന്ത്യന്‍ മുസ്്ലിംകളുടെ ചരിത്രവും സേട്ട് സാഹിബിന്റെ ചരിത്രവും...
രോഹിത്വെമുലയുടെ ആത്മഹത്യയും ജെ.എന്‍.യുവിലെ മാംസവിരുദ്ധതയും ഉന്നാവിലെയും ഹത്രാസിലെയും ദലിത് കുരുതികളും മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റും ആള്ക്കൂട്ടക്കൊലകളുമെല്ലാം യാതൊരു പ്രതികരണവുമില്ലാതെ അനസ്യൂതം ആവര്‍ത്തിക്കപ്പെടുമ്പോള്‍ സംഘ്പരിവാറിന്റെ ഈ ജനാധിപത്യക്കശാപ്പിന് ഓശാന പാടുക മാത്രമാണ് ബി.ജെ.പി ഭരണകൂടങ്ങളും ചെയ്യുന്നതെന്നുവേണം ജിഗ്നേഷിനെതിരായ...
ഉണ്ടായിട്ട് നല്കാന് കാത്തിരുന്നാല്‍ മരണം വരെ നടന്നോളണമെന്നില്ല. ഉള്ളതില്‍ നിന്ന് നല്‍കാനുള്ള വിശാലതയാണ് വേണ്ടത്.