കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാറുകളും നിരുത്തരവാദപരമായ നയതീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നത് കോടികളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. മത, ജാതി, രാഷ്ട്രീയ താല്പര്യങ്ങള് നിയമനിര്‍മാണങ്ങളെ സ്വാധീനിച്ചു തുടങ്ങിയിരിക്കുന്നു. ഏതെങ്കിലും വിഭാഗങ്ങളെ ഒതുക്കാനും സമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്താനുമുള്ള ഉപകരണമായി നിയമങ്ങളെ ദുരുപയോഗം...
ഇവിടെ കേരളം ഒരു മാതൃക കാണിച്ചിട്ടുണ്ട്. വലിയ വര്‍ഗീയ കലാപങ്ങളിലേക്ക് എടുത്തെറിയപ്പെടാത്ത, മതേതരമായി എല്ലാവരും ഒരുമിച്ചു നില്ക്കുന്ന പ്ലാറ്റ്ഫോമുകള് രൂപപ്പെടുത്തിയ, എല്ലാ മത വിശ്വാസികളും പല വഴികളില്‍ ഒന്നിച്ചിരിക്കുന്ന, പരസ്പരം അറിയാനും അടുക്കാനും സൗഹൃദം പങ്കിടാനും...
കാലം ദുഷിച്ചുവെന്ന് വിധിയെഴുതി സ്വയം നശിക്കുന്നതിനു ന്യായം കണ്ടെത്തുകയല്ല മറിച്ച് ചരിത്രത്തിലെ എക്കാലത്തെയും ഇരുണ്ട യുഗത്തില്‍ നേര്‍വഴിയുടെ സംഗീതം തീര്‍ത്ത ലോകൈക ഗുരുവിന്റെ വഴിയേ ഇരുട്ടു കീറിമുറിക്കുന്ന പ്രകാശകിരണങ്ങളാകാന് പാടുപെടുകയാണ് ചെയ്യേണ്ടത്.
വയസ്സ് എണ്പതിനോടടുക്കുമ്പോഴാണ് 'ഉണ്ടിരുന്ന മൂപ്പര്‍ക്ക് ഉള്‍വിളിതോന്നി' എന്നു പറഞ്ഞതുപോലെ മോദി സ്തുതിയുമായി ഇളയരാജ പ്രത്യക്ഷപ്പെടുന്നത്. ഡല്‍ഹിയില്‍ നിന്നിറങ്ങുന്ന പുസ്തകത്തില്‍ പ്രധാനമന്ത്രി മോദിയെയും ഭരണഘടനാശില്പിയും ദലിത് നേതാവുമായ ഡോ. ബി.ആര് അംബേദ്കറെയും തുലനപ്പെടുത്തിയതാണ് വിവാദമായത്.
നാടിന്റെ സമ്പത്തും വിഭവങ്ങളും പൊതുമേഖലയും വിറ്റുതുലക്കുന്ന മോദീ ഭരണം നാടിന്റെ നാശത്തിന്റെ കാവല്‍ക്കാരായി മാറിക്കഴിഞ്ഞു. ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന എല്‍.ഐ. സി വില്പന തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നടക്കുന്ന മെയ് ദിന ആഘോഷ...
പടച്ചവനോടുള്ള വിശ്വാസികളുടെ കടമയാണ് ആരാധന (ഇബാദത്) എങ്കില്‍ പടപ്പുകളോടുള്ള അവന്റെ ബാധ്യതയാണ് വ്യവഹാരങ്ങള്‍ (മുആമലാത്ത്) നന്നാവുകയെന്നത്. ആത്യന്തിക വിജയം കൈവരിക്കാന്‍ രണ്ടും ഒരുപോലെ പ്രധാനമാണ്.
റമസാന്‍ മാസം വിടപറയും മുമ്പ് ഓരോരുത്തരും പരിചിന്തനം നടത്തേണ്ടത് അവനവന്റെ ഈ കാലയളവിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ്. വീണ്ടുവിചാരത്തിനും, പശ്ചാത്താപത്തിനും എപ്പോഴും കവാടങ്ങള്‍ തുറന്നുകിടപ്പുണ്ടെങ്കിലും മരണംവന്നു ഭവിക്കുന്നതെപ്പോഴെന്നാര്ക്കും നിശ്ചയമില്ലല്ലോ. കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കുകയില്ലെന്നത് പരമമായസത്യമാണ്.
ബൂട്ട് രാജിനെ ന്യായീകരിക്കുന്ന വിജയരാഘവന്മാര് മനസ്സിലാക്കേണ്ടത് കേരളവും നന്ദിഗ്രാം പോലെ കമ്യൂണിസ്റ്റ് തകര്‍ച്ചയുടെ അതിവേഗ പാതയിലാണെന്നുള്ളതാണ്. തെരുവില്‍ നീതി തേടുന്ന ജനതയോട് ബൂട്ട് ഭാഷയില്‍ സംസാരിക്കുന്ന പൊലീസ് മനസ്സിലാക്കേണ്ടത് കമ്യൂണിസ്റ്റ് ഭരണത്തിന്റെ അവസാനത്തെ സ്റ്റോപ്പ് കേരളവും...
രാജ്യത്താകെ കൂട്ടക്കൊലകളും വര്ഗീയാസ്വസ്ഥ്യങ്ങളും അരങ്ങുവാഴുമ്പോഴും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ആര്‍ജവം പോലുമില്ലാതെ കേന്ദ്ര സര്‍ക്കാരിനെയും മോദിയെയും നിരന്തരം പ്രശംസിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍.
മനസ്സിന്റെ നന്മയും ശരീരത്തിന്റെ പരിശുദ്ധിയും ഒരുപോലെ ഉറപ്പ്വരുത്തി ആത്മീയ ചൈതന്യത്തിലൂടെ വിജയം കണ്ടെത്തിയ പുണ്യദിനങ്ങള്‍ അവസാനത്തോടടുക്കുകയാണ്.